Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുരളി ദേവ്‌റയും പുറത്തേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 10:27 pm IST
in Uncategorized

ന്യൂദല്‍ഹി: പെട്രോളിയം മന്ത്രാലയം ഏര്‍പ്പെട്ട ചില എണ്ണ പര്യവേഷണ കരാറുകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന്‌ കമ്പ്ട്രോളര്‍ ആന്റ്‌ ഓഡിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടിയതിന്‌ പിന്നാലെ മുന്‍ പെട്രോളിയം മന്ത്രിയും ഇപ്പോള്‍ കേന്ദ്ര കോര്‍പ്പറേറ്റ്‌ കാര്യ മന്ത്രിയുമായ മുരളി ദേവ്‌റ രാജിവെക്കുന്നു.

ദേവ്‌റ പെട്രോളിയം മന്ത്രിയായിരിക്കെ 2006-08 വര്‍ഷങ്ങളില്‍ മന്ത്രാലയം ഏര്‍പ്പെട്ട ഖാനന കരാറുകള്‍ നടപ്പാക്കുന്നതില്‍ ഗുരുതരമായ ഒട്ടേറെ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന്‌ സിഎജിയുടെ കരട്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോര്‍ട്ട്‌ പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ മുരളി ദേവ്‌റ രാജിക്ക്‌ ഒരുങ്ങിയിരിക്കുന്നത്‌. 2006 മുതല്‍ 2011 ജനുവരിവരെ ദേവ്‌റ പെട്രോളിയം മന്ത്രിയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ്‌ അദ്ദേഹം കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിലേക്ക്‌ മാറിയത്‌.

പെട്രോളിയം മന്ത്രാലയത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുന്ന സിഎജി റിപ്പോര്‍ട്ട്‌ മാധ്യമങ്ങള്‍ക്ക്‌ വിശദീകരിച്ചുകൊടുത്ത ജയ്‌പാല്‍ റെഡ്ഡിയുടെ നടപടിയില്‍ ദേവ്‌റ അസ്വസ്ഥനായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേവ്‌റ പെട്രോളിയം മന്ത്രിയായിരിക്കെ കൃഷ്ണ ഗോദാവരി തടത്തില്‍ റിലയന്‍സ്‌ ഇന്‍ഡസ്ട്രീസിനും രാജസ്ഥാന്‍ ബ്ലോക്കില്‍ കീയേണ്‍ ഇന്ത്യ, പന്നമുക്ത ഗ്രൂപ്പിനും തപ്തി എണ്ണപ്പാടത്ത്‌ ബിജി ഗ്രൂപ്പിനും എണ്ണ പര്യവേഷണത്തിന്‌ അനുമതി നല്‍കിയതില്‍ ക്രമക്കേടുള്ളതായി സിഎജിയുടെ കരട്‌ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ക്രമക്കേടുകളുടെയെല്ലാം ഉത്തരവാദിത്തം ദേവ്‌റക്കാണെന്ന്‌ പിന്‍ഗാമിയായ ജയ്‌പാല്‍ റെഡ്ഡി വാര്‍ത്താസമ്മേളനത്തില്‍ പരോക്ഷമായി വ്യക്തമാക്കിയതിന്റെ പേരില്‍ യുപിഎ മന്ത്രിസഭയില്‍ കടുത്ത ഭിന്നതയും രൂപപ്പെട്ടിരുന്നു.
ആരോഗ്യകാരണങ്ങളാലാണ്‌ രാജിയെന്ന്‌ ദേവ്‌റ അവകാശപ്പെടുന്നുണ്ടെങ്കിലും സിഎജി റിപ്പോര്‍ട്ടും തുടര്‍ന്ന്‌ മന്ത്രിസഭയിലുണ്ടായ ചേരിതിരിവും തന്നെയാണ്‌ രാജിക്ക്‌ വഴിയൊരുക്കിയതെന്ന്‌ പേര്‌ വെളിപ്പെടുത്താന്‍ വിസ്സമ്മതിച്ച ഒരു മുതിര്‍ന്ന കോണ്‍ഗ്രസ്‌ ഭാരവാഹി സൂചിപ്പിച്ചു. ദേവ്‌റക്ക്‌ പാര്‍ട്ടി പദവികളില്‍ ഏതെങ്കിലും അനുവദിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിക്ക്‌ രാജിക്കത്ത്‌ നല്‍കിയ ദേവ്‌റ മകനും തെക്കന്‍ മുംബൈയില്‍ രണ്ടാമതും എംപിയായ മിലിന്ദ്‌ ദേവ്‌റയെ സഹമന്ത്രിയാക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്തുവത്രെ. എന്നാല്‍, കേന്ദ്രമന്ത്രിസഭയില്‍നിന്ന്‌ രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും മറ്റൊന്നും താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ദേവ്‌റ ഇന്നലെ വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു. താന്‍ രാജിവെച്ചിട്ടില്ലെന്നും കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ ചുമതല ഒഴിയാന്‍ ‘വാക്കാല്‍’ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നുമാണ്‌ അദ്ദേഹത്തിന്റെ വിശദീകരണം. ‘കേന്ദ്രമന്ത്രിയെന്ന നിലയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ട്‌. ഇനി താഴെയിറങ്ങുന്നതാണ്‌ ഉചിതമെന്ന്‌ കരുതുന്നു’. കൂടുതല്‍ വിശദീകരിക്കാതെ അദ്ദേഹം പറഞ്ഞു. ദേവ്‌റയുടെ രാജി നീക്കത്തോട്‌ സോണിയയുടെ പ്രതികരണമെന്തെന്ന്‌ വ്യക്തമല്ല.

സിഎജി റിപ്പോര്‍ട്ടിന്റെ പേരില്‍ ദേവ്‌റയെ പുറത്ത്‌ ചാടിക്കാനുള്ള ഊര്‍ജിത നീക്കവും കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നതായി സൂചനയുണ്ട്‌. അദ്ദേഹം രാജിക്കത്ത്‌ നല്‍കിയെന്ന്‌ ഒരു മുതിര്‍ന്ന ഭാരവാഹിതന്നെ പറഞ്ഞത്‌ ഇതിന്‌ തെളിവാണ്‌. രാജി വാഗ്ദാനം നല്‍കുക മാത്രമാണ്‌ ചെയ്തതെന്ന്‌ ദേവ്‌റയും പറയുന്നു.
ഹൈദരാബാദില്‍നിന്ന്‌ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ മടങ്ങിയെത്തിയാലുടന്‍ മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്നും പറയപ്പെടുന്നു. ഇതിന്‌ മുമ്പ്‌ ദേവ്‌റയെ പുറത്ത്‌ ചാടിക്കാനാണ്‌ നീക്കം.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.