Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാസര്‍കോട്ട്‌ ക്ഷേത്രത്തിലും ജ്വല്ലറിയിലും കോടികളുടെ കവര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2011, 10:56 pm IST
inUncategorized

കുമ്പള (കാസര്‍കോട്‌): പ്രശസ്തവും പുരാതനവുമായ ബെദ്രഡുക്ക, ശ്രീ പൂമാണി – കിന്നിമാണി ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തിത്തുറന്ന്‌ കോടികള്‍ വിലമതിക്കുന്ന രണ്ടു പഞ്ചലോഹ വിഗ്രഹങ്ങള്‍ കൊള്ളയടിച്ചു. ശ്രീകോവിലിന്‌ അകത്തു സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ നിര്‍മ്മിച്ച അഞ്ചു പൂക്കളും കവര്‍ച്ച ചെയ്യപ്പെട്ടു. ശ്രീ ബിര്‍ണാള്‍വെ ദൈവസ്ഥാനത്തിന്റെ ശ്രീകോവിലും ക്ഷേത്രത്തിലെ വിളക്കുപുരയും കുത്തിത്തുറന്നുവെങ്കിലും ഒന്നും നഷ്ടപ്പട്ടിട്ടില്ല.

ഇന്നലെ രാവിലെ 7.15ന്‌ ക്ഷേത്രത്തില്‍ തൊഴാനെത്തിയ ഒരു ഭക്തനാണ്‌ ക്ഷേത്രത്തില്‍ കവര്‍ച്ച നടന്ന വിവരം ആദ്യം അറിഞ്ഞത്‌. ഉടന്‍ തന്നെ പരിസരവാസികളെയും ക്ഷേത്രാധികാരികളെയും വിവരം അറിയിച്ചു. ശ്രീകോവിലിന്റെ പൂട്ടുപൊളിച്ചാണ്‌ കൊള്ളക്കാര്‍ ശ്രീ പൂമാണി-കിന്നിമാണി ദൈവങ്ങളുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹങ്ങള്‍ കവര്‍ന്നത്‌. വിഗ്രഹം ഇളക്കിയെടുത്തശേഷം ശ്രീകോവിലിന്റെ മേല്‍ഭാഗം തകര്‍ക്കുകയും ചെയ്തു. അതേസമയം ഭണ്ഡാരങ്ങളോ മറ്റു സാധനങ്ങളോ കവര്‍ച്ച ചെയ്തിട്ടില്ല.

വിവരമറിഞ്ഞ്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ചെറിയൊരു ഇടവേളക്കുശേഷമാണ്‌ കാസര്‍കോട്‌ ജില്ലയില്‍ ക്ഷേത്രക്കവര്‍ച്ച അരങ്ങേറിയത്‌. രാവിലെ തന്നെ ക്ഷേത്ര സെക്രട്ടറി പോലീസില്‍ പരാതിപ്പെട്ടിരുന്നുങ്കിലും പോലീസ്‌ വണ്ടി ഇല്ലെന്ന കാരണം പറഞ്ഞ്‌ അന്വേഷണം നടത്താന്‍ പോലും വിസമ്മതിച്ചു. പിന്നീട്‌ ഹിന്ദു ഐക്യവേദിയുമായി ബന്ധപ്പെട്ട്‌ ജില്ലാസംഘടനാ സെക്രട്ടറി ഡിവൈഎസ്പിയുമായി ബന്ധപ്പെട്ടതിനുശേഷമാണ്‌ പോലീസ്‌ എത്തിയത്‌.

കുമ്പള പോലീസ്‌ സ്റ്റേഷന്‌ സമീപത്തെ ഷറഫ ജ്വല്ലറിയിലും കവര്‍ച്ച നടന്നു. ഇന്നലെ രാവിലെ ജ്വല്ലറി തുറക്കാന്‍ എത്തിയപ്പോഴാണ്‌ കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്‌. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സമീപത്തെ ഒരു കടയുടെ പൂട്ട്‌ പൊളിച്ച്‌ അകത്തുകടന്ന മോഷ്ടാക്കള്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്നാണ്‌ കവര്‍ച്ച നടത്തിയത്‌. ജ്വല്ലറിയുടെ താഴത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന 40 പവന്‍ സ്വര്‍ണാഭരണങ്ങളാണ്‌ കവര്‍ച്ച ചെയ്യപ്പെട്ടത്‌. തുടര്‍ന്ന്‌ ജ്വല്ലറിയിലെ രണ്ടാംനിലയിലെത്തി ലോക്കര്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. കൂടുതല്‍ ആഭരണങ്ങള്‍ ഇതിനകത്താണ്‌ സൂക്ഷിച്ചിരുന്നത്‌. ഇതു തുറക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ വന്‍ നഷ്ടം ഉണ്ടാകുമായിരുന്നു. നേരത്തെ തയ്യാറാക്കിയ പദ്ധതി അനുസരിച്ചായിരിക്കും കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു.

ബെദ്രഡുക്ക ശ്രീ പൂമാണി കിന്നിമാണി ക്ഷേത്രത്തിലും കുമ്പളയിലെ ജ്വല്ലറിയിലും കവര്‍ച്ച നടത്തിയത്‌ ഒരേ സംഘമാണെന്നു സംശയം. ഒരേ ദിവസം തന്നെ രണ്ടിടത്തും സമാനരീതിയിലുള്ള കവര്‍ച്ച നടന്നതാണ്‌ ഇത്തരമൊരും സംശയം ഉയരാന്‍ കാരണം. സാധാരണഗതിയില്‍ ശനിയാഴ്ചകളിലാണ്‌ കവര്‍ച്ചക്കാര്‍ മോഷണം നടത്തുന്നതിന്‌ തെരഞ്ഞെടുക്കാറ്‌. പിറ്റേ ദിവസം അവധിയായതിനാല്‍ രക്ഷപ്പെടാനുള്ള സമയം ലഭിക്കുമെന്നതിനാലാണിത്‌. എന്നാല്‍ ഞായറാഴ്ച രാത്രിയാണ്‌ ഇവിടെ കവര്‍ച്ച നടന്നത്‌. കാലവര്‍ഷം ആരംഭിച്ചതോടെ കാസര്‍കോട്‌ ജില്ലയിലേക്ക്‌ പ്രത്യേക പരിശീലനം ലഭിച്ച അഞ്ചു കവര്‍ച്ചാസംഘങ്ങള്‍ എത്തിയതായി നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. എന്നാല്‍ കാര്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാത്തതാണ്‌ ഇപ്പോള്‍ ജ്വല്ലറിയിലും ക്ഷേത്രത്തിലും വന്‍ കവര്‍ച്ചയ്‌ക്ക്‌ ഇടയാക്കിയതെന്ന്‌ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

-സ്വന്തം ലേഖകന്‍

Tags: Print Edition
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.