Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കച്ചവടക്കാര്‍ തീര്‍ത്ഥാടകരെ അടിച്ചോടിച്ചത്‌ ദുരന്തകാരണമെന്ന്‌ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2011, 11:16 pm IST
inUncategorized

തിരുവനന്തപുരം: പുല്ലുമേട്‌ ദുരന്തം അന്വേഷിക്കുന്ന ജസ്റ്റിസ്‌ എം.ആര്‍.ഹരിഹരന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന്‌ ഇടക്കാല റിപ്പോര്‍ട്ട്‌ നല്‍കി. പുല്ലുമേട്ടിലേക്കുള്ള ഇടുങ്ങിയ വഴികള്‍ക്കരികിലുണ്ടായിരുന്ന കടക്കാര്‍ തിരക്കുണ്ടായപ്പോള്‍ തീര്‍ത്ഥാടകരെ അടിച്ചോടിച്ചതാണ്‌ അപകടത്തിന്റെ പ്രധാന കാരണമെന്ന്‌ കമ്മീഷന്‍ കണ്ടെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണ്‌ ഇന്നലെ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ കൈമാറിയത്‌. അടുത്ത തീര്‍ത്ഥാടന സീസണിന്‌ മുമ്പ്‌ റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്‌ ഇപ്പോള്‍ ഇടക്കാല റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. കമ്മീഷന്റെ അടുത്ത സിറ്റിംഗ്‌ ഈ മാസം 30നാണ്‌.

തീര്‍ത്ഥാടകരുടെ അനിയന്ത്രിതമായ പ്രവാഹമാണ്‌ ദുരന്തത്തിന്റെ അടിസ്ഥാന കാരണം. ഇതൊഴിവാക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. നിയന്ത്രിതമായി മാത്രമെ തീര്‍ത്ഥാടകരെ ഇവിടേക്ക്‌ കടത്തിവിടാവൂ എന്നും നിര്‍ദേശമുണ്ട്‌. ദുരന്തത്തിന്റെ പ്രധാന കാരണം കച്ചവടക്കാരുടെ നടപടിയാണെന്ന്‌ കണ്ടെത്തിയ സാഹചര്യത്തില്‍ ഇവിടെ കച്ചവടം അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന്‌ നിയന്ത്രിത എണ്ണം കടകള്‍ മാത്രമെ അനുവദിക്കാവൂ. വഴിയോരം കൈയേറി കടകള്‍ നിര്‍മിക്കാന്‍ അനുവദിക്കരുത്‌. വഴികളില്‍നിന്നും കടകള്‍ മാറ്റി സ്ഥാപിക്കണം. കടകളിലെ ജീവനക്കാര്‍ക്ക്‌ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ഇവരുടെ പൂര്‍ണവിവരങ്ങള്‍ ശേഖരിക്കുകയും വേണമെന്ന്‌ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്‌.

അടുത്ത തീര്‍ത്ഥാടക സീസണിന്‌ മുമ്പായി പുല്ലുമേട്ടില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്‌. ഇന്ന്‌ ചേരുന്ന മന്ത്രിസഭാ യോഗം റിപ്പോര്‍ട്ട്‌ ചര്‍ച്ചചെയ്യും. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാനാണ്‌ സര്‍ക്കാര്‍ തീരുമാനം.

തിരക്ക്‌ നിയന്ത്രിക്കുന്നതിനായി ചങ്ങലകള്‍ സ്ഥാപിക്കുകയോ മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യരുത്‌. സ്ഥിരമായ ബാരിക്കേഡ്‌ സ്ഥാപിക്കാം. എന്നാല്‍ ഇത്‌ കാണാന്‍ കഴിയുന്ന തരത്തിലാകണം. സഞ്ചാരത്തെ തടസപ്പെടുത്തുന്നതോ തട്ടിവീഴാന്‍ സാധ്യതയുള്ളതോ ആകരുത്‌. വനം വകുപ്പ്‌ സ്ഥാപിച്ച ചങ്ങലയില്‍ തടഞ്ഞ്‌ തീര്‍ത്ഥാടകര്‍ വീണതും അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചുവെന്ന്‌ കമ്മീഷന്‍ കണ്ടെത്തി. പുല്ലുമേട്ടില്‍ തീര്‍ത്ഥാടകര്‍ എത്തുന്ന സ്ഥലങ്ങളില്‍ വാഹന പാര്‍ക്കിങ്‌ അനുവദിക്കരുത്‌. തിരക്ക്‌ കൂടുതലുള്ള ദിവസങ്ങളില്‍ ഇവിടേയ്‌ക്കു വാഹനങ്ങള്‍ കടത്തിവിടരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌. എന്നാല്‍ അപകടമുണ്ടായാല്‍ അടിയന്തരമായി ആശുപത്രിയിലും മറ്റും എത്തിക്കുന്നതിനുള്ള ആംബുലന്‍സുകള്‍ ആകാം.

മകരജ്യോതി ദര്‍ശന സൗകര്യമുള്ള സ്ഥലങ്ങളില്‍ ആവശ്യത്തിന്‌ വെളിച്ചമെത്തിക്കുന്നതിനും വൈദ്യുതി ബന്ധം തകരാറിലായാല്‍ പകരം സംവിധാനത്തിലൂടെ വെളിച്ചം എത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കണം. താല്‍ക്കാലിക മൊബെയില്‍ ടവറുകളോ സ്ഥിരമായ ടവറുകളോ ഇവിടെ സ്ഥാപിക്കണം. അപകടത്തിനുശേഷം ആശയവിനിമയം നടത്താന്‍ കഴിയാത്തത്‌ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്‌ ഈ നിര്‍ദേശം. താല്‍ക്കാലിക വയര്‍ലെസ്‌ സ്റ്റേഷന്‍ സ്ഥാപിക്കണമെന്നും ആവശ്യത്തിന്‌ ഉപകരണങ്ങള്‍ ഇവിടെ ജോലി ചെയ്യുന്ന പൊലീസ്‌, വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.

മകരവിളക്ക്‌ ദര്‍ശനത്തിനുശേഷം നിയന്ത്രിതമായി വേണം തീര്‍ത്ഥാടകരെ കടത്തിവിടേണ്ടത്‌. തിക്കും തിരക്കും ഒഴിവാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. അഗ്നിശമന സേനാവിഭാഗത്തെ വിന്യസിപ്പിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.