ചങ്ങനാശ്ശേരി: നഗരസഭയില്‍നിന്നു ബാങ്കില്‍ നിക്ഷേപിക്കാന്‍ നല്കിയ തുകയില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ ഒച്ചപ്പാടിലും ബഹളത്തിലും കലാശിച്ചു. ൧൯-നു ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിക്കാന്‍ നല്കിയ തുകയിലാണ് തിരിമറി നടന്നത്. തിരിമറിനടത്തിയ മൂന്നു ലക്ഷത്തി തൊണ്ണൂറായിരം രൂപ ഭരണപക്ഷം തിരിച്ചടച്ചതാണ് ഒച്ചപ്പാടിനും ബഹളത്തിനും കാരണമായ സ്വകാര്യവ്യക്തികളോടു പണപിരിവു നടത്തിയാണ് പണം തിരികെയടച്ചത്. സ്വകാര്യ വ്യക്തികളോട് പണപിരിവു നടത്തി പണം തിരികെ അടച്ച നടപടി തെറ്റാണെന്ന് പ്രതിപക്ഷനേതാവ് കൃഷ്ണകുമാരി രാജശേഖരന് പറഞ്ഞു. പണം തട്ടിപ്പു നടത്തിയവരെ സംരക്ഷിക്കുന്ന നടപടിയാണ് നഗരസഭാ ചെയര്‍ പേഴ്സണും വൈസ് ചെയര്‍മാനും ചെയ്തെന്ന് അവര്‍ ആരോപിച്ചു. പണാപഹരണം നടത്തിയ കേസില്‍ തിരുവല്ല സ്വദേശി സന്തോഷ്കുമാര്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് കുമരകം സ്വദേശി പ്രജേഷ് കെ. തോമസ് എന്നിവരെ സസ്പെണ്ട് ചെയ്യുകയും സെക്രട്ടറി വി.ആര്. രാജുവിണ്റ്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ചെയ്തു. പ്രജേഷ് കെ. തോമസ് ഇപ്പോള്‍ റിമാണ്റ്റിലാണ്. മാലി൦ന്യം സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ നഗരസഭാ ചെയര്‍പേഴ്സണു കഴിഞ്ഞില്ല. കളക്ടറുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്തിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും മാലിന്യം നീക്കം ചെയ്യുന്നതിന് യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും പ്രതിപക്ഷം ഉന്നയിച്ചു. മാലിന്യ സംസ്കാരണം അടിയന്തിരമായി സംസ്കരിക്കുക എന്ന പ്ളക്കാര്‍ഡുകളും കൗണ്‍സിലില്‍ ഉയര്‍ത്തി പ്രതിപക്ഷം ബഹളം വെച്ചു. ചങ്ങനാശ്ശേരിയില്‍ പകര്‍ച്ചപനി പടര്‍ന്നു പിടിക്കുമ്പോഴും ഹോസ്പിറ്റലടക്കമുള്ള പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ ചീഞ്ഞഴുകുന്നു. മാലിന്യം സംബന്ധിച്ച നിയമാവലി നഗരസഭയില്‍ പാസാക്കി. ചങ്ങനാശ്ശേരി നഗരസഭ അഴിമതിയുടെ കൂമ്പാരമായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പണാപഹരണം സംബന്ധിച്ച് നഗരസഭാ കൗണ്‍സില്‍ അജണ്ടയില്‍ മുഖ്യവിഷയത്തില്‍പ്പെടാതെ സപ്ളിമെണ്റ്ററിയില്‍പ്പെട്ടുത്തിയതില്‍ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: