കണ്ണൂറ്: മാറിമാറിവന്ന സര്‍ക്കാറുകള്‍ കാര്‍ഷികമേഖലയെ അവഗണിച്ചതും ചിലട്രേഡ് യൂണിയനുകളുടെ രാഷ്ട്രീയ പ്രേരിത സമരങ്ങളുമാണ് കേരളം കാര്‍ഷികരംഗത്ത് പിന്തള്ളപ്പെടാന് കാരണമെന്ന് കര്‍ഷകമോര്‍ച്ച ദേശീയ സമിതി അംഗം പി.സി.മോഹനന് മാസ്റ്റര്‍ പ്രസ്താവിച്ചു. യുപിഎ സര്‍ക്കാറിണ്റ്റെ സ്വതന്ത്രവ്യാപാര വിപണനക്കരാറില് ഏര്‍പ്പെട്ട നടപടിയും കേരളത്തിലെ കര്‍ഷകരുടെ നട്ടെല്ലൊടിക്കാന്‍ കാരണമായെന്നും മോഹനന് മാസ്റ്റര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറിണ്റ്റെ ഈ നടപടി ചില കാര്‍ഷികവിളകളുടെ വ്യാപാരത്തെയും വിപണനത്തെയും വളരെ പ്രതികൂലമായി ബാധിച്ചെന്ന് മോഹനന് മാസ്റ്റര്‍ കുറ്റപ്പെടുത്തി. ചിങ്ങം ഒന്ന് കര്‍ഷക വന്ദനദിനമായി ആചരിക്കുന്നതിണ്റ്റെ ഭാഗമായി കര്‍ഷകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോഹനന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത്, നേതാക്കളായ പി.കെ.വേലായുധന്, എം.കെ.ശശീന്ദ്രന് മാസ്റ്റര്‍, വിജയന് വട്ടിപ്രം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങിനെത്തിയ കര്‍ഷകരെ മോഹനന് മാസ്റ്റര്‍ പൊന്നാട അണിയിച്ചു. കെ.രഞ്ചിത്ത് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.വി.ഗിരീഷ് ബാബു സ്വാഗതവും പി.വി.രാജീവന് നന്ദിയും പറഞ്ഞു. കാര്‍ഷിക ജോലിക്ക് സ്ത്രീ തൊഴിലാളികളെ കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിചെയ്യുന്ന സ്ത്രീകളെയും കാര്‍ഷിക മേഖലയ്ക്ക് ലഭ്യമാക്കണമെന്ന് കര്‍ഷകമോര്‍ച്ച പ്രമേയത്തില്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മാസത്തില്‍ ൨൦ രൂപ ക്ഷേമനിധിയിലേക്ക് ഈടാക്കുന്നുണ്ടെങ്കിലും ക്ഷീരകര്‍ഷക ക്ഷേമനിധി നടപ്പാക്കുന്നതില്‍ അവ്യക്തത നിലനില്‍ക്കുകയാണെന്നും ഈ അവ്യക്തത നീക്കി ക്ഷീരകര്‍ഷക ക്ഷേമനിധി ഉടന്‍ നടപ്പാക്കണമെന്നും കര്‍ഷക മോര്‍ച്ച മറ്റൊരു പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: