മുംബൈ: ഇടത്തരം സംരംഭകര്‍ക്ക് സുരക്ഷയായി ഒരു സൗജന്യ ഓണ്‍ലൈന്‍ സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചു. ഗ്ലോബല്‍ മാര്‍ക്കറ്റ് ഫൈന്‍ഡര്‍ എന്ന പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വിവിധ ഉല്‍പ്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും എവിടെനിന്നൊക്കെയാണ് ആളുകള്‍ സേര്‍ച്ച് ചെയ്യുന്നതെന്ന് അറിയാന്‍ കഴിയുന്നു. ഈ സംവിധാനം ഇടത്തരം സംരംഭകര്‍ക്ക് ആഗോളവിപണി കണ്ടെത്തുന്നതിന് സഹായകരമാവുന്നു. സംരംഭകര്‍ക്ക് തങ്ങളുടെ പ്രൊജക്ടിനെ സംബന്ധിച്ച് പരസ്യങ്ങള്‍ ചെയ്യാന്‍ ഈ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കഴിയും. ഇംഗ്ലീഷ് പരസ്യങ്ങള്‍ ജര്‍മന്‍, പോര്‍ച്ചുഗീസ് തുടങ്ങി 56 വിദേശഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യാനുള്ള ഗൂഗിള്‍ ട്രാന്‍സലേറ്റ് കിറ്റും വിപണിയില്‍ ലഭ്യമാക്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: