തായ്പെയ്: തായ്ലന്റില് വനിതാ പ്രധാനമന്ത്രി അധികാരത്തിലേക്ക്. പൊതുതെരഞ്ഞെടുപ്പില്‍ ഇ ലുക് ഷിനോപാത്ര നേതൃത്വം നല്കുന്ന ഫൂത്താ പാര്‍ട്ടി അട്ടിമറി വിജയം നേടി. 264 സീറ്റുകളാണ് പ്രതിപക്ഷമായിരുന്ന ഫുത്താ നേടിയത്. പ്രധാനമന്ത്രി അഭിസിത് വെജാജിബോയുടെ ഡെമൊക്രറ്റിക് പാര്‍ട്ടിക്ക് 160 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ.
2006ലെ അട്ടിമറിയെ തുടര്‍ന്ന് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന തഷ്കിന്‍ ഷിനോപാത്രയുടെ സഹോദരിയാണ് ഇ ലുക്. അഴിമതി ആരോപണത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ദുബായില്‍ താമസമാക്കിയ ഷിനോപത്ര ഉള്‍പ്പടെയുള്ള രാഷ്ട്രീയ കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രതിപക്ഷം.
സര്‍ക്കാര്‍ രൂപീകരണത്തിനായി ഫുത്താ പാര്‍ട്ടി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ബിസിനസ് രംഗത്ത് കഴിവ് തെളിയിച്ച 44 കാരിയായ ഇ ലുക് രാഷ്ട്രീയത്തില്‍ ചുവട് ഉറപ്പിച്ചിട്ട് അധിക നാളുകളായിട്ടില്ല. ഇ ലുക് അധികാരമേറ്റെടുത്താല്‍ അത് തഷ്കിന്റെ തിരിച്ചുവരവിന് വഴിതെളിക്കുമെന്നാണ് സുചന.
ആറ് വര്‍ഷമായി തുടരുന്ന ഭരണ രംഗത്തെ അസ്ഥിരത ഈ തെരഞ്ഞെടുപ്പ് വിജയത്തോടെ അവസാനിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: