Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാടിന്റെ നന്മയ്‌ക്കായി തന്‍ചിന്ത വെടിയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2011, 11:57 pm IST
in Samskriti

ഇന്ന്‌ ഭാരതമെമ്പാടും ബാധിച്ചിരിക്കുന്ന മഹാവ്യാധിയാണ്‌ അഴിമതി. വ്യാധി വരാതിരിക്കാനും വന്നാല്‍ മാറ്റാനും മരുന്നുണ്ട്‌. എന്നാല്‍ അഴിമതി – അതുമാത്രം മതി – എന്ന രോഗത്തിന്‌ എന്താണൊരു മരുന്ന്‌? കോഴിക്ക്‌ കാവലായി കുറുക്കനെ ചുമതലപ്പെടുത്തുന്നതുപോലെയല്ലേ ഇന്നത്തെ അവസ്ഥ. കോഴിക്കൂടിന്റെ പഴുതും ബലഹീനതയും കുറുക്കനറിയുന്നതുപോലെ മറ്റാര്‍ക്കും അറിയില്ലല്ലോ. കുറുക്കന്മാര്‍ അത്‌ ശരിക്കും മുതലാക്കുന്നു.

താഴെ തട്ടിലുള്ള ദേഹാധ്വാനി മുതല്‍ ഭരണ തലപ്പത്തിരിക്കുന്നവര്‍ വരെയുള്ളവരെ പരിശോധിച്ചാല്‍ സത്യത്തിന്റെ കണിക ഒരിടത്തും കാണാനാവുന്നില്ല. കര്‍ത്തവ്യനിഷ്ഠയില്ല. ഉത്തരവാദിത്വമില്ല.

“സദാചാരം മതമല്ല, എന്നാല്‍ സദാചാരവും മതവും പര്യായപദങ്ങള്‍ പോലെ ബന്ധിതമാകണം.” – ഗാന്ധിജി പറയുന്നു. അമ്പലത്തിലും പള്ളിയിലും പോയി കാണിക്കയിട്ട്‌ കാര്യം കാണാന്‍ കാക്കാപിടിക്കുന്നതല്ല ഈശ്വര വിശ്വാസത്തിന്റെ ലക്ഷണം. വെന്തുനീറുന്ന സഹജീവികളുടെ വേദനയില്‍ ഹൃദയം ഭ്രമിക്കാത്ത ഒരാളെയും ഈശ്വര വിശ്വാസി എന്നും പറയാനാകില്ല.

അവതാരപുരുഷന്മാരുടെയും മന്ത്രദ്രഷ്ടാക്കളായ ഋഷീശ്വരന്മാരുടെയും പുണ്യവാണി ശ്രവിച്ച്‌ നിര്‍വാജ്യം അതനുസരിച്ച്‌ ജീവിക്കുമ്പോഴാണ്‌ ഒരാള്‍ ഈശ്വരവിശ്വാസിയാകുന്നത്‌.

പിതാവിന്റെ ആജ്ഞ സ്വീകരിക്കുന്നവന്‍ പിതൃഭക്തന്‍. ഭര്‍ത്താവിനെ അനുസരിക്കുന്നവള്‍ ഭര്‍തൃവിശ്വാസിയുമാകുന്നതു പോലെ ഈശ്വരാജ്ഞ – ഗുരുജനങ്ങളിലൂടെ നമ്മിലെത്തുന്നത്‌ – അനുസരിക്കുന്നവരാണ്‌ ഈശ്വരവിശ്വാസി. അത്തരം വിശ്വാസമില്ലായ്‌മയാണ്‌ മേല്‍പറഞ്ഞ അഴിമതിക്ക്‌ കാരണമായി തീരുന്നത്‌. ഇത്തരത്തില്‍പെട്ട വിശ്വാസികള്‍ ഒരു സമൂഹത്തില്‍ എത്ര കൂടുതലുണ്ടാകുന്നുവോ അത്ര കണ്ട്‌ സമൂഹം ഉത്കൃഷ്ടമായിരിക്കും.

ഇന്ന്‌ ചെറുപ്പക്കാര്‍ വിദ്യാര്‍ഥികളായിരിക്കുമ്പോള്‍ തന്നെ അവരുടെ പാരമ്പര്യവിശ്വാസത്തില്‍ നിന്നു മാറ്റി മറ്റൊരു ലക്ഷ്യത്തിലേക്ക്‌ പ്രതിഷ്ഠിക്കപ്പെടുന്നു. അങ്ങനെ പഴയ കുപ്പിയിലെ പഴയ വീഞ്ഞിന്റെ സ്ഥാനം പുതിയ വീഞ്ഞ്‌ കയ്യടക്കുന്നു. അതോടെ അവര്‍ ശീലിച്ചും പാലിച്ചും വന്ന സ്വതസിദ്ധമായ ദയ, കാരുണ്യം, സ്നേഹം എന്നീ മാനുഷിക മൂല്യങ്ങള്‍ക്ക്‌ കോട്ടം തട്ടുന്നു. ജീവിതം തന്നെ കേവലം സ്വാര്‍ഥ താത്പര്യത്തിലധിഷ്ഠിതമാവുന്നു.

അഴിമതി അതിന്റെ സകല സീമകളെയും ഭേദിച്ച്‌ അത്യുഗ്രമാം വിധം താണ്ഡവമാടുന്നു. ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ അഴിമതിയില്‍ വരെ നാം എത്തിനില്‍ക്കുന്നു.

70,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിയിട്ടില്ലാത്ത ഒരു നാട്ടില്‍ ഒരു വ്യക്തി ഒരുമാസം 70 ലക്ഷം രൂപയുടെ വൈദ്യുതി സ്വന്തം വീട്ടിലുപയോഗിക്കുന്നു. ശവം മറവുചെയ്യാന്‍ ആറടി മണ്ണില്ലാത്തതിനാല്‍ അടുക്കളയില്‍ ശവം മറവു ചെയ്ത നാട്ടില്‍ വെറും അഞ്ചുപേര്‍ക്കു താമസിക്കാന്‍ നാലുലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ 560 അടി ഉയരത്തില്‍ 8000 കോടി രൂപ ചെലവിട്ട്‌ വീടുനിര്‍മിക്കുന്നു. അഞ്ചുപേര്‍ക്ക്‌ പരിചാരകരും പരിരക്ഷകരുമായി 600ലധികം സ്ഥിരം ജീവനക്കാര്‍.

വിശപ്പടക്കാന്‍ 80 ലക്ഷത്തില്‍പ്പരം സ്ത്രീകള്‍ ലൈംഗിക തൊഴില്‍ സ്വീകരിച്ച നാട്ടില്‍ നക്സലൈറ്റുകളും തീവ്രവാദികളും ഉണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ.

ഒരു പുസ്തകമെഴുതിയാല്‍ സ്വന്തം പേരുപോലും എഴുതാതെ പ്രശസ്തിയെ അവഗണിച്ചവരുടെ നാട്ടിലെ സ്ഥിതിയാണിത്‌. രാജചിഹ്നങ്ങളും പുത്രകളത്രാദികളെയും വെടിഞ്ഞ്‌ ജീര്‍ണ വസ്ത്രം സ്വീകരിച്ച്‌ ത്യാഗഗീതമാലപിച്ചവരെ പ്രസവിച്ച നാടാണിത്‌. മനസ്സാക്ഷി മരവിക്കാത്ത ആര്‍ക്കെങ്കിലും ഇത്‌ നോക്കിക്കണ്ട്‌ അടങ്ങിയിരിക്കാനാകുമോ?

എന്നായിരുന്നു ഈ അവസ്ഥയുടെ ആരംഭം. എന്നെങ്കിലും ഇതിനൊരന്ത്യം കുറിക്കാന്‍ നമുക്കാകുമോ? ശുദ്ധികലശം എവിടെ നിന്നുവേണം ആരംഭിക്കാന്‍? ഓരോ ദിവസവും ആഴത്തില്‍ നിന്ന്‌ ആഴത്തിലേക്ക്‌ വീണുകൊണ്ടിരിക്കുന്ന നമുക്കൊരുയര്‍ത്തെഴുന്നേല്‍പ്പില്ലേ? പൂച്ചയ്‌ക്ക്‌ ആര്‌ മണികെട്ടും?

ഭാസ്കരന്‍ മാസ്റ്റര്‍ നാട്ടിക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

News

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

News

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

പുതിയ വാര്‍ത്തകള്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.