Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹൃദയമെന്ന ബോധകേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2011, 08:17 pm IST
in Samskriti

ഹൃദയമെന്ന വാക്ക്‌ നാം നിര്‍ല്ലോഭം ഉപയോഗിക്കുന്നു. എന്നാല്‍ എന്താണതുകൊണ്ടുദ്ദേശിക്കുന്നത്‌? വികസിച്ചും ചുരുങ്ങിയും ശരീരത്തില്‍ രക്തസഞ്ചാരം നടത്തുന്ന ആ പൊള്ളയായ, മാംസ പേശികൊണ്ടു നിര്‍മ്മിച്ച അവയവത്തെ – ശാരീരിക ഹൃദയത്തെ – ആണോ നാമുദ്ദേശിക്കുന്നത്‌? ഒരിക്കലൊരു ശിഷ്യന്‍ ബ്രഹ്മാനന്ദ സ്വാമികളോട്‌ ചോദിച്ചു. “സ്വാമിജി, ഏത്‌ സ്ഥാനത്താണ്‌ ഞാന്‍ ധ്യാനിക്കേണ്ടത്‌? ഹൃദയത്തിലോ, അതോ ശിരസ്സിലെ കേന്ദ്രത്തിലോ? ” ബ്രഹ്മാനന്ദസ്വാമികള്‍ പറഞ്ഞു: “കുഞ്ഞേ, നിനക്കേത്‌ കേന്ദ്രമാണോ ഇഷ്ടം, അവിടെ ധ്യാനിക്കാം; എന്നാല്‍ ഹൃദയപത്മത്തില്‍ ഇഷ്ടദേവതയെ ധ്യാനിക്കുക.” ശിഷ്യന്‍ വീണ്ടും ചോദിച്ചു: “പക്ഷേ, സ്വാമിജി ഹൃദയം രക്തമാംസമയമാണ്‌. അവിടെ ഞാനെങ്ങനെ ഈശ്വരനെ ധ്യാനിക്കും? ” സ്വാമികള്‍ പറഞ്ഞു: “ശാരീരികഹൃദയമല്ല ഞാനുദ്ദേശിക്കുന്നത്‌. അതിനടുത്തുള്ള അദ്ധ്യാത്മകേന്ദ്രത്തെ ഭാവന ചെയ്യുക. തുടക്കത്തില്‍ സ്വശരീരത്തിനകത്ത്‌ ഈശ്വനെ ഭാവന ചെയ്യുമ്പോള്‍ രക്തമാംസങ്ങളുടെ ചിന്തയുണ്ടായെന്ന്‌ വരും. എന്നാല്‍ താമസിയാതെ നീ ശരീരത്തെ മറക്കുകയും ഇഷ്ടദേവതയുടെ ആനന്ദമയമായ രൂപം മാത്രം അവശേഷിക്കുകയും ചെയ്യും.”

ചിലപ്പോള്‍ നാം നമ്മുടെ വികാരങ്ങളെ കാണിക്കുന്നതിന്‌ ഹൃദയം ചൂണ്ടിക്കാട്ടുന്നു. ‘എന്റെ ഹൃദയത്തിന്നഗാധതയില്‍ നിന്ന്‌’ എന്നും മറ്റും നാം പറയുന്നു. അതിനെ വൈകാരികഹൃദയമെന്ന്‌ പറയാം.

ശാരീരിക-വൈകാരിക ഹൃദയങ്ങില്‍ നിന്ന്‌ വ്യക്തമായി വേറൊന്നുണ്ട്‌ – ഹൃദയപത്മമായി പലപ്പോഴും ചിത്രീകരിക്കപ്പെടുന്ന ആദ്ധ്യാത്മഹൃദയം – ഹൃദയകേന്ദ്രം – അനാഹതചക്രം. പ്രചോദനത്തിന്റെയും ഉയര്‍ന്ന ആദ്ധ്യാത്മബോധത്തിന്റെയും കേന്ദ്രമാണത്‌.

