ബീജിങ്ങ്: ചൈനയില്‍ കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 40 പേര് ഭൂമുക്കടിയിലുള്ള ഖാനിയില്‍ കുടുങ്ങി. ഗ്വയിഷു, ഷുവാങ് പ്രവിശ്യകളിലെ ഖനികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് കുടുങ്ങിയത്. മൂന്ന് പേര് മരിച്ചു. രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഗ്വയിഷുവിലെ ഖാനിയില്‍ 21 പേരും ഷുവാങ്ങില് 19 പേരുമാണ് കുടുങ്ങിയിട്ടുള്ളത്. എട്ടു പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ലോകത്തിലേക്ക് ഏറ്റവും അപകടസാധ്യതയുള്ള ഖാനികളാണ് ചൈനയിലുള്ളത്. ആയിരക്കണക്കിനാളുകളാണ് ഒരു വര്‍ഷം ഇവിടെ മരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: