Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രെയിനില്‍നിന്ന്‌ വീണ പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2011, 10:21 pm IST
inKerala

തൃശൂര്‍ : ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഒറീസ സ്വദേശി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാരാണ്‌ ഇത്‌ സംബന്ധിച്ച്‌ ആദ്യം തന്നെ സൂചന നല്‍കിയിരുന്നുവെങ്കിലും, ഇന്നലെ ഗൈനക്കോളജി വിഭാഗം നടത്തിയ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസമാണ്‌ പാമ്പൂരില്‍ റെയില്‍വേ ട്രാക്കില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നത്‌. പുതുക്കാട്‌ കുടുംബത്തോടൊപ്പം താമസിക്കുന്ന പതിനാല്‌ വയസുള്ള നന്ദിനിയെന്ന പെണ്‍കുട്ടിയാണ്‌ അനുജത്തി പ്രമോദിനിയെയും കൂട്ടി തിങ്കളാഴ്ച ഉച്ചയ്‌ക്ക്‌ വീടുവിട്ടിറങ്ങി ട്രെയിന്‍ കയറി പോയത്‌. ഷൊര്‍ണൂരിലെത്തിയ ശേഷം വീണ്ടും കോര്‍ബ-തിരുവനന്തപുരം എക്സ്പ്രസില്‍ വരുന്നതിനിടെയാണ്‌ ചെമ്പിശേരി മേല്‍പ്പാലത്തിന്‌ സമീപം റെയില്‍വേ ട്രാക്കില്‍ നന്ദിനി വീണതെന്നാണ്‌ സംശയം. പുതുക്കാട്‌ പോലീസിന്‌ ലഭിച്ച പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയോടൊപ്പമുണ്ടായിരുന്ന അനുജത്തിയെ എറണാകുളത്ത്‌ നിന്നും കണ്ടെത്തിയിരുന്നു. മെഡിക്കല്‍ കോളേജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന കുട്ടിയുടെ സ്ഥിതി ഗുരുതരമാണ്‌. തലയ്‌ക്ക്‌ പരിക്കേറ്റിട്ടിട്ടുണ്ട്‌. ഗുഹ്യഭാഗങ്ങളില്‍ മുറിവും, രക്തവും കണ്ടെത്തുകയും, കന്യാചര്‍മ്മം പൊട്ടിയതായും വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞു.

സംഭവത്തില്‍ ഒറീസ സ്വദേശിയായ യുവാവിനെ പോലീസ്‌ കസ്റ്റഡിയിലെടുത്തതായി പറയുന്നുണ്ടെങ്കിലും പോലീസ്‌ സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ വീട്ടില്‍ മിക്കപ്പോഴും എത്തുന്ന ഈ യുവാവിന്‌ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടെന്നാണ്‌ പറയുന്നതെന്ന്‌ പുതുക്കാട്‌ എസ്‌ഐ ശിവശങ്കരന്‍ പറഞ്ഞു. ഒറിയ ഭാഷ അറിയുന്നവര്‍ കുറവായതിനാല്‍ വിശദമായി ചോദ്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും പോലീസ്‌ പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരെ ചോദ്യം ചെയ്യുമ്പോള്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്‌ പറയുന്നതത്രേ. 14,000 രൂപയുമായാണ്‌ സഹോദരിയെ കൂട്ടി പെണ്‍കുട്ടി നാടുവിടാനൊരുങ്ങിയതെന്ന്‌ പറയുന്നു. ഈ പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ചികിത്സയില്‍ കഴിയുന്ന നന്ദിനിക്ക്‌ ബോധം വീണ്ടുകിട്ടിയിട്ടുണ്ടെങ്കിലും സംസാര ശേഷി ലഭിച്ചിട്ടില്ല. ഇതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ്‌. ഇതിനിടെ നന്ദിനിയെ ‘ബഡാഭായി’ തള്ളിയിട്ടതാണെന്നാണ്‌ സഹോദരി പറയുന്നത്‌. ഇവരുടെ കൈയിലുണ്ടായിരുന്ന പണം തട്ടിയതിനുശേഷം പെണ്‍കുട്ടിയെ തട്ടിയിട്ടതാണോ, കാല്‍വഴുതി വീണതാണോയെന്നും അന്വേഷണം നടക്കുന്നുണ്ട്‌. ഇവരെ ആരോ ഷൊര്‍ണൂരില്‍ കൊണ്ടുപോയി മാനഭംഗപെടുത്തിയ ശേഷം തിരിച്ച്‌ ട്രെയിനില്‍ വരുമ്പോള്‍ തള്ളിയിട്ടതാകാനും സാധ്യതയുണ്ടെന്ന്‌ സംശയിക്കുന്നു.

പെണ്‍കുട്ടിയുമായി ആരോ സംസാരിച്ചു നില്‍ക്കുന്നതു കണ്ടുവെന്ന്‌ ചിലര്‍ പോലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌. നന്ദിനിയുടെ സംസാര ശേഷി വീണ്ടുകിട്ടിയാലേ ഇതു സംബന്ധിച്ച്‌ ദുരൂഹത മാറൂ. എറണാകുളത്തെത്തിയ സഹോദരി പ്രമോദിനിയെ ഇന്നലെ രാത്രി ബന്ധുക്കള്‍ക്ക്‌ കൈമാറിയിരുന്നു. ഈ കുട്ടിയില്‍ നിന്ന്‌ കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ കിട്ടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്‌ പോലീസുകാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍
India

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Samskriti

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

പ്രശസ്ത മിമിക്രി താരം സൈനൻ കെടാമംഗലം അന്തരിച്ചു

വൈശാഖം ശ്രീമുരുക ഭക്തജന സംഘം പഴനിയില്‍ സംഘടിപ്പിച്ച മഹാ ശക്തിവേല്‍ പൂജ മുഖ്യ സംയോജകന്‍ ജയകൃഷ്ണന്‍ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു

പഴനിയില്‍ മുരുക ഭക്തസംഗമം നടന്നു

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.