Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുഭാഷിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2011, 08:53 pm IST
inSamskriti

ദ്വേഷശ്ച രാഗശ്ച സദാ മമാംബികേ!

ദൈത്യ്‌ ഹൃദി സ്തോത്ര വിവേകമാധവ:

ആദ്യാം കരോത്യേവരണം, ജയത്വയം;

തുഭ്യം മഹാകാളി! നമഃ പ്രസീദമേ.

ശ്രീപാലേലി നാരായണന്‍ നമ്പൂതിരി രചിച്ച ദേവീനാരായണീയം എന്ന കൃതിയിലെ 4-ാ‍ം ദശകത്തിലുള്ള അവസാന ശ്ലോകമാണ്‌ ഇത്‌. ഇതിന്റെ സാരം: അമ്മേ ! മഹാകാളി! രാഗവും ദ്വേഷവുമാകുന്ന രണ്ട്‌ അസുരന്മാര്‍ എന്റെ മനസ്സിലുണ്ട്‌. വിവേകമാകുന്ന വിഷ്ണു ഇവരോട്‌ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണ്‌. യുദ്ധത്തില്‍ ഇദ്ദേഹം ജയിക്കുമാറാകണം. അമ്മയ്‌ക്ക്‌ നമസ്കാരം. എന്നില്‍ പ്രസാദിച്ചാലും.

മധു എന്നും കൈഭടന്‍ എന്നും പേരുള്ള രണ്ട്‌ അസുരന്മാരോട്‌ വിഷ്ണുയുദ്ധം ചെയ്തു; ക്രമേണ തളര്‍ന്നു. അദ്ദേഹം ദേവിയെ സ്തുതിച്ചു. ദേവിയുടെ അനുഗ്രഹത്താല്‍ വിഷ്ണുവിന്‌ മധുകൈടഭന്മാരെ വധിക്കാന്‍ സാധിച്ചു. ഈ പുരാണ കഥയുടെ സാരാംശമാണ്‌ ഈ ശ്ലോകത്തിന്റെ പൊരുള്‍. ആരാണ്‌ ഈ മധുകൈടഭന്മാര്‍? മനുഷ്യന്റെ മനസ്സില്‍ ഉണ്ടാകുന്ന രാഗദ്വേഷങ്ങള്‍ തന്നെ. മനസ്സില്‍ ഓരോരോ ആഗ്രഹങ്ങള്‍ ജനിക്കുമ്പോള്‍ അതൊക്കെ സാധിച്ചുകിട്ടാന്‍ വേണ്ടി മനുഷ്യന്‍ പ്രയത്നിക്കുന്നു. ഇതില്‍ ആരെങ്കിലും സഹായിച്ചാല്‍ അവനെ ബന്ധുവായി കരുതാന്‍ ഇടവരുന്നു. ഇതാണ്‌ രാഗം. ആരെങ്കിലും ഇഷ്ടസിദ്ധിക്ക്‌ വിഘ്നം ഉണ്ടാക്കിയാല്‍ അവനെ ശത്രുവായി കരുതാന്‍ തുടങ്ങുന്നു. ഇതാണ്‌ ദ്വേഷം. രാഗദ്യേഷങ്ങളെക്കൊണ്ട്‌ മലിനമാണ്‌ മനുഷ്യന്റെ മനസ്സ്‌. എല്ലാവരിലേക്കും ഒരുപോലെ ഒഴുകേണ്ട വികാരമാണ്‌ സ്നേഹം.

ഇത്‌ ചിലതിനോടും ചിലരോടും മാത്രമായാല്‍ അത്‌ രാഗമെന്ന്‌ അറിയപ്പെടുന്നു. രാഗവും ദ്വേഷവും – രണ്ടും മനസ്സിലെ മാലിന്യമാണ്‌. അത്‌ തുടച്ചുനീക്കണം. രാഗദ്വേഷങ്ങള്‍ മനസ്സിന്റെ ധര്‍മമാണെങ്കില്‍ വിവേകം ബുദ്ധിയുടെ ധര്‍മമാണ്‌. ദേവിയുടെ അനുഗ്രഹത്താലാണല്ലോ വിഷ്ണുവിന്‌ മധുകൈടഭന്മാരെ വധിക്കാന്‍ സാധിച്ചത്‌. സ്വന്തം മനസ്സിലുള്ള രാഗവിദ്വേഷങ്ങളാകുന്ന മധുകൈഭടന്മാരെ വധിക്കാന്‍ വിവേകമാകുന്ന വിഷ്ണുവിന്‌ സാധിക്കുമാറാകണമേ എന്നാണ്‌ പ്രാര്‍ഥന. ഈ പ്രാര്‍ഥന സാധിച്ചുതരേണ്ടത്‌ ദേവി തന്നെ. അതേ, ബുദ്ധി എപ്പോഴും ഉണര്‍ന്നിരിക്കണം. മനസ്സ്‌ ദുര്‍മാര്‍ഗത്തിലൂടെ സഞ്ചരിക്കാതെ നോക്കണം. അങ്ങോട്ടുതിരിഞ്ഞാല്‍ അതിനെ ബോധപൂര്‍വ്വം നേരിടണം.

ഈശ്വരനുമായി ഐക്യം പ്രാപിച്ചുകഴിഞ്ഞ മഹാത്മാവിന്‌ ഈശ്വരനില്‍ നിന്നന്യമായ ‘ഞാന്‍’ എന്ന ഭാവമില്ല. വ്യക്ത്യാധിഷ്ഠിതമായ ഇച്ഛയില്ല. വാസന ലേശമില്ല. കര്‍മത്വഭോക്തൃത്വഭാവവുമില്ല. ഈശ്വരാവബോധത്തില്‍ സുപ്രതിഷ്ഠിതമായ ഈ അഹന്തയറ്റ അവസ്ഥയാണ്‌ വിശുദ്ധി.

ചിത്തത്തെ ചൈതന്യമാക്കി മാറ്റുന്നതാണ്‌ യോഗം. ഈശ്വര സാക്ഷാത്കാരവും ഇതുതന്നെ. ഈശ്വരാനുഭൂതി നേടിയ അവസ്ഥയില്‍ വ്യക്തിത്വബോധമില്ല. ഇത്‌ ഒരുവന്റെ അനന്തവിസ്തൃതമായ അസ്തിത്വത്തിന്റെ അനിര്‍വചനീയമായ അനുഭൂതിയാണ്‌. ഈശ്വരനില്‍ സങ്കരമുറപ്പിച്ച്‌ ഗാര്‍ഹികവും സാമൂഹികവുമായ എല്ലാ കര്‍ത്തവ്യങ്ങളും തികഞ്ഞ നിസ്സംഗതയോടെ, ഫലാപേക്ഷകൂടാതെ നിര്‍വ്വഹിക്കുവാന്‍ കര്‍മാനുഷ്ഠാനത്തില്‍ ആനന്ദമുണ്ട്‌. അത്‌ ആസ്വദിക്കുവിന്‍. ഊര്‍ജസ്വലതയോടെ കര്‍മനിരതനാകുവിന്‍ വൈദഗ്ധ്യം നേടിയവരെപ്പോലെ കര്‍മങ്ങളനുഷ്ഠിക്കുവിന്‍ പരമാവധി ശ്രദ്ധയോടും വാത്സല്യത്തോടുംകൂടി സന്താനങ്ങളെ വളര്‍ത്തുവിന്‍. പക്ഷേ, അവരോട്‌ മമതാബന്ധം ഉണ്ടായി നിങ്ങള്‍ മമതയ്‌ക്ക്‌ അടിമകളാകരുത്‌. അടിമത്തം ഭയാനകമാണ്‌. അടിമ ഒരിക്കലും സംതൃപ്തനല്ല. ആന്തരികമായി സ്വതന്ത്രരും സംഗവിഹീനരും ആശാരഹിതരുമായി വര്‍ത്തിക്കുവിന്‍. ശാന്തിയുടെയും ശക്തിയുടെ യും അചഞ്ചലമായ സമചിത്തതയുടെയും രഹസ്യം ഇതാണ്‌.

വിസ്മയകരമാംവിധം വിജ്ഞാന നിര്‍ഭരമായ ഒരു പ്രവചനമായിരുന്നു അമ്മയുടെത്‌. സംസാരത്തിനിടയില്‍ പല ഘട്ടങ്ങളിലും അദ്ഭുതകരങ്ങളായ പല ദിവ്യഭാവങ്ങളും ദേവിയില്‍ നിന്ന്‌ ആവിര്‍ഭവിക്കുന്നതായി കാണപ്പെട്ടു. മിന്നല്‍ പ്രഭകള്‍ ആ നയനങ്ങളില്‍ തെളിഞ്ഞു മറിഞ്ഞുകൊണ്ടിരിക്കുന്നു.
അഗ്നികുണ്ഡത്തില്‍ നിന്നുയരുന്ന ദിവ്യ സ്ഫുല്ലിംഗങ്ങള്‍പോലെ അമ്മയില്‍ നിന്ന്‌ ഓരോവാക്കും ഉയര്‍ന്നുവന്നു. അതിലെ പ്രേരകശക്തി അപ്രതിരോധ്യമായിരുന്നു. ചിലപ്പോള്‍ ശാലീനമായ ആ വദനത്തില്‍ സാര്‍വജനീനമായ കാരുണ്യവായ്‌പ്‌ സ്ഫുരിക്കുന്ന മഹനീയ ഭാവം ദൃശ്യമായിരുന്നു.

ടി.ഭാസ്കരന്‍ കാവുംഭാഗം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി നീക്കം ലജ്ജാകരം, രാഷ്‌ട്രീപരമായി നേരിടും, വീണ പണം വാങ്ങിയത് നല്‍കിയ സേവനത്തിനെന്നും പിണറായി

ബിഗ് ബോസ് ഷോയില്‍ രാഹുല്‍ ഈശ്വറുമായുള്ള തര്‍ക്കത്തിനിടയില്‍ പൊട്ടിക്കരയുന്ന റിനി ആന്‍ ജോര്‍ജ്ജ് (ഇടത്ത്) രാഹുല്‍ ഈശ്വറും റിനി ആന്‍ ജോര്‍ജ്ജും തമ്മില്‍ നടക്കുന്ന തര്‍ക്കം (നടുവില്‍) രാഹുല്‍ മാങ്കൂട്ടത്തില്‍ (വലത്ത് മുകളില്‍)
Kerala

ബിഗ് ബോസ് 8 കോണ്‍ഗ്രസ് ഭരണത്തണലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള പ്രോഗ്രാമോ? റിനി ആന്‍ജോര്‍ജ്ജിലെ കരയിപ്പിച്ച് രാഹുല്‍ ഈശ്വര്‍

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

News

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

രാജേഷിന്റെ കുഞ്ഞു മക്കളുടെ ഭാവിയ്‌ക്ക് മമ്മൂട്ടിയുടെ കരുതൽ : വിദ്യാഭ്യാസം ഏറ്റെടുത്ത് എംജിഎം ഗ്രൂപ്പ്

വന്ദേമാതരം പൂർണ്ണമായും ആലപിക്കുന്നത് ഭീഷണി : ഒമർ അബ്ദുള്ള വന്ദേമാതരം ആലപിച്ചതിനെതിരെ ആഞ്ഞടിച്ച് കെ സി വേണുഗോപാൽ

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

ഇരണിയല്‍ കൊട്ടാരത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍; കോടികള്‍ അനുവദിച്ച പദ്ധതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.