കണ്ണൂറ്: സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് വിതരണം ൧൯ന് കണ്ണൂരില്‍ മന്ത്രി കെ.സി. ജോസഫ് നിര്‍വഹിക്കും. ഇതിണ്റ്റെ ഭാഗമായി ഇന്ന് മുതല്‍ ഫോട്ടോപ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. കണ്ണൂറ് ടൗണ്‍ സ്ക്വയറിലാണ് പരിപാടിയെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഫോട്ടോ പ്രദര്‍ശനവും സെമിനാറും വൈകുന്നേരം നാല് മണിക്ക് മന്ത്രി കെ.പി.മോഹനന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ.കെ.എ.സരള അദ്ധ്യക്ഷത വഹിക്കും. ൧൯ന് ഉച്ചക്ക് ൩-൩൦ന് നടത്തുന്ന സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് വിതരണ ചടങ്ങില്‍ എ.പി. അബ്ദുള്ളക്കുട്ടി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ കെ.കെ. നാരായണന്, സണ്ണിജോസഫ്, ജെയിംസ്മാത്യു, കെ.എം. ഷാജി, ടി.വി രാജേഷ്, ജില്ലാ കലക്ടര്‍ ആനന്ദ്സിംഗ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.സി.ശ്രീജ, പിആര്‍ഡി ഡയറക്ടര്‍ എം.നന്ദകുമാര്‍, പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സെക്രട്ടറി മനോഹരന് മോറായി, പി.വി.ബാലന്, ടിജെ വര്‍ഗ്ഗീസ്, പിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍ എ.ഫിറോസ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഫോട്ടോഗ്രാഫി ദിനം കൂടിയായ ൧൯ന് ഉച്ചക്ക് ൨-൩൦ന് ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറയേന്തിയ ഘോഷയാത്രയും നടക്കും. ജിജോ.ജി, പറവൂര്‍-കൊല്ലം ഒന്നാം സ്ഥാനവും ശിവന് മലയാറ്റൂറ്‍ രണ്ടാം സമ്മാനവും പി.ഒ.മാത്യൂസ് കൊട്ടാരക്കര മൂന്നാം സമ്മാനവും കരസ്ഥമാക്കി. ജേതാക്കള്‍ക്ക് യഥാക്രമം ൧൦,൦൦൧, ൫൦൦൧, ൩൦൦൧ രൂപയുടെ ക്യാഷ് അവാര്‍ഡും ശില്‍പ്പവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ൧൦ പേര് ൫൦൦ രൂപയുടെ ക്യാഷ് അവാര്‍ഡിനും അര്‍ഹരായി. ജിതേഷ് പി.നടുവണ്ണൂറ്‍, എ.കെ.രഞ്ജിത്ത് വാമന്‍, ചാര്‍ലി ജോസഫ് തലയോലപ്പറമ്പ്, രവി.കെ-പെരിനാട്, സുഷമന് കടവില്‍-വൈപ്പിന്‍, സുബിന് ചെറുതുരുത്തി, ദാമു സര്‍ഗം-പയ്യന്നൂറ്, സന്ദീപ് നമ്പൂതിരി പട്ടാന്നൂറ്‍, പി.വി.സബിത മാതമംഗലം എന്നിവരാണ് പ്രോത്സാഹന സമ്മാനം നേടിയവര്‍. ഓരോ വര്‍ഷവും ശ്രദ്ധേയമായ വിഷയങ്ങളിലാണ് മത്സരം നടത്താറുള്ളത്. മനുഷ്യന് വരുത്തുന്ന വിനകള്‍ എന്നതായിരുന്നു ഈ വര്‍ഷത്തെ വിഷയം. ചെയര്‍മാനും മൂന്ന് അംഗങ്ങളും ഉള്‍പ്പെട്ട വിദഗ്ധ സമിതി പരിശോധിച്ചാണ് ജേതാക്കളെ നിശ്ചയിച്ചതെന്നും സംഘാടകര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ പി.പി.ചന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, പിആര്‍ഡി ചീഫ് ഫോട്ടോഗ്രാഫര്‍ കെ.ഹരിഹരന് നായര്‍, എകെപിഎ സംസ്ഥാന പ്രസിഡണ്ട് പി.വി.ബാലന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: