കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്കീം ലഹരിവിരുദ്ധദിനം ആചരിച്ചു. കൂത്തമ്പലത്തില്വച്ച് നടന്ന സമ്മേളനം എറണാകുളം ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.മോഹന്‍ ഉദ്ഘാടനം ചെയ്തു.
വര്‍ദ്ധിച്ചുവരുന്ന ബോധവത്കരണപ്രവര്‍ത്തനങ്ങളിലൂടെ ലഹരിയുടെ ഉപയോഗം ഭാവിയില്‍ കുറഞ്ഞു വരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഡോ.സംഗമേശന് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് എന്‍എസ്എസ് വോളന്റിയര്‍ സെക്രട്ടറി ജരേത്ത് രചനയും സംവിധാനവും നിര്‍വഹിച്ച നരഭോജികള്‍ എന്ന ലഹരിവിരുദ്ധ നാടകം എന്‍എസ്എസ് വോളന്റിയേഴ്സ് രംഗത്ത് അവതരിപ്പിച്ചു. വി.പി.ബൈജു, സുനിതാ ഗോപാലകൃഷ്ണന്, പ്രമീളകുമാരി എന്നിവര്‍ നേതൃത്വം കൊടുത്തു. വോളന്റിയര്‍ നേതാക്കളായ സിജി സി.കെ സ്വാഗതവും അഞ്ജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: