Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ലഹരി ധ്യാനത്തിന്റേതാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2011, 06:22 pm IST
in Samskriti

ലഹരി ക്ഷണികനേരത്തെ ആനന്ദത്തെ പ്രദാനം ചെയ്യുന്നു. അതുകൊണ്ടാണ്‌ മനുഷ്യന്‍ മദ്യത്തോട്‌ ഇത്രയേറെ ആസക്തനാകുന്നത്‌. അത്‌ നമ്മുടെ സിരാതന്തുക്കളെ ഉത്തേജിപ്പിക്കുന്നു, രക്തചംക്രമണത്തെ വര്‍ദ്ധിപ്പിക്കുന്നു, തലച്ചോറിലെ വൈദ്യുത പ്രവാഹത്തെ വ്യതിചലിപ്പിക്കുന്നു, താല്‍ക്കാലികമായെങ്കിലും ഓര്‍മ്മകളില്‍ നിന്ന്‌ മോചനം നേടാനിത്‌ സഹായിക്കുന്നു. അപ്പോള്‍ മദ്യപനായ ആള്‍ക്ക്‌ ഏറെ സന്തോഷം ഉളവാകുന്നതായി അനുഭവപ്പെടുന്നു. എന്നാല്‍ ഇത്‌ ക്ഷണികമായിരിക്കും. ഇത്‌ തന്നെയാണ്‌ ജീവിതത്തിലെ വിരസതയെ, ദുരിതത്തെ, ദുഃഖത്തെ മറികടക്കുന്നതിനായി നാം ചെയ്യുന്ന ഓരോ പ്രവൃത്തികളിലും സംഭവിക്കുന്നത്‌. സിനിമ കാണുക, സംഗീതം ആസ്വദിക്കുക ഇങ്ങനെ പലതിലും നാം ഏര്‍പ്പെടുന്നു. എന്നാല്‍ ഈ ഓരോ പ്രവൃത്തിക്ക്‌ ശേഷവും നാം വീണ്ടും പഴയ സ്ഥിതിയിലേക്ക്‌ മടങ്ങിയെത്തും. ക്ലേശങ്ങളും ദുരിതങ്ങളും നിറഞ്ഞ ആ പഴയ വ്യക്തി അപ്പോഴും അവിടെയുണ്ടായിരിക്കും. ഒരു താല്‍ക്കാലിക മോചനം മാത്രമായിരിക്കും ബാഹ്യമായ ഇത്തരം വിനോദങ്ങളില്‍ നിന്നും നമുക്ക്‌ ലഭിക്കുക. ചിത്രങ്ങളും ചലനങ്ങളും വാര്‍ത്തകളും നമ്മുടെ ജീവിതം ശബ്ദമുഖരിതമാക്കുമ്പോള്‍ എന്താണോ നമ്മില്‍ അടിസ്ഥാനമായത്‌ അതിനെ കുറച്ചു നിമിഷത്തേക്ക്‌ മറക്കുവാന്‍ സാധിക്കുന്നു. ഒട്ടകപ്പക്ഷി ശത്രുവിനെക്കാണുമ്പോള്‍ മണ്ണില്‍ തലപൂഴ്‌ത്തുന്നതുപോലെയാണിത്‌ ശത്രു അപ്പോഴും തന്നോടൊപ്പമുണ്ട്‌. കണ്ണടച്ചതുകൊണ്ടോ തലപൂഴ്‌ത്തിയതുകൊണ്ടോ അത്‌ ഇല്ലാതാവുന്നില്ല.

അതുകൊണ്ട്‌ മനസ്സിലാക്കേണ്ട കാര്യം ക്ഷണികമായ മറവിയേക്കാള്‍, നിദ്രയേക്കാള്‍ ശാശ്വതമായ ഉണര്‍ച്ചയിലേക്ക്‌ നാം എത്തിച്ചേരുകയെന്നതാണ്‌. ഇതിന്‌ താല്‍ക്കാലിക വിനോദങ്ങള്‍ നമ്മെ സഹായിക്കുകയില്ല. പ്രശ്നങ്ങള്‍ക്കുള്ള കാരണം എന്തെന്ന്‌ ആഴത്തില്‍ മനനം ചെയ്യുമ്പോള്‍ മാത്രമേ അതില്‍ നിന്നും മോചനം നേടാനുള്ള മാര്‍ഗം തെളിഞ്ഞുവരികയുള്ളൂ. അതിന്‌ ക്ഷമവളരെയേറെ ആവശ്യമാണ്‌. അത്‌ ഒരു ധ്യാനമാണ്‌. വെറുതെ നിരീക്ഷിക്കല്‍!

