മൊഗാദിഷു: പാശ്ചാത്യരാജ്യങ്ങളുടെ സഹായത്തിന് തങ്ങളേര്‍പ്പെടുത്തിയ വിലക്ക് സൊമാലിയയിലെ അല്‍ഷബാബ് ഭീകരര്‍ തുടരുന്നു. സൊമാലിയയില്‍ ക്ഷാമമുണ്ടെന്നത് ഐക്യരാഷ്ട്ര സഭയുടെ കള്ളപ്രചാരണമാണെന്ന് അവര്‍ അറിയിച്ചു.
സൊമാലിയ കഴിഞ്ഞ 60 വര്‍ഷത്തിനുള്ളില്‍ നേരിട്ട ഏറ്റവും വലിയക്ഷാമത്തെയാണ് അഭിമുഖീകരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ കഴിഞ്ഞ ബുധനാഴ്ച അഭിപ്രായപ്പെട്ടിരുന്നു. സഹായമെത്തിക്കുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് അല്‍ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ഷബാബ് ചൂണ്ടിക്കാട്ടി. 2009 ല്‍ അല്‍ഷബാബിന്റെ അക്രമത്തെത്തുടര്‍ന്ന് സഹായം നല്കുന്ന പടിഞ്ഞാറന്‍ ഏജന്‍സികള്‍ രാജ്യം വിട്ടിരുന്നു. ഐക്യരാഷ്ട്രസഭയുടെ ലോകഭക്ഷ്യപരിപാടിയേയും ഭീകരവാദികള്‍ നിരോധിച്ചു. രാജ്യത്തെ പട്ടിണികൊണ്ട് വലയുന്ന കുട്ടികള്‍ക്കായി ഭക്ഷണം വിമാനമാര്‍ഗം തലസ്ഥാനത്തെത്തിക്കുമെന്ന് ഐക്യരാഷ്ട്രസഭ വക്താവ് അറിയിച്ചു.
പത്തുമില്യണ്‍ ആളുകള്‍ ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നതില്‍ രണ്ടു പതിറ്റാണ്ടായി യുദ്ധം നടക്കുന്ന ദേശീയ സര്‍ക്കാരില്ലാത്ത സോമാലിയയാണ് ഏറെ ദാരിദ്ര്യത്തിലായത്. കൊടിയ ദാരിദ്ര്യമനുഭവപ്പെടുന്ന സ്കൂള്‍ ലോവര്‍ ഷബെല്ല ഗ്രാമങ്ങളില്‍ ഭീകര സംഘടന നിയന്ത്രണമേറ്റെടുത്തതിനാല്‍ തങ്ങളുടെ ഉദ്യോഗസ്ഥരെ അങ്ങോട്ടയയ്ക്കാന്‍ സഹായ ഏജന്‍സികള്‍ മടിക്കുകയാണ്.
ഫിഡന് അജണ്ടകളില്ലെങ്കില് മുസ്ലീം അമുസ്ലീം സംഘടനകളെ സോമാലിയയില്‍ സഹായം വിതരണം ചെയ്യാനനുവദിക്കുമെന്ന് ഈ മാസമാദ്യം അല്‍ഷബാബ് വക്താവ് അലി മൊഹമ്മദ് റാഗെ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ക്ഷാമബാധിത പ്രദേശങ്ങളില്‍ ഭക്ഷണമെത്തിക്കാന്‍ അമേരിക്ക തയ്യാറായി. പക്ഷേ വ്യാഴാഴ്ച രാത്രി തങ്ങള്‍ നിരോധിച്ച ഏജന്‍സികളെ ഇപ്പോഴും തടയുമെന്നും അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും റാഗെ നിലപാടു മാറ്റിയിരുന്നു. വരള്‍ച്ചയുണ്ടെന്ന് സമ്മതിച്ച റാഗെ ക്ഷാമമാണെന്ന വാര്‍ത്ത അസംബന്ധവും നൂറുശതമാനം അടിസ്ഥാനരഹിതവും വെറും പ്രചാരണവുമാണെന്നറിയിച്ചു.
സൊമാലിയയില്‍ വരള്‍ച്ചയുണ്ട്. മഴ കുറവാണ് പക്ഷേ അവര്‍ പ്രചരിപ്പിക്കുന്നതുപോലെയല്ല, സൊമാലിയന്‍ ചിന്തകനും അപഗ്രഥന വിദഗ്ധനുമായ റഷീദ് അബ്ദി വാര്‍ത്താലേഖകരോട് പറഞ്ഞു.
166000 സൊമാലിയക്കാര്‍ അയല്‍ രാജ്യങ്ങളായ കെനിയയിലേക്കോ എത്യോപ്യയിലേക്കോ കുടിയേറിയിരുന്നു. ക്ഷാമബാധിത പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി 300 മില്ല്യണ്‍ അമേരിക്കന്‍ ഡോളറുകള്‍ വേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ അഭിപ്രായപ്പെട്ടിരുന്നു. കുട്ടികളും മുതിര്‍ന്നവരും ക്ഷാമം മൂലം മരണമടയുകയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. 3.7 മില്യണ്‍ സൊമാലിയക്കാര്‍ പ്രതിസന്ധിയിലാണെന്ന് സെക്രട്ടറി ജനറല്‍ അറിയിച്ചു. ഇവ മിക്കതും അല്‍ഷബാബിന്റെ അധീനതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: