കൊച്ചി: ഭാരതത്തിലെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി എസ്.എം.എസ് അധിഷ്ഠിത ഹെല്‍ത്ത് പാക്കേജ് അവതരിപ്പിച്ചു. പദ്ധതിപ്രകാരം ആരോഗ്യ സംരക്ഷണത്തിന് സഹായകരമാകുന്ന ലഘുവിവരങ്ങള്‍ എസ്.എം.എസിലുടെ ഇനി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മൂന്നു വിഭാഗങ്ങളായി തിരിച്ച് പ്രതിദിനം ഒരു രൂപക്കോ പ്രതിമാസം 30 രൂപക്കോ ഈ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. എയര്‍ടെല്‍ ഉപഭോക്താക്കള്‍ “Health’ എന്ന് ടൈപ്പ് ചെയ്ത് ടോള്‍ഫ്രീ നമ്പറായ 54444 ലേക്ക് എസ്.എം.എസ് ചെയ്താല്‍ സേവനം ലഭ്യമാകും.
വിമെന്‍സ് ഹെല്‍ത്ത്, ടീന്‍ ഹെല്‍ത്ത്, വിമന്‍ സെക്ഷ്വല്‍ ഹെല്‍ത്ത്, മെന്‍സ് ഹെല്‍ത്ത്, കാര്‍ഡിയാക് കീയര്‍, ഡയബറ്റിസ്, ടി.ബി., ബി.പി, ടൈഫോയിഡ് തുടങ്ങിയവയെകുറിച്ചുള്ള വിവരങ്ങളും സ്ട്രെസ് മാനേജ്മെന്റ്, ഭക്ഷണക്രമം, സ്കിന്‍ കീയര്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും പുതിയ സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഹെല്‍ത്ത് പാക്ക് സേവനത്തിന്റെ, പ്രയോജനം എയര്‍ടെല്ലിന്റെ 167 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ആരോഗ്യസംരക്ഷണത്തെക്കുറിച്ചും രോഗപ്രതിവിധികളെക്കുറിച്ചും മുന്കരുതലുകളെകുറിച്ചുമെല്ലാമുള്ള വിവരങ്ങള്‍ ഇത്തരത്തില്‍ എസ്.എം.എസിലൂടെ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: