ന്യൂദല്‍ഹി: മുന്‍സാമ്പത്തിക വര്‍ഷം 28,897 കോടി രൂപയുടെതായിരുന്നു മൊബെയില്‍ ഫോണ്‍ വിപണിയെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 33,171കോടി രൂപയിലേക്കുയര്‍ന്നു. വിപണിയില്‍ 15 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായതെന്ന് ടെലികോം ഇന്‍ഡസ്ട്രി വോയ്സ് ആന്റ് ഡാറ്റ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു. 0.2 ശതമാനത്തിന്റെ നേട്ടത്തോടെ നോക്കിയ മൊബെയില്‍ ഫോണ്‍ വില്‍പ്പനയില്‍ ഒന്നാംസ്ഥാനം നിലനിറുത്തി. മുന്‍ സാമ്പത്തിക വര്‍ഷം 12,900 കോടിരൂപയായിരുന്ന നോക്കിയ ഫോണ്‍ വില്‍പ്പന 2011 സാമ്പത്തിക വര്‍ഷം 12,929 കോടി രൂപയായി ഉയര്‍ന്നു. സാംസങ്ങ് ഫോണാണ് വില്‍പ്പനയില്‍ രണ്ടാംസ്ഥാനത്തുനില്‍ക്കുന്ന കമ്പനി. 22 ശതമാനത്തിന്റെ വര്‍ധനയോടെ സാംസങ്ങിന്റെ വരുമാനം 5,720 കോടിരൂപയായി ഉയര്‍ന്നപ്പോള്‍ വിപണിവിഹിതം 17.2ശതമാനമായി ഉയര്‍ന്നു.
അതുപോലെ വിന്‍ഡോസ്, ബഡ തുടങ്ങിയ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ഇറക്കിയ ഫോണുകളില്‍ വേവ് ഗാലക്സി-എസ് തുടങ്ങിയ ഫോണുകള്‍ വിറ്റഴിഞ്ഞതായും ഈ ഇനത്തില്‍ ഫോണ്‍ വില്‍പ്പനയില്‍ മൈക്രോമാക്സ് എന്ന കമ്പനി മൂന്നാംസ്ഥാനത്തായും നില്ക്കുന്നു. 6.9ശതമാനമാണ് കമ്പനിയുടെ വിപണിവിഹിതമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കനേഡിയന്‍ കമ്പനിയായ റിസര്‍ച്ച് ആന്റ് വോഷന്റെ ബ്ലാക്ക്ബെറിയും എല്‍ജിയുമാണ് നാലും അഞ്ചും സ്ഥാനത്ത് നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: