ബീജിങ്: കിഴക്കന്‍ ചൈനയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ചു 17 പേര് മരിച്ചു. നാലു പേര്‍ക്കു പരുക്കേറ്റു ജിയാങ്സി പ്രവിശ്യയിലെ ഷാങ് ഹായ് കമിങ് എക്സ്പ്രസ് ഹൈവേയിലാണ് അപകടം.
കൂട്ടിയിടിയുടെ ആഘാതത്തില്‍ ട്രക്കുകളില്‍ ഒന്നു മറ്റൊരു പാതയിലേക്കു തെറിച്ചു വീണു. ഈ സമയം പാതയിലൂടെ പോയ മറ്റൊരു ലോറിയും വാനും അപകടത്തില്പ്പെട്ടതാണു മരണസംഖ്യ ഉയരാന്‍ കാരണം. വാനില്‍ ഒമ്പതു പേരാണ് ഉണ്ടായിരുന്നത്. അഞ്ചു പേര് ആശുപത്രിയില്‍ പോകും വഴിയാണു മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: