ചങ്ങനാശേരി: വേഷണാല്‍ പാടശേഖരത്ത് ഭക്ഷ്യധാന്യപായ്ക്കറ്റുകള്‍ തള്ളിയനിലയില്‍ കണ്ടെത്തി. പായിപ്പാട് സര്‍വ്വീസ് സഹകരണബാങ്കിണ്റ്റെ ചുമതലയില്‍ ഉള്ളതും നാലുകോടിയിലെ ബാങ്കു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതുമായ നീതി സ്റ്റോറിലെ ഭക്ഷ്യധാന്യങ്ങലാണ് പാടശേഖരത്ത് കണ്ടെത്തിയതെന്ന് സിപിഎം അരോപിച്ചു. തൊഴിലുറപ്പു പദ്ധതിയിലെ ജോലിക്കാര്‍ പോളവാരല്പണിക്ക് ചെന്നപ്പോഴാണ് സാധനങ്ങള്‍ കിടക്കുന്നതു കണ്ടെത്തിയത്. അരി, ആട്ട, ഗോതമ്പുപൊടി, അരിപ്പൊടി, പയര്‍, ഉലുവ, മല്ലി, മുളുകുപൊടി, മസാലപ്പോടികള്‍ അടക്കമുള്ള പായ്ക്കറ്റുകളാണ് കണ്ടെത്തിയത്. പാടശേഖരത്തിണ്റ്റെ പലഭാഗങ്ങളിലായി ഒരു ലോറി സാധനങ്ങള്‍ ആണ് കണ്ടെത്താന്‍ കഴിഞ്ഞതും. പല പായ്ക്കറ്റുകളും പൊട്ടി വെള്ളത്തില്‍ താഴ്ന്നു കിടക്കുകയാണ്. സമീപ വാസികള്‍ പല പായ്ക്കറ്റുകള്‍ ഉപയോഗിക്കുന്നതിനുവേണ്ടി എടുത്തിട്ടുണ്ട്. പത്തുലക്ഷം രൂപ വിലവരുന്ന ഭക്ഷ്യ സാധനങ്ങളാണ് ഇങ്ങനെ നശിപ്പിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. പത്തു മാസക്കാലമായി നീതിസ്റ്റോര്‍ തുറന്നു പ്രവര്ത്തിപ്പിക്കാതെയിരിക്കുകയായിരുന്നു ബാങ്ക് ഭരണസമിതി. കഴിഞ്ഞ ഓണക്കാലത്ത് സപ്ളൈകോയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയെങ്കിലും പൊതുജനങ്ങള്‍ക്ക് വിതരണം നടത്തിയില്ല. ഇതിനെതിരെ പ്രതിഷേധസമരങ്ങള്‍ ഉണ്ടാകുകയും ചെയ്തിരുന്നതാണ്. അതേസമയം പാടശേഖരത്തില്‍ നിന്നും കണ്ടെടുത്ത സാധനങ്ങള്‍ നീതിസ്റ്റോറിണ്റ്റേതല്ലെന്ന് മുന്‍ ബാങ്ക് പ്രസിഡണ്റ്റും ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ ജയിംസ് വേഷ്ണാല്‍ പറഞ്ഞു. ബാങ്കിണ്റ്റെ സ്റ്റോറില്‍ പ്രവര്‍ത്തിച്ചിരുന്ന നീതി സ്റ്റോര്‍ ൨൦൧൦ ആഗസ്റ്റില്‍ വ്യാജ പരാതിപ്രകാരം അടച്ചു പൂട്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു. യുഡിഎഫിണ്റ്റെ അധീനതയിലുള്ളതാണ് ബാങ്ക്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ബാങ്ക് ഭരണസമിതി നല്കിയ അപേക്ഷ പ്രകാരം അന്വേഷണ റിപ്പോര്ട്ടിന്മേല് നീതിസ്റ്റോര്‍ പുനഃപ്രവര്‍ത്തനം ആരംഭിക്കുവാന്‍ അനുവാദം നല്കിയതിന്പ്രകാരം ആഗസ്റ്റ് ൧ന് നീതി സ്റ്റോറിണ്റ്റെയും ഓണച്ചന്തയുടെയും ഉദ്ഘാടനം നിര്‍വ്വഹിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. പത്തുലക്ഷത്തോളം രൂപ ബാങ്കിനു നഷ്ടപ്പെടുത്തിയ ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം നടത്തണമെന്ന് പഞ്ചായത്ത് പ്രസിഡണ്റ്റ് എബി വര്‍ഗീസ്, കെ.ഡി.മോഹനന്, എന്‍.കെ.രാജേഷ്കുമാര്‍, എം.സി.സുഭാഷ്, റോബിന് ദേവസ്യ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാടശേഖരത്തുകണ്ട ഭക്ഷ്യധാന്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി പായിപ്പാട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: