കൊച്ചി: ശ്രീപത്മനാഭക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ച ചരിത്രപ്രാധാന്യമുള്ള സമ്പത്ത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ക്ഷേത്രാവശ്യങ്ങള്‍ക്കും ഹിന്ദുക്കളുടെ പൊതുവേയുള്ളക്ഷേമത്തിനുംവേണ്ടി ഉപയോഗിക്കണം എന്ന് വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സെക്രട്ടറി എന്‍.ആര്.സുധാകരന് ആവശ്യപ്പെട്ടു. ക്ഷേത്രത്തിന്റെ പൈതൃകസ്വത്തിനെ പെരുപ്പിച്ചുകാണിച്ചുകൊണ്ട് സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുവാനുള്ള ശ്രമങ്ങള്നടന്നുവരുന്നു.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ സമ്പത്ത് ക്ഷേത്രത്തിനുമാത്രം അവകാശപ്പെട്ടതാണ് അതില്‍ കയ്യിട്ടുവാരുവാനും കയ്യടക്കുവാനുമുള്ള ഏതൊരുശ്രമത്തേയും ഹൈന്ദവജനത ശക്തിയായി പ്രതിരോധിക്കും. ഭാരതീയ സംസ്കാരത്തേക്കുറിച്ചും പൈതൃകത്തേക്കുറിച്ചും ഭാവിതലമുറയ്ക്ക് അവബോധം സൃഷ്ടിക്കുന്നതിന് ദേശീയതലത്തില്‍ ഒരു ഹിന്ദുയൂണിവേഴ്സിറ്റി സ്ഥാപിക്കാന്‍ ഈ സമ്പത്ത് ഉപയോഗിക്കണമെന്നും ഒരു ലക്ഷം കോടിയിലധികം വിലമതിക്കുന്ന സമ്പത്ത് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലുണ്ടെന്ന പ്രചരണം ലോകം മുഴുവന്‍ അറിഞ്ഞിരിക്കുന്നസാഹചര്യത്തിലും സുരക്ഷാഭീഷണിനിലനില്ക്കുന്ന സാഹചര്യവും കണക്കിലെടുത്ത് സുരക്ഷാചുമതല കേന്ദ്രസേനയെ ഏല്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: