കണ്ണൂറ്: വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളെ കൊള്ളയടിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന് അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ കമ്മറ്റിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോള്‍ ഉത്പ്പന്നങ്ങള്‍, പാചകവാതകം, നിത്യോപയോഗ സാധനങ്ങള്‍, വൈദ്യുതി തുടങ്ങിയവയുടെയും ഒടുവിലായി ബസ് ചാര്‍ജ്ജ് വരെ വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കാനാണ് ഇരു സര്‍ക്കാറുകളും ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തില്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണ് നടക്കുന്നത്. ഇതിണ്റ്റെ പരിണതഫലമാണ് വിലക്കയറ്റം. അതുകൊണ്ടുതന്നെ വിലക്കയറ്റത്തിനുത്തരവാദികള് കോണ്ഗ്രസ്സുകാര് തന്നെയാണ്. ഇതിനെതിരെ മറ്റു പ്രതിപക്ഷ കക്ഷികളുമായി സഹകരിച്ച് അഖിലേന്ത്യാതലത്തില്‍ ബിജെപി പ്രക്ഷോഭം നടത്തും. കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. കേരള കോണ്‍ഗ്രസ്സ്, ലീഗ് കക്ഷികളുടെ താത്പര്യത്തിനനുസരിച്ചാണ് ഇപ്പോള്‍ ഭരണം നടക്കുന്നത്. അതിണ്റ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യോഗ്യതയില്ലാത്ത ലീഗ് നേതാവിനെ കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സലറായി നിയമിക്കാനുണ്ടായ ശ്രമം. കണ്ണൂരിലെ ഹാണ്റ്റ്ലൂം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലീഗ് നേതാവിനെ എക്സിക്യൂട്ടീവ് ഡയരക്ടറായിട്ടാണ് നിയമിച്ചിരിക്കുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി. കള്ളപ്പണം, അഴിമതി, വിലക്കയറ്റം എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് ബിജെപി അഖിലേന്ത്യാതലത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിണ്റ്റെ ഭാഗമായി കേരളത്തിലും പ്രക്ഷോഭങ്ങള്‍ നടത്തുമെന്ന് മുരളീധരന് പറഞ്ഞു. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പി.പി.കരുണാകരന് മാസ്റ്റര്‍, പി.കെ.വേലായുധന്, എം.കെ.ശശീന്ദ്രന് മാസ്റ്റര്‍, എ.ഒ.രാമചന്ദ്രന്, പി.സത്യപ്രകാശ്, വിജയന് വട്ടിപ്രം, എ.പി.ഗംഗാധരന്, ബിജു ഏളക്കുഴി, എം.ജി.രാമകൃഷ്ണന്, എം.രാഘവന്, പി.കെ.ശ്രീകുമാര്‍, പി.കൃഷ്ണന്, സി.വി.നാരായണന്, ആര്.കെ.ഗിരിധരന്, പി.ബാബു, ടി.സി.മനോജ്, എം.പി.രവീന്ദ്രന്, രാമചന്ദ്രന് ചെറുതാഴം എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.അശോകന് സ്വാഗതവും യു.ടി.ജയന്തന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: