കരിംനഗര്‍: കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭാംഗവുമായ വി. രാജേശ്വര് റാവു (80) അന്തരിച്ചു. ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു.
സിംഗപുരം രാജണ്ണ എന്നാണു റാവു അറിയപ്പെട്ടിരുന്നത്. ഹുസൂറാബാദ് എംഎല്‍എ, പഞ്ചാത്ത് സമിതി പ്രസിഡന്റ്, എ.ഐ.സി.സി അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. 1992ല്‍ രാജ്യസഭാംഗമായി. മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ബന്ധുവാണ്.
തെലുങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) നേതാവ് ക്യാപ്റ്റന്‍ വി. ലക്ഷ്മികാന്ത് റാവു സഹോദരനാണ്. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: