Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സഭക്കകത്തും പുറത്തും പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2011, 11:02 pm IST
in Uncategorized

തിരുവനന്തപുരം: ഡീസല്‍ വിലവര്‍ദ്ധനയ്‌ക്കെതിരെ നിയമസഭയ്‌ക്ക്‌ അകത്തും പുറത്തും ഇന്നലെ പ്രതിഷേധത്തിന്റെ അഗ്നി പടര്‍ന്നു. സഭയ്‌ക്കുള്ളില്‍ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിലേക്ക്‌ പ്രതിഷേധം നീണ്ടപ്പോള്‍ പുറത്ത്‌ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരെ തല്ലച്ചതച്ചാണ്‌ സര്‍ക്കാര്‍ പ്രതിഷേധത്തെ നേരിട്ടത്‌.

സഭ നിര്‍ത്തിവച്ച്‌ ഡീസല്‍ വില വര്‍ദ്ധനമൂലമുണ്ടായ സാഹചര്യം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ മുന്‍ ധന മന്ത്രി ഡോ. തോമസ്‌ ഐസക്കാണ്‌ വിഷയം സഭയില്‍ ഉന്നയിച്ചത്‌. എന്നാല്‍ അനിവാര്യമായ സാഹചര്യത്തിലാണ്‌ വിലവര്‍ദ്ധനവുണ്ടായതെന്ന്‌ കാണിച്ച്‌ ചര്‍ച്ച ആവശ്യമില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്ന്‌ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ്‌ പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്‌.

വിലവര്‍ദ്ധനയെ ന്യായീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന്‌ തോമസ്‌ ഐസക്‌ പറഞ്ഞു. അന്തര്‍ദേശീയ വിലയുമായി ബന്ധപ്പെടുത്തി ഇന്ധനവില നിശ്ചയിക്കുന്നത്‌ അശാസ്ത്രീയമാണ്‌. ഇന്ധനവില വര്‍ദ്ധിപ്പിക്കുമ്പോള്‍ വിലക്കയറ്റംകൂടി പരിഗണിക്കണം. ഇന്ത്യയിലെ എണ്ണക്കമ്പനികളെല്ലാം ലാഭത്തിലാണ്‌. കഴിഞ്ഞ വര്‍ഷം രാജ്യത്തെ എണ്ണക്കമ്പനികള്‍ 40,000 കോടി അറ്റാദായം നേടി.രാജ്യത്തെ പെട്രോളിയം കമ്പനികള്‍ ലാഭം ഉണ്ടാക്കുകയാണ്‌. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയ്‌ക്ക്‌ ജനങ്ങള്‍ നല്‍കേണ്ടിവന്ന വിലയാണ്‌ ഡീസല്‍ വിലവര്‍ദ്ധനയെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.

ഡീസല്‍ വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന്‌ ചെയ്യാനാവുന്നത്‌ അധിക നികുതി ഒഴിവാക്കുകയാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പെട്രോള്‍ വില വര്‍ദ്ധിപ്പിച്ച സമയത്തും സര്‍ക്കാര്‍ അധികനികുതി വേണ്ടെന്നുവച്ചിരുന്നു. എന്നാല്‍ ഇത്‌ പരിഗണിക്കാതെ സംസ്ഥാനത്ത്‌ പണിമുടക്ക്‌ നടത്തി. ജനങ്ങളുടെ ബുദ്ധിമുട്ട്‌ പരിഗണിച്ച്‌ ഡീസലിന്റെ അധിക നികുതി വേണ്ടെന്നുവയ്‌ക്കുകയാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന്‌ അടിയന്തര പ്രമേയത്തിന്‌ സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം ഇറങ്ങിപ്പോക്ക്‌ നടത്തി. റിലയന്‍സ്‌ പോലുള്ള ഓയില്‍ കമ്പനികളുടെ വക്കാലത്തുകാരനായി ഉമ്മന്‍ചാണ്ടി മാറിയതായി ഇറങ്ങിപ്പോക്കിനുമുമ്പ്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ആരോപിച്ചു. നിയമസഭയില്‍ പിന്നീട്‌ ചര്‍ച്ചാസമയത്തും പ്രതിപക്ഷാംഗങ്ങള്‍ ഡീസല്‍ വിലവര്‍ദ്ധന സര്‍ക്കാരിനെതിരെ പ്രയോഗിക്കാനുള്ള ആയുധമാക്കി മാറ്റി.

സഭയ്‌ക്കുള്ളില്‍ വിലവര്‍ദ്ധന വിവാദമായപ്പോള്‍ പുറത്ത്‌ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വിലവര്‍ദ്ധനയ്‌ക്കെതിരെ സമരം ചെയ്യുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ഏജീസ്‌ ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ സംസ്ഥാന പോലീസ്‌ തല്ലിച്ചതച്ചു. സംസ്ഥാനം കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ക്രൂരമായ ലാത്തിച്ചാര്‍ജ്ജിനാണ്‌ തിരുവനന്തപുരം സാക്ഷ്യം വഹിച്ചത്‌. സംഭവമറിഞ്ഞ്‌ സ്ഥലത്തെത്തിയ ബിജെപിയുടെ ജില്ലാ നേതാക്കളെയും പോലീസ്‌ വളഞ്ഞുവച്ച്‌ മര്‍ദ്ദിച്ചു.

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

വി. ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ലോക്കോപൈലറ്റ്‌സ് സംഘ ബന്ധു വൈഭവ് ഭാരതി രണ്ടാം പൊതുസഭയും ശ്രേഷ്ഠവന്ദനവും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

ഡോക്ടര്‍മാര്‍ക്ക് മിനിമം സാലറി നല്‍കണമെന്ന് ഐഎംഎ

ദേശീയ സേവാഭാരതി ജില്ലാ ആശ്രയ കേന്ദ്രം നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സൂര്യകാന്ത് മഖേച്ഛ ഉദ്ഘാടനം ചെയ്യുന്നു

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഡോ.പി.എസ്. ഷാജഹാന്‍, ഡോ. സജിത് വിളമ്പില്‍

പൊതുജന ആരോഗ്യ സംവിധാനം പൊളിച്ചെഴുതണം: കെജിഎംസിടിഎ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

‘ഇറാന് മുൻപിൽ ഇനി അധിക സമയമില്ല’; നിബന്ധനകൾ​ ഉടൻ അംഗീകരിക്കണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

യു.എസില്‍ എയർ ഷോയ്‌ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടം; പൈലറ്റുമാര്‍ രക്ഷപ്പെട്ടു

ഇന്ന് പതിനെട്ട്, ‘പുതിയ പതിനെട്ടാം യുദ്ധം’ തുടങ്ങുന്നു; എങ്കിലും സദ്ഭരണമുണ്ടാകാൻ ആശംസകൾ…

മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.