തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ സായാഹ്ന കോടതിക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരത്തെ വഞ്ചിയൂര്‍ കോടതി വളപ്പിലാണ് സായാഹ്ന കോടതി പ്രവര്‍ത്തിക്കുക. കോടതികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് സായാഹ്ന കോടതിയെന്ന ആശയം നടപ്പിലാകുന്നത്.
പെറ്റി കേസുകള്‍ കുന്നുകൂടുന്നത് കോടതികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് ഒഴിവാക്കാന്‍ സായാഹ്ന കോടതി സഹായകരമാകും. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വൈകുന്നേരം ആറ് മണി മുതല്‍ രാത്രി എട്ടു മണിവരെ സായാഹ്ന കോടതി പ്രവര്‍ത്തിക്കും.
നിലവിലെ ജില്ലാ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റുമാര്‍ മാറിമാറിയാകും സായാഹ്ന കോടതികളിലെ മജിസ്ട്രേറ്റ് സ്ഥാനം വഹിക്കുക. ഗതാഗത നിയമങ്ങള്‍ തെറ്റിക്കുന്നത് പോലെയുള്ള പെറ്റിക്കേസുകളാകും സായാഹ്ന കോടതി കൂടുതലായി പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: