കണ്ണൂറ്: ജില്ലയിലെ കോണ്‍ഗ്രസിനകത്ത് ആഴ്ചകളായി തുടരുന്ന ഗ്രൂപ്പ് പോര് പരസ്യമായ വിഴുപ്പലക്കലിലേക്കും പോസ്റ്റര്‍ പ്രചരണങ്ങളിലേക്കും വഴിമാറി ശക്തമാകുന്നു. കെ.സുധാകരന് എംപിയെ പിന്തുണക്കുന്നവരടങ്ങുന്ന വിശാല ഐ ഗ്രൂപ്പുകാരും പി.രാമകൃഷ്ണനെ പിന്തുണയ്ക്കുന്ന എ ഗ്രൂപ്പുകാരും തമ്മിലുള്ള പോര് തെരുവിലെത്തിയിരിക്കുകയാണ്. ഡിസിസി പ്രസിഡണ്ടിനെ ഉപരോധിച്ചും ചില നേതാക്കളെ പുറത്താക്കിയും ആരംഭിച്ച അഭിപ്രായഭിന്നത ഡിസിസി പ്രസിഡണ്ടും കെ.സുധാകരനും മത്സരിച്ച് നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങളിലൂടെ ഏറെ രൂക്ഷമാവുകയാണ്. ഏതാനും ദിവസം മുമ്പ് കെ.സുധാകരനെതിരെ രക്തസാക്ഷി ഫണ്ട് വെട്ടിച്ചതായുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് രാമകൃഷ്ണണ്റ്റെ അനുകൂലികള്‍ ജില്ലയില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇന്നലെ രാവിലെ അഴീക്കോട് ചാലാടില്‍ യൂത്ത് കോണ്‍ഗ്രസിണ്റ്റെ പേരില്‍ രാമകൃഷ്ണനെതിരെ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് പറയപ്പെടുന്നു. സിപിഎമ്മിനെ കൂട്ടുപിടിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഡിസിസി പ്രസിഡണ്ട് രാജിവെക്കണമെന്നും സിപിഎമ്മിണ്റ്റെ ചാരന് പി.രാമകൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ടുള്ള ബോര്‍ഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതിനിടെ കെ.സുധാകരനെതിരെ ആരോപണമുന്നയിച്ച പി.രാമകൃഷ്ണന് കെപിസിസി ജനറല്‍ സെക്രട്ടറി എം.ഐ.ഷാനവാസ് ഷോക്കേസ് നോട്ടീസ് നല്‍കിയതായും അറിയുന്നു. സുധാകരന് എംപി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടതിനും രക്തസാക്ഷി ഫണ്ട് വെട്ടിച്ചതായ ആരോപണവും ഗുണ്ടാ രാഷ്ട്രീയം വിലപ്പോവില്ലെന്നുമുള്ള രാമകൃഷ്ണണ്റ്റെ പ്രസ്താവനകള്‍ക്കെതിരെ നോട്ടീസില്‍ വിശദീകരണം തേടിയായതാണ് സൂചന. കോണ്‍ഗ്രസിണ്റ്റെ ദേശീയ-സംസ്ഥാന നേതൃത്വങ്ങളെ നോക്കുകുത്തിയാക്കി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പരസ്യമായ പോര്‍വിളികള്‍ നിര്ത്തലാക്കാനാകാതെ നേതൃത്വം കുഴങ്ങുകയാണ്. നേതാക്കളുടെ പരസ്യമായ ഏറ്റുമുട്ടലില്‍ അണികളില്‍ ആശയക്കുഴപ്പം രൂക്ഷമാക്കിയിരിക്കുകയാണ്. ഡിസിസി പ്രസിഡണ്ട് പി.രാമകൃഷ്ണനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ വിശാല ഐ ഗ്രൂപ്പ് നേതാക്കളും നിലനിര്‍ത്താന്‍ എ ഗ്രൂപ്പ് നേതാക്കളും തീവ്രശ്രമമാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: