കൊച്ചി: യുവമോര്‍ച്ച എറണാകുളം ജില്ലാ നേതൃയോഗം ബിജെപി എറണാകുളം ഓഫീസില്‍ നടത്തി. അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ നിയോജകമണ്ഡലങ്ങളില്‍ കാല്‍നടപ്രചരണ ജാഥകള്‍ നടത്തുവാനും, ആഗസ്റ്റ് 9ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചില്‍ 100 പേരെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു.
ജില്ലാനേതൃയോഗത്തിന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു അദ്ധ്യക്ഷതവഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ യുവമോര്‍ച്ച സംസ്ഥാന ജന:സെക്രട്ടറി കെ.പി.ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി.
യുവമോര്‍ച്ച ജില്ലാ ജന:സെക്രട്ടറി പി.എസ്.സ്വരാജ്, രാജീവ് മുതിരക്കാട്, വൈസ് പ്രസിഡന്റുമാരായ, അഡ്വ.അനീഷ്, എന്‍.ജി.അഭിലാഷ്, ജില്ലാസെക്രട്ടറി എ.എസ്.ഷിനോസ്, എറണാകുളം മണ്ഡലം പ്രസിഡന്റ് ടി.സി.മഹേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: