കൊച്ചി: കാക്കനാട് ആലിന്ചുവട്ടില് കടകളില്‍നിന്ന് പോലീസ് കോട്ടണ്‍കളി സംഘങ്ങളെ പിടികൂടി. ചായക്കടകളും ‘സി’ ക്ലാസ് കടകളും കോഴിക്കടകളും കേന്ദ്രീകരിച്ച് കോട്ടണ്‍കളി നടത്തിവന്ന സംഘാംഗങ്ങളെയാണ് സിറ്റി ഷോഡോ പോലീസും പാലാരിവട്ടം പോലീസും ചേര്‍ന്ന് പിടികൂടിയത്. ആലിന്‍ചുവട് ശ്രീനാരായണ സ്റ്റാച്യുവിനടുത്തുള്ള ‘സി’ക്ലാസ് കട നടത്തിവന്നിരുന്ന ആലിന്‍ചുവട് ഫ്രാന്‍സിസിന്റെ മകന് ജോയി (65), പ്രണവം ഹാളിന് മുന്നില്‍ ചായക്കട നടത്തുന്ന വെണ്ണല സ്വദേശി കുന്നപ്പള്ളി രാജന് മേനോന് മകന് സുനില്‍ കുമാര്‍ (40), തൃപ്പൂണിത്തുറ നെടുമ്പിള്ളിശ്ശേരി ശ്രീനിവാസ പൈയുടെ മകന് നന്ദകുമാര്‍ (56) എന്നിവരെയാണ് ആറായിരത്തോളം രൂപയുമായി പോലീസ് പിടികൂടിയത്. പത്ത് രൂപ മുടക്കിയാല്‍ മൂവായിരം രൂപയോളം പ്രൈസ് മണിയായി നല്‍കിയിരുന്ന ഈ കളി പോലീസ് കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്.
തൃപ്പൂണിത്തുറ അമ്പിളി നഗറില്‍ താമസിക്കുന്ന ജോയി, തൃപ്പൂണിത്തുറ സ്വദേശി പ്രകാശന് എന്നിവരാണ് ഈ കളിയുടെ നടത്തിപ്പുകാര്‍. കോട്ടണ്‍കളി വര്‍ഷങ്ങളായി നടത്തിവന്നിരുന്ന ഇവരെ ഷാഡോ പോലീസും പാലാരിവട്ടം പോലീസും ചേര്‍ന്ന് തന്ത്രപരമായി കുടുക്കുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഷംസു ഇല്ലിക്കലിന്റെ നിര്‍ദേശപ്രകാരം ഷാഡോ എസ്ഐ മുഹമ്മദ് നിസാര്‍, പാലാരിവട്ടംഎസ്ഐ അനില്‍ ജോര്‍ജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സണ്ണി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിവന്, ശ്രീകാന്ത്, സുബിന്‍ദാസ് എന്നിവരും പാലാരിവട്ടം പോലീസും ചേര്‍ന്നാണ് കോട്ടണ്‍കളി സംഘത്തെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: