തൃശൂര്‍ : നാനോ എക്സല്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതിയും കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ഹരീഷ്ബാബു മദനീനി (41)യെ ഹൈദരാബാദില്‍ നിന്നും കേരളത്തിലെത്തിച്ചു. സിഐ എന്‍. മുരളീധരന്‍, വടക്കാഞ്ചേരി എസ്‌ഐ പി.പി.ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള കേരള പോലീസ് സംഘം മദനീനിയെയും കൊണ്ട് ഇന്നലെ രാവിലെ 11ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. കഴിഞ്ഞ മാസം 31്യൂാണ് ആന്ധ്രയിലെ പ്രകാശം ജില്ലയിലെ ഗ്രാമത്തില്‍ വച്ചു നാനോ കമ്പനിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ പരാതിയെ തുടര്‍ന്നു ഹൈദരാബാദ് സെന്‍ട്രല്‍ പോലീസ് മദിനീനിയെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച മൂന്നു മണിയോടെ ജാമ്യം ലഭിച്ച വിവരമറിഞ്ഞ പോലീസ് മജിസ്ട്രേറ്റിനെ കണ്ടു പ്രതിയെ അന്വേഷണത്തിനായി വിട്ടു കിട്ടുന്നതിനുള്ള പ്രൊഡക്ഷന്‍ വോറന്റ് ഹാജരാക്കിയതോടെയാണു മദിനീനിയെ കേരള പോലീസിന് വിട്ടുകൊടുത്തുള്ള ഉത്തരവു ലഭിച്ചത്.
നെടുമ്പാശ്ശേരിയിലെത്തിച്ച മദനീനിയെ 12നു റോഡ് മാര്‍ഗം വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ഓട്ടുപാറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കു ശേഷം തൃശൂര്‍ സിജെഎം കോടതിയില്‍ ഹാജരാക്കി.29 വരെ റിമാന്‍ഡ് ചെയ്തു. പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് നാളെ പരിഗണിക്കും. ജില്ലയില്‍ മാത്രം 170 കേസുകളാണു മദനീനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സിഐ എന്‍. മരുളീധരന്‍ . ചേലക്കര, വടക്കാഞ്ചേരി മേഖലകളിലായി 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രൈസ്മണി ആന്‍ഡ് മണി സര്‍ക്കുലേഷന്‍ സ്കീം ബാനിങ് ആക്റ്റിലെ ആറാം വകുപ്പ് അനുസരിച്ചാണു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 240 കോടി രൂപയുടെ തട്ടിപ്പു നടത്തിയതായാണു കേസ്. നാനോ കമ്പനിയില്‍ 99ശതമാനം ഷെയറും മദനീനിയുടെ പേരിലാണ്. സംസ്ഥാനത്ത് ഇതിനോടകം തന്നെ നിരവധി പേര്‍ നാനോ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ക്ക് സഹായം നല്‍കുകയും കൈക്കൂലി വാങ്ങുകയും ചെയ്ത വാണിജ്യ നികുതി ഉദ്യോഗസ്ഥനടക്കം പ്രതിയാക്കപ്പെട്ടിട്ടുള്ളതാണ് നാനോ തട്ടിപ്പ് കേസ്. മദനീനിയെ വടക്കാഞ്ചേരി സ്റ്റേഷനില്‍ വച്ചു റൂറല്‍ എസ്പി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. കമ്പനി ഡയറക്റ്റര്‍മാരായ പാട്രിക് തോമസും, അഷറഫും ചേര്‍ന്നാണു കേരളത്തില്‍ നടത്തിയതെന്നും, തനിക്ക് ഈ തട്ടിപ്പില്‍ പങ്കില്ലെന്നും നാനോ കമ്പനി തുടങ്ങിയ 1997 മുതല്‍ ഇതുവരെയുള്ള 14 വര്‍ഷത്തിനിടയില്‍ ആകെ അഞ്ചു തവണ മാത്രമേ താന്‍ കേരളത്തില്‍ വന്നിട്ടുള്ളൂവെന്നും ചോദ്യം ചെയ്യലില്‍ മദനീനി പൊലീസിനോടു പറഞ്ഞു. തന്റെ ഓഫിസ് ഹൈദരാബാദിലും, ഡല്‍ഹിയിലും ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നു മദനീനി പറഞ്ഞു. മെഡിസിനില്‍ ബിരുദാനന്തര ബിരുദവും, നാനോ ടെക്നോളജിയില്‍ ശ്രീലങ്കന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു പിഎച്ച്ഡിയും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: