Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൂന്നു വിധത്തിലുള്ള ഋണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2011, 09:10 pm IST
in Samskriti

മനുഷ്യര്‍ ഋണബദ്ധരായി അഥവാ കടപ്പെട്ടവരായി ജനിക്കുന്നു. മൂന്നു വിധത്തിലാണ്‌ ആ ഋണങ്ങള്‍ നമ്മെ ബന്ധിച്ചിരിക്കുന്നത്‌. പിതൃഋണം, ദേവഋണം, ഋഷിഋണം എന്നിവയാണവ. പിതൃക്കള്‍, ദേവതകള്‍, ഋഷിമാര്‍ ഈ മൂന്നു കൂട്ടരുടെയും സൗമനസ്യം കൊണ്ടാണ്‌ നമുക്കിന്ന്‌ സ്വൈരമായി ജീവിക്കാന്‍ കഴിയുന്നതു തന്നെ. പക്ഷേ ഇന്നാരും തന്നെ ഈ സത്യമൊന്നും മനസ്സിലാക്കുന്നില്ല. ഭൂമിയിലെന്തെല്ലാം കൈവശപ്പെടുത്തിയോ അതെല്ലാം സ്വന്തം സാമര്‍ഥ്യം കൊണ്ടാണെന്ന്‌ കരുതി മാതാപിതാക്കളെ കൂടി വൃദ്ധസദനത്തിലേക്ക്‌ അയയ്‌ക്കുന്നു. ഈ മൂന്നു വിധമുള്ള കടങ്ങള്‍ വീട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ മനുഷ്യന്‌ ഗതി കിട്ടാന്‍ പോകുന്നില്ല.

മുജ്ജന്മ സുകൃതം കൊണ്ടു നേടിയ മനുഷ്യജന്മം പൂര്‍വികമായ മൂന്നു ശക്തികളുടെ സംഭാവനയാണ്‌. അവരാണ്‌ പ്രപഞ്ച സംവിധായകരായ ദേവന്മാരും, ഭാഷയും മസ്തിഷ്കവും വികസിപ്പിച്ചെടുത്ത ഋഷികളും, ജനിക്കുമ്പോള്‍ തന്നെ നമുക്ക്‌ സ്വന്തമാക്കാന്‍ കഴിയുന്ന ഗൃഹം, സമ്പത്ത്‌, സ്വഭാവം, ആരോഗ്യം, സാമാന്യബുദ്ധി തുടങ്ങിയ ഗുണവിശേഷങ്ങളെല്ലാം പ്രദാനം ചെയ്യുന്ന പിതൃക്കളും. ഈ മൂന്നു ദാതാക്കളോടും നമുക്ക്‌ കടപ്പാടുണ്ട്‌. അതാണ്‌ ഋഷി ഋണം, ദേവ ഋണം, പിതൃ ഋണം എന്നീ പേരുകളില്‍ അറിയപ്പെടുന്നത്‌.

പിതൃക്കള്‍ക്കും ദേവന്മാര്‍ക്കും ഋഷികള്‍ക്കും നമ്മുടെ കര്‍ത്തവ്യവും കടമയുമായ ബാധ്യതാ പരിഹാരം വലിയ സദ്യകളില്‍ കൂടിയോ മറ്റാഘോഷങ്ങളില്‍ കൂടിയോ ചെയ്തു തീര്‍ക്കുക എളുപ്പമല്ലാത്തതു കൊണ്ട്‌ ഏറ്റവും ലഘുവായി നിര്‍വഹിക്കാവുന്ന സംവിധാനമാണ്‌ ത്രൈവര്‍ണികര്‍ക്കിടയില്‍ പതിവുള്ള തര്‍പ്പണം. ഇത്‌ സന്ധ്യാവന്ദനത്തിന്റെ കൂടെ അനുഷ്ഠിക്കപ്പെടുന്നു. സൂര്യനുദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സന്ധ്യാവന്ദനം ചെയ്യുകയാണ്‌ പതിവ്‌. രണ്ടു സമയം കുളി കഴിഞ്ഞാണ്‌ സന്ധ്യാവന്ദനം ചെയ്യുക. സന്ധ്യാവന്ദനത്തിന്റെ ആദ്യ ഭാഗത്ത്‌ ഗായത്രീ ഉപാസനയും പ്രണവ ഉപാസനയും കഴിഞ്ഞാല്‍ തര്‍പ്പണമാണ്‌ വേണ്ടത്‌. ഒരു കുടന്ന വെള്ളം കയ്യിലെടുത്ത്‌ ശരിയായ സങ്കല്‍പത്തോടെ അവരുടെ മുന്നില്‍ സമര്‍പ്പിക്കുന്നതാണ്‌ തര്‍പ്പണം.

വര്‍ഷം തോറുമുള്ള ശ്രാദ്ധം (ഭൂമിയിലെ ഒരു വര്‍ഷം പിതൃലോകത്ത്‌ ഒരു ദിവസമാണ്‌) പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്‌.

ദേവഋണത്തില്‍ ക്ഷേത്രങ്ങളും പൂജാദി കര്‍മങ്ങളും ഭക്തിസാന്ദ്രമായ വ്രതാനുഷ്ഠാനങ്ങളും ഉള്‍പ്പെടുന്നു.

ഋഷി ഋണത്തിന്റെ കാര്യത്തില്‍ നമ്മുടെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി നാം ജപിച്ചു പോരുന്ന മന്ത്രങ്ങള്‍ നിരവധിയാണ്‌. ഓരോ മന്ത്രത്തിലും മന്ത്രദ്രഷ്ടാവായ മഹര്‍ഷിയുടെ പേരും മറ്റു കാര്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടായിരിക്കും. ഓരോ മഹര്‍ഷിയും തന്റേതുമാത്രമായ സംഭാവനകള്‍ നമുക്കു തന്നിട്ട്‌ മണ്‍മറഞ്ഞു പോകുന്നു. നാം അവരെ ഭക്തിപുരസ്സരം ആരാധിക്കുകയും ചെയ്യുന്നു.

വര്‍ഷത്തിലെ 365 ദിവസവും ആയുസ്സു മുഴുവനും ഈ ഋണം കൊടുത്തു തീര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്‌ നമ്മള്‍. ഓരോ പരമ്പരയ്‌ക്കും ദേവന്മാരില്‍ നിന്നും കിട്ടുന്ന അനുഗ്രഹവും ഋഷികളില്‍ നിന്നും കിട്ടുന്ന വിജ്ഞാനവും പിതൃക്കളില്‍ നിന്നും കിട്ടുന്ന ഗുരുത്വവും പാരമ്പര്യങ്ങളും എല്ലാം വെറും തര്‍പ്പണം കൊണ്ടു മാത്രം തീരുന്ന കടങ്ങളല്ല. എങ്കിലും ചെയ്യാവുന്നിടത്തോളം ചെയ്താല്‍ അത്രയും നല്ലത്‌. ഇത്തരം ആചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവരൊക്കെ മന്ത്രം ജപിച്ചോ ജപിക്കാതെയോ ആദ്യം ദേവന്മാരെ സ്മരിച്ചും പിന്നെ ഋഷികളെ സ്മരിച്ചും പിതൃക്കളെ സ്മരിച്ചും ഒരു കുടന്ന വെള്ളമെങ്കിലും സമര്‍പ്പിക്കാന്‍ തയ്യാറാകണം. അതു കൊണ്ട്‌ പ്രത്യേകിച്ച നഷ്ടമൊന്നുമില്ല. ലാഭമാണെങ്കില്‍ അതി ധാരാളമായി ലഭിക്കുകയും ചെയ്യും.

ബ്രഹ്മചര്യം കൊണ്ട്‌ ഋഷി കടവും സന്തത്യുത്പാദനം കൊണ്ട്‌ പിതൃ കടവും യജ്ഞങ്ങളെ കൊണ്ട്‌ ദേവകടങ്ങളും വീട്ടാന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

India

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

India

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

India

ജയ്സാല്‍മീറില്‍ കണ്ടെത്തിയത് 500 പശുക്കളുടെ ജഡങ്ങള്‍…ഭീതിയില്‍ രാജസ്ഥാനിലെ ഈ നഗരം

Kerala

എന്താണ് ഭൃഗുസംഹിത? ജ്യോതിഷത്തില്‍ ഇതിന്റെ പ്രാധാന്യം എന്താണ്?

പുതിയ വാര്‍ത്തകള്‍

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

പ്ലസ് വണിന് 9 ജില്ലകളില്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

കേരളത്തില്‍ ഭരണം കിട്ടിയപ്പോള്‍ പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും ആകാം:

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം ചുറ്റി സഞ്ചരിക്കുക,സിപിഎമ്മിനെ തകര്‍ക്കുന്നത് പാര്‍ട്ടിയുടെ മുകളിലിരിക്കുന്നവര്‍- ജി. സുധാകരന്‍

അട്ടപ്പാടി മധുക്കേസ്: ഒന്നാം പ്രതി ഹസ്സനെ വെറുതെ വിട്ടു, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.