സേലം: സേലത്തിനടുത്ത് ബസ്സുകള്‍ കൂട്ടിയിടിച്ച് ഒമ്പത് പേര് മരിച്ചു. ബസിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കം 59 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ രണ്ട് മലയാളികളും ഉള്‍പ്പെട്ടതായി സൂചന. സേലത്തുനിന്ന് ധര്‍മ്മപുരിക്ക് പോകുന്ന സ്വകാര്യ ബസ്സും ബാംഗ്ലൂരില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന എയര്ബസ്സുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ സ്വകാര്യ ബസ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. സ്വകാര്യ ബസ്സില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍ മരിച്ചത്. രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ സേലത്തെ വിവിധ ആശുപത്രികള്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരു ബസിലേയും ഡ്രൈവര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: