Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കര്‍ണ്ണാടകയില്‍ സദാനന്ദ ഗൗഡ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2011, 10:32 pm IST
in Uncategorized

ബംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡി.വി.സദാനന്ദ ഗൗഡയെ തെരഞ്ഞെടുത്തു. ഉഡുപ്പി-ചിക്മംഗളൂര്‍ മണ്ഡലത്തില്‍നിന്നുള്ള ലോക്സഭാംഗമാണ്‌ 58കാരനായ ഗൗഡ. ഇന്നലെ നടന്ന രഹസ്യ വോട്ടെടുപ്പിലൂടെ ബിജെപി നിയമസഭാ കക്ഷി നേതാവയി സദാനന്ദ ഗൗഡയെ തെരഞ്ഞെടുക്കുകയായിരുന്നു.

ഖാനന പ്രശ്നത്തില്‍ കര്‍ണാടക ലോകായുക്തയുടെ പ്രതികൂല പരാമര്‍ശങ്ങളെത്തുടര്‍ന്ന്‌ ബി.എസ്‌.യെദ്യൂരപ്പ രാജിവെച്ച സാഹചര്യത്തിലാണ്‌ സംശുദ്ധ രാഷ്‌ട്രീയത്തിന്റെ ആള്‍രൂപമായി അറിയപ്പെടുന്ന സദാനന്ദ ഗൗഡയെ തേടി പുതിയ നിയോഗമെത്തിയത്‌. മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ജഗദീഷ്‌ ഷെട്ടറിനെയും പരിഗണിച്ചിരുന്നു. പാര്‍ട്ടിയുടെ കേന്ദ്ര നിരീക്ഷകരായ അരുണ്‍ ജെറ്റ്ലി, രാജ്നാഥ്‌ സിംഗ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുതിയ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ്‌. നേരത്തെ കര്‍ണാടക നിയമസഭയില്‍ പ്രതിപക്ഷ ഉപനേതാവായിരുന്നു ഗൗഡ.

രണ്ടുതവണ നിയമസഭാംഗവും രണ്ടാംതവണ ലോക്സഭാംഗവുമായ സദാനന്ദ ഗൗഡ രാഷ്‌ട്രീയമായി ഏറെ സ്വാധീനമുള്ള വൊക്കലിംഗ സമുദായാംഗമാണ്‌. 1994, 2004 വര്‍ഷങ്ങളില്‍ നിയമസഭാംഗമായിരുന്ന അദ്ദേഹം 2008 ല്‍ പാര്‍ട്ടി കര്‍ണാടകയില്‍ ഭരണസാരഥ്യമേല്‍ക്കുമ്പോള്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. കര്‍ണാടകയുടെ 20-ാ‍മത്‌ മുഖ്യമന്ത്രിയാണ്‌ അദ്ദേഹം.

ബംഗളൂരുവില്‍നിന്ന്‌ 350 കിലോമീറ്റര്‍ അകലെ ദക്ഷിണ കന്നഡ ജില്ലയിലെ ദേവരഗുണ്ടയില്‍ ഡി.വി.ഗൗഡയുടെയും കമലയുടെയും മകനായി 1953 മാര്‍ച്ച്‌ 18നാണ്‌ സദാനന്ദ ഗൗഡയുടെ ജനനം. സൗഹാര്‍ദ്ദപരമായ പെരുമാറ്റം ഗൗഡയെ മറ്റ്‌ നേതാക്കളില്‍നിന്ന്‌ വ്യത്യസ്തനാക്കുന്നു, ശാസ്ത്ര, നിയമ ബിരുദധാരിയാണ്‌. ഭാര്യ: ഭത്തി സദാനന്ദ. ഒരു മകന്‍. ദക്ഷിണ കന്നഡയിലെ പുത്തൂരിലുള്ള സെ.ഫിലോമിന കോളേജില്‍നിന്ന്‌ ശാസ്ത്രത്തില്‍ ബിരുദവും ഉഡുപ്പിയിലെ വൈകുണ്ഠ ബാലിഗ ലോ കോളേജില്‍നിന്ന്‌ നിയമബിരുദവും കരസ്ഥമാക്കി.

