തൊടുപുഴ: ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. തൊടുപുഴ ഒളമറ്റം ഷാജി ഭവനില്‍ ഷാജി ജോണ്‍, ഭാര്യ ജെസി എന്നിവരാണു മരിച്ചത്. വഴക്കിനിടെ ജെസിയെ ഷാജി കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.
ജെസിയുടെ നിലവിളീ കേട്ട് നാട്ടുകാര്‍ എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാജി മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. റബ്ബര്‍ ടാപ്പിങ്ങിന് ഉപയോഗിക്കുന്ന കത്തിയാണ് ജെസിയെ കൊലപ്പെടുത്താന്‍ ഷാജി ഉപയോഗിച്ചത്.
സംഭവം നടക്കുമ്പോള്‍ ഷാജിയുടെ മാതാവ് അന്നക്കുട്ടിയും മകള്‍ ഗ്രിബിളും വീട്ടിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: