Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു – പി.സി ജോര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2011, 04:46 pm IST
inUncategorized

തിരുവനന്തപുരം: പാമോയില്‍ കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് കോടതി നടപടികളില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം നടത്തണമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. വിജിലന്‍സ് ജഡ്ജിക്കെതിരേ രാഷ്‌ട്രപതിക്ക് നല്‍കിയ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിജിലന്‍സ്‌ കോടതി ജഡ്ജിക്കെതിരെ രാഷ്‌ട്രപതിക്ക്‌ പരാതി അയച്ചത്‌ പൗരനെന്ന നിലയില്‍ തന്നെയാണ്. താന്‍ പരാതി അയച്ചത്‌ ചില മഠയന്മാരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന്‌ പറയുന്ന വി.എസ്‌ അച്യുതാനന്ദന്‍ അദ്ദേഹത്തെ ഉപദേശിക്കുന്ന മഠയന്മാരുടെ മണ്ടത്തരം തിരിച്ചറിയണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

താന്‍ നടത്തിയതു ഭരണഘടനാ ലംഘനമാണെന്ന് പറഞ്ഞവര്‍ അതില്‍ നിന്നു പിന്‍മാറി. കീഴ്‌വഴക്കമില്ല എന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നതെന്നും വി.ഡി. സതീശന്റെ പേരു സൂചിപ്പിക്കാതെ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്. കീഴ്‌വഴക്കങ്ങള്‍ ഉണ്ടാകുന്നത്‌ എങ്ങിനെയാണെന്ന്‌ വി ഡി സതീശനും കൂട്ടരും പഠിക്കണമെന്നും ജോര്‍ജ്ജ്‌ പറഞ്ഞു. പാമോയില്‍ കേസില്‍ വിജിലന്‍സ്‌ ജഡ്ജിക്കെതിരെ പരാതി നല്‍കിയത്‌ തെറ്റായ കീഴ്‌വഴക്കമാണെന്ന സതീശന്റെ പരാമര്‍ശത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജി കാര്‍ത്തികേയനെതിരെ അന്വേഷണം പ്രഖ്യാപിക്കുമ്പോള്‍ കോടതിക്കു മുമ്പാകെ ഒരു പെറ്റീഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ഉത്തരവിട്ടപ്പോള്‍ ഒരു പെറ്റീഷനും കോടതിക്ക്‌ മുമ്പാകെ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസുകാരനായ കാര്‍ത്തികേയനെതിരെ അന്വേഷണത്തിന്‌ ഉത്തരവിട്ടപ്പോള്‍ കോണ്‍ഗ്രസുകാരനായ സതീശന്‍ എവിടെപ്പോയെന്നും ജോര്‍ജ്ജ്‌ ചോദിച്ചു.

പ്രോട്ടോക്കോള്‍ അനുസരിച്ച്‌ ചീഫ്‌ വിപ്പിന്‌ പ്രതിപക്ഷ നേതാവിനേക്കാള്‍ മുകളിലാണ്‌ സ്ഥാനം. താന്‍ ഈ സ്ഥാനത്തിന്‌ വേണ്ടി വാശി പിടിച്ചിട്ടില്ല. താന്‍ അനര്‍ഹമായി ആനുകൂല്യം പറ്റുന്നില്ല. താന്‍ അര്‍ഹമായി ആനുകൂല്യം പറ്റുന്നുവെന്ന്‌ ആരോപിക്കുന്ന വി.എസ്‌, പ്രതിപക്ഷ നേതാവ്‌ എന്ന നിലയില്‍ ഇന്നുവരെ അദ്ദേഹം കൈപ്പറ്റിയ മുഴുവന്‍ ആനുകൂല്യവും അര്‍ഹതപ്പെട്ടതാണോ എന്ന്‌ പരിശോധിക്കേണ്ടിവരും.

നിയമസഭാ സമാജികര്‍ക്ക്‌ നല്‍കിയിരിക്കുന്ന ഹാന്‍ഡ്‌ ബുക്കില്‍ ചീഫ്‌ വിപ്പിന്റെ അധികാരത്തെയും അവകാശത്തെയും കുറിച്ച്‌ പറയുന്നുണ്ട്‌. മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും പോലെ ചീഫ്‌ വിപ്പിന്‌ ഔദ്യോഗിക വസതിക്ക്‌ അവകാശമുണ്ട്‌. തനിക്ക്‌ വസതി അനുവദിച്ചതാണെന്നും സ്‌പീക്കറുടെ അനുമതിയോടെ താന്‍ അത്‌ വേണ്ടെന്നു വച്ചാണ്‌ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ തന്നെ താമസം തുടരുന്നത്‌. സര്‍ക്കാരിന്റെ പണം അനാവശ്യമായി പാഴാക്കുന്നത്‌ ഒഴിവാക്കാനാണ്‌ ഈ നടപടി. അല്ലാതെ, പ്രതിപക്ഷ നേതാവിനെപ്പോലെ ഇഷ്‌ടപ്പെട്ട വീടിനു വേണ്ടി താന്‍ വാശി പിടിച്ചിട്ടില്ലെന്നും പി.സി.ജോര്‍ജ്ജ്‌ പറഞ്ഞു.

പി ജെ ജോസഫുമായി തനിക്ക്‌ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നും ജോര്‍ജ്ജ്‌ പറഞ്ഞു.

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.