ബഹുഭാഷാ പണ്ഡിതനായ ഉജ്ജ്വല വാഗ്മിയും സംഘാടകനുമായാണ്‌ സദാനന്ദ ഗൗഡ അറിയപ്പടുന്നത്‌. കാസര്‍കോട്‌ ജില്ലയുടെ കര്‍ണാടക അതിര്‍ത്തി പ്രദേശമായ സുള്ള്യ താലൂക്കിലെ ജാലസൂര്‍ സ്വദേശിയാണ്‌. കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്‌ ജില്ലയുടെ പ്രത്യേക ചുമതല അദ്ദേഹം വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മികച്ച സംഘടനാ ശേഷിയുടെ തെളിവെന്നോണം കാസര്‍കോട്‌, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക്‌ വളരെ മുന്നേറാന്‍ കഴിഞ്ഞു. കാഞ്ഞങ്ങാട്‌ സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്റെ തെരഞ്ഞെടുപ്പ്‌ കമ്മറ്റി രൂപീകരണ യോഗം മുതല്‍ ജില്ലയിലെ പൊതുപരിപാടികളില്‍ ശുദ്ധമായ മലയാളത്തിലാണ്‌ അദ്ദേഹം പ്രസംഗിച്ചത്‌. സുള്ള്യ കോടതിയില്‍ അഭിഭാഷകന്‍ കൂടിയായ അദ്ദേഹം കേരളത്തിന്റെ ഒരു ഉത്തമ സുഹൃത്ത്‌ കൂടിയായാണ്‌ അറിയപ്പെടുന്നത്‌.

സ്പോര്‍ട്സ്‌ പ്രേമിയാണ്‌ പുതിയ മുഖ്യമന്ത്രി. വിദ്യാര്‍ത്ഥിയായിരിക്കെ ഖൊ-ഖൊ കളിച്ചിരുന്ന അദ്ദേഹം മൈസൂര്‍ സര്‍വകലാശാലയെ പ്രതിനിധീകരിച്ചിട്ടുണ്ട്‌. ബാഡ്മിന്റണും ടെന്നീസും കളിക്കും. തീരദേശ കര്‍ണാടകയുടെ പ്രശസ്ത നാടന്‍ കലാരൂപമായ യക്ഷഗാനത്തിലും ആകൃഷ്ടനാണ്‌ ഗൗഡ. ഇടവേളകളില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള സല്ലാപത്തില്‍ തല്‍പരന്‍.

ജനസംഘകാലം മുതല്‍ സജീവ രാഷ്‌ട്രീയത്തില്‍ പങ്കാളിയായിരുന്നു. എബിവിപിയിലും സജീവമായി പ്രവര്‍ത്തിച്ചു. ബിഎംഎസ്‌ നേതാവെന്ന നിലയില്‍ തൊഴിലാളികള്‍ക്കിടയിലും സുപരിചിതനാണ്‌.

പതിനേഴ്‌ വര്‍ഷത്തെ ഇടവേളക്കുശേഷം തീരദേശ കര്‍ണാടകയില്‍നിന്നുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ്‌ സദാനന്ദ ഗൗഡ. ഇപ്പോള്‍ കേന്ദ്രമന്ത്രിയായ എം.വീരപ്പ മൊയ്‌ലിയാണ്‌ ഇവിടെനിന്നുള്ള ആദ്യ മുഖ്യമന്ത്രി. 1992 നവം. 19-1994 ഡിസം. 11 കാലയളവിലാണ്‌ മൊയ്‌ലി മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്‌. മുഖ്യമന്ത്രിയാകുന്നതിന്‌ മുമ്പ്‌ മൊയ്‌ലി നാലുതവണ മന്ത്രിയായും ഒരുതവണ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

പണി ഈ സര്‍ക്കാരിനിരിക്കട്ടെ… പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

“എന്തിനാണ് അമ്മയെ ഇങ്ങനെ നാറ്റിക്കുന്നത്, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്”: ടിനി ടോമിനോടും അൻസിബയോടും സുധീർ

വിമാനവും പാരാഗ്ലൈഡറും കൂട്ടിയിടിച്ചു; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.