Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്കുളള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കും: മന്ത്രി അനില്‍കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2011, 09:41 pm IST
inKerala

കൊച്ചി: പട്ടികവിഭാഗം വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായുളള വിദ്യാഭ്യാസ പദ്ധതികളാണ്‌ നൂറുദിനകര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളതെന്നു പട്ടികവിഭാഗക്ഷേമ മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. ഈ വിഭാഗം വിദ്യാര്‍ഥികള്‍ക്കു നല്‍കി വരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ അപര്യാപ്തമാണെന്നും അവ ഉടന്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. എറണാകുളം ടൗണ്‍ഹാളില്‍ സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായുളള വിഷന്‍ 2013 ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കഴിവുണ്ടായിട്ടും സാമ്പത്തിക പിന്നാക്കാവസ്ഥ മൂലം ഉന്നത, പ്രൊഫഷണല്‍ കോഴ്സുകളില്‍ ചേരാന്‍ കഴിയാത്ത അവസ്ഥ ഈ വിഭാഗം വിദ്യാര്‍ഥികള്‍ക്കിനിയുണ്ടാകില്ല. അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ സഹായം ചെയ്യും. എല്ലാ വിഷയത്തിനും എ പ്ലസ്‌ കിട്ടിയതുകൊണ്ടുമാത്രം പ്രൊഫഷണല്‍ കോഴ്സുകള്‍ക്കു പ്രവേശനം കിട്ടില്ലെന്നും ചിട്ടയായ പരിശീലനത്തിന്റെ അഭാവമാണ്‌ പട്ടികജാതി വിദ്യാര്‍ഥികളുടെ പിന്നാക്കാവസ്ഥയ്‌ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു. 100 ദിന പരിപാടികള്‍ വകുപ്പ്‌ പട്ടികവിഭാഗം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനുതകുന്ന മറ്റു മൂന്നു പദ്ധതികളാണ്‌ തുടങ്ങുന്നത്‌. 140 മണ്ഡലങ്ങളില്‍ അഞ്ചു ലക്ഷം രൂപ സഹായത്തോടെയുളള ലൈബ്രറിയും വിവരസാങ്കേതികതയും സമന്വയിപ്പിക്കുന്ന വിജ്ഞാനവാടി പദ്ധതി കഴിഞ്ഞ ദിവസം കോഴിക്കോട്‌ തുടങ്ങി. സംസ്ഥാനത്തെ പ്രീമെടിക്‌, പോസ്റ്റ്‌ മെട്രിക്‌ ഹോസ്റ്റലുകളിലെ ലൈബ്രറി സംവിധാനം വിപുലമാക്കുന്നതിന്റെ ഉദ്ഘാടനം അടുത്ത മൂന്നിന്‌ കോട്ടയത്തു നടക്കും. സംസ്ഥാനത്ത്‌ എട്ടാം തരത്തില്‍ പഠിക്കുന്ന 55000 വിദ്യാര്‍ഥികള്‍ക്ക്‌ സൈക്കിള്‍ നല്‍കുന്നതാണ്‌ മൂന്നാമത്തെ പദ്ധതിയെന്നു മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടമായി എന്‍ട്രന്‍സ്‌ പരിശീലത്തിനായി ആറുവിദ്യാര്‍ഥികള്‍ക്കുളള ധനസഹായവും മന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. കഴിഞ്ഞ വര്‍ഷത്തെ പൊതു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുളള പ്രത്യേക പ്രോത്സാഹന സമ്മാനങ്ങള്‍ ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ വിതരണം ചെയ്തു. എംഎല്‍എമാരായ വി.ഡി. സതീശന്‍, വി.പി. സജീന്ദ്രന്‍, ലൂഡി ലൂയിസ്‌, പട്ടികജാതി വികസന വകുപ്പ്‌ അഡീഷണല്‍ ഡയറക്ടര്‍ വി.ആര്‍. ജോഷി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌ സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.പദ്മരാജന്‍ നന്ദിയും പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ എന്‍ട്രന്‍സ്‌ പരീക്ഷകളില്‍ ആദ്യ 300 റാങ്കുകളിലൊന്നിലും പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിരുന്നില്ല. സംസ്ഥാനത്താകെ എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടി വിദ്യാര്‍ഥികള്‍ ഈ വിഭാഗത്തില്‍ 300 ല്‍ ഏറെയുണ്ട്‌. ഇത്തരക്കാര്‍ക്ക്‌ മെച്ചപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കി അവരെ മത്സരപരീക്ഷയ്‌ക്ക്‌ സജ്ജരാക്കുകയാണ്‌ വിഷന്‍ 2013 പദ്ധതി.

പരിശീലന കേന്ദ്രം വിദ്യാര്‍ഥികള്‍ക്ക്‌ തിരഞ്ഞെടുക്കാം. വാര്‍ഷിക വരുമാനം നാലു ലക്ഷം രൂപയില്‍ കൂടാത്തവരാകണം അപേക്ഷകര്‍. പരമാവധി 20,000 രൂപവരെ ധനസഹായം നല്‍കുന്ന പദ്ധതിക്കായി 2.5 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുളളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)
India

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

പുതിയ വാര്‍ത്തകള്‍

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.