മനുഷ്യശരീരമാകുന്ന ഈ അത്ഭുതപ്രതിഭാസത്തെ വിവിധ ചക്രങ്ങള്‍ – ബോധകേന്ദ്രങ്ങള്‍ ഉണ്ട്‌. ഓരോ ചക്രവും മനുഷ്യന്റെ ഭൗതിക-മാനസിക-ആദ്ധ്യാത്മിക ശരീരങ്ങള്‍ കൂടിച്ചേരുന്ന സ്ഥാനമാണ്‌. അവയില്‍ ഏറ്റവും താഴെയുള്ള മൂന്നെണ്ണം ഗുദം, ജനനേന്ദ്രിയം, നാഭി എന്നീ പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്നു. ഇവ മനുഷ്യന്റെ താണതും മൃഗസദൃശവും ഇന്ദ്രിയബദ്ധവുമായ ജീവിതത്തോട്‌ ബന്ധപ്പെട്ടിരിക്കുന്നു. ഹൃദ്ദേശത്തുള്ള അനാഹതചക്രമാണ്‌ നാലാമത്തേത്‌. അത്‌ അടിയിലെ മൂന്നു കേന്ദ്രങ്ങള്‍ക്കും മുകളിലെ മൂന്നുകേന്ദ്രങ്ങള്‍ക്കും മദ്ധ്യത്തിലാണ്‌. ഹൃദയവും അതിന്റെ മുകളിലെ മൂന്നുകേന്ദ്രങ്ങളും മനുഷ്യന്റെ ആദ്ധ്യാത്മിക ജീവിതത്തോട്‌ ബന്ധപ്പെട്ടിരിക്കുന്നു. ഉയര്‍ന്ന മൂന്നു കേന്ദ്രങ്ങള്‍ തൊണ്ട, ഭ്രൂമദ്ധ്യം, ശിരസ്സ്‌ എന്നീ പ്രദേശങ്ങളില്‍ വര്‍ത്തിക്കുന്നു. ഈ കേന്ദ്രങ്ങളെ ശാരീരിക ബുദ്ധ്യാധരിക്കരുത്‌. ഇവ വിഭിന്നങ്ങളായ ആദ്ധ്യാത്മബോധമണ്ഡലങ്ങളിലേക്കുള്ള പടിവാതിലുകള്‍പോലെയാണ്‌.

താന്ത്രികാചാര്യന്മാരുടെ മതപ്രകാരം ശിരസ്സിലെ കേന്ദ്രമായ സഹസ്രാരത്തില്‍ വര്‍ത്തിച്ചിരുന്ന കുണ്ഡലിനി-മനുഷ്യന്റെ ഉറങ്ങിക്കിടക്കുന്ന ആദ്ധ്യാത്മപഥത്തിലൂടെ താഴേക്കിറങ്ങി വിവിധ ബോധകേന്ദ്രങ്ങള്‍ കടന്ന്‌ നട്ടെല്ലിന്റെ അടിയിലെത്തിച്ചേര്‍ന്ന്‌ അവിടെ അത്‌ സ്വയം മറന്നുപോയി. അപ്പോള്‍ അത്‌ അജ്ഞാനത്തിന്‌ വശംവദമാവുകയും ആഗ്രഹങ്ങളും വികാരങ്ങളും അതിനെ കീഴ്പ്പെടുത്തുകയും ചെയ്തു. അത്‌ തിരിച്ചുപോകാനുള്ള വഴി മറന്നു. നമ്മുടെ യഥാര്‍ത്ഥ സ്വരൂപം സ്മരിച്ച്‌ ബോധത്തെ അടിയിലെ കേന്ദ്രങ്ങളില്‍ നിന്ന്‌ മുകളിലെ കേന്ദ്രങ്ങളിലേക്കുയര്‍ത്തുകയാണ്‌ ആദ്ധ്യാത്മ ജീവിതത്തിലെ കര്‍ത്തവ്യം. അടിയിലെയും മുകളിലെയും കേന്ദ്രങ്ങള്‍ക്ക്‌ നടുവില്‍ വര്‍ത്തിക്കുന്നതുകാരണം ഹൃദയത്തിന്‌ മുന്‍ഗണന കൊടുക്കണം. അവിടെ ധ്യാനിക്കാനെളുപ്പമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

പുതിയ വാര്‍ത്തകള്‍

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.