ബാഹ്യലോകത്തുനിന്നു തുടങ്ങി ആന്തരിക ലോകത്തിലേക്കുള്ള ജീവിതപ്രയാണത്തെ വ്യക്തമായി മനസ്സിലാക്കുക. അവിടെ ഒന്നിന്റെ വിപരീതമായി മറ്റൊന്ന്‌ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കുന്നുവെന്ന ശാശ്വത സത്യത്തെ നമുക്ക്‌ കാണുവാനാകും. ആ തിരിച്ചറിവ്‌ എല്ലാംമറന്നുള്ള ആഹ്ലാദത്തിലേക്കോ എല്ലാം ഒടുങ്ങുന്ന ദുഃഖത്തിലേക്കോ നമ്മെ എത്തിക്കുകയില്ല. കേവലം ഒരു സാക്ഷീഭാവത്തില്‍ നമുക്കീ അനുഭവങ്ങള്‍ക്കുമുന്നില്‍ നിലകൊള്ളുവാനാകും.

ഇതാണ്‌ ധ്യാനം. ധ്യാനത്തിലൂടെ കണ്ണടച്ച്‌ ഇരുട്ടാക്കുകയല്ല. മറിച്ച്‌ കണ്ണുതുറന്ന്‌ പ്രകാശത്തെ ഉള്ളില്‍ അനുഭവിക്കുകയാണ്‌. ഈ പ്രകാശം കാര്യങ്ങളെ വ്യക്തമായി തിരിച്ചറിയാന്‍ നമ്മെ സഹായിക്കും. നാം നമ്മോടുതന്നെ അഭിമുഖത്തിലാകുന്ന അവസ്ഥ നമ്മുടെ ഉള്ളത്തിലെ ശുദ്ധതയും അശുദ്ധതയും കണ്ടെത്തുന്ന നിമിഷങ്ങള്‍. അപ്പോള്‍ ഒരു കാര്യം നമുക്ക്‌ ബോധ്യമാകും. പ്രശ്നങ്ങളും പ്രതിസന്ധികളും പുറത്തെ ലോകത്തിലല്ല അകത്തെ ലോകത്തിലാണ്‌ നടക്കുന്നതെന്ന്‌.
അവിടം ശുദ്ധീകരിക്കുന്നതിലൂടെ എല്ലാം ശുദ്ധീകരിക്കപ്പെട്ടുതുടങ്ങും. അപ്പോള്‍ സംജാതമാകുന്ന ഊര്‍ജ വിന്യാസത്തിന്റെ സ്വാധീനം ഈ ലോകത്തെ തന്നെ പരിവര്‍ത്തിപ്പിക്കുവാന്‍ പോന്നതാണെന്ന്‌ നമുക്ക്‌ ബോധ്യമാകും. അവിടെയാണ്‌ രമണമഹര്‍ഷി പറഞ്ഞത്‌ ‘ഈ ബാഹ്യ ലോകത്ത്‌ ഞാനായി പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങള്‍ ഒന്നും തന്നെയുണ്ടെന്ന്‌ തോന്നുന്നില്ല എന്ന്‌’ ഇത്‌ ഒരു സാമൂഹ്യ വിരുദ്ധതയുടെ ശബ്ദമല്ല. മറിച്ച്‌ വ്യക്തി ശുദ്ധതയുടെ പ്രകാശനമാണ്‌. ഈ പ്രകാശനമാണ്‌ ഓരോരുത്തരിലും സംഭവിക്കുന്നത്‌. അപ്പോള്‍ നമുക്ക്‌ മനസ്സിലാകും ശരിയായ ലഹരി ധന്യാത്മകനായിരിക്കുമ്പോള്‍ കൈവരുന്നതാണെന്ന്‌. അതിലേയ്‌ക്കുള്ള എളുപ്പമാര്‍ഗമാണ്‌ സൂര്യയോഗ്‌. അത്‌ മനസ്സിനെമാത്രമല്ല ശരീരത്തെയും രോഗമുക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.