കൊച്ചി: തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) കേരളത്തിലെ ആരോഗ്യമേഖലയില്‍ പ്രമുഖ സാന്നിധ്യമാണ്.കൊച്ചിയിലേയും പ്രാന്തപ്രദേശങ്ങളിലേയും ആരോഗ്യപരിപാലന രംഗത്തെ ഗുണനിലവാരം ഉയര്‍ത്തുവാന്‍ ഇപ്പോള്‍ കിംസ് ഹോസ്പിറ്റല്‍ കൊച്ചിയിലും ആരംഭിക്കുകയാണ്.125 കിടക്കകളുള്ള കിംസ് ഹോസ്പിറ്റല്‍ ആന്റ് സര്‍ജിക്കല്‍ സെന്റര്‍ എന്ന ആശുപത്രി ഇടപ്പള്ളിയില്‍ പത്തടിപ്പാലത്താണ് സ്ഥിതിചെയ്യുന്നത്. കിംസ് ഹോസ്പിറ്റലിന്റെ ലക്ഷ്യം ഉന്നതനിലവാരത്തിലുള്ള ആരോഗ്യപരിപാലനം പ്രദാനം ചെയ്യുക എന്നതാണ്. ഒത്തൊരുമയോടെ ടീം ആയുള്ള പ്രവര്‍ത്തനം, രോഗികളുടെ സുരക്ഷ, സുതാര്യത എന്നിവയാണ് ഈ ആശുപത്രിയുടെ പ്രധാന ആശയങ്ങള്‍.കിംസ് ഹോസ്പിറ്റല്‍ കൊച്ചി ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 26 നാണ്. ഉദ്ഘാടന അവസരത്തില്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, കളമശ്ശേരി മുനിസിപ്പല്‍ ചെയര്മാന്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥ മേധാവികള്‍ തുടങ്ങി നിരവധിയാളുകള്‍ സന്നിഹിതരായിരിക്കും.കിംസ് കൊച്ചിയില്‍ ജനറല്‍ മെഡിസിന്, കാര്‍ഡിയോളജി, ക്രിട്ടിക്കല്‍ കീയര്‍, ഓര്‍ത്തോപീഡിക്, സ്പോര്‍ട്സ് മെഡിസിന്, ഗ്യാസ്ട്രോ എന്റെറോളജി, ന്യൂറോളജി, ന്യൂറോസര്‍ജറി, യൂറോളജി, ജനറല്‍ സര്‍ജറി, ഇഎന്‍ടി, കോസ്മെറ്റിക് ആന്റ് പ്ലാസ്റ്റിക് സര്‍ജറി, ഡെന്റല്‍, ഒബ്സ്ട്രക്റ്റിക്സ് ആന്റ് ഗൈനക്കോളജി, പീഡിയാട്രിക്, പീഡിയാട്രിക് സര്‍ജറി, ഫിസിയോതെറാപ്പി, ന്യൂട്രീഷ്യന്‍ തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളുണ്ട്.
മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാരുടെ സാന്നിധ്യമാണ് ഈ ആശുപത്രിയുടെ ശക്തി. വളരെ പ്രഗല്ഭരായ ഡോക്ടര്‍മാര്‍ എല്ലാ സ്പെഷ്യാലിറ്റികളിലും പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് പിന്തുണയുമായി കഴിവുറ്റ നഴ്സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും നിരതന്നെയുണ്ട്. ഇവിടെ അതിപ്രഗല്ഭരായ ഡോക്ടര്‍ ഡോ. മാത്യു പുന്നച്ചാലില്‍ (മെഡിക്കല്‍ ഡയറക്ടര്‍ ആന്റ് പീഡിയാട്രിക് കണ്‍സള്‍ട്ടന്റ്), ഡോ. ജോസ് തോമസ് പാപ്പിനിശ്ശേരി (ഓര്ച്ചോപീഡിക് ജോയിന്റ് റീപ്ലസ്മെന്റ് ആന്റ് സ്പോര്‍ട്സ് മെഡിസിന്), ഡോ. രാജേഷ് നായര്‍ (ന്യൂറോസര്ജന്), ഡോ. രാജഗോപാല്‍ (കാര്‍ഡിയോളജിസ്റ്റ്), ഡോ. അലക്സാണ്ടര്‍ (പ്ലാസ്റ്റിക് സര്ജന്) തുടങ്ങിയവര്‍ സേവനം അനുഷ്ഠിക്കുന്നു. പേപ്പര്‍ രഹിത ഹോസ്പിറ്റല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, കിംസ് ഹോസ്പിറ്റല്‍ ഉപയോഗിക്കുന്നു. പരിസരവൃത്തി, സുരക്ഷ, രോഗാണുബാധ തടയല്‍ എന്നിവയില്‍ ഈ ഹോസ്പിറ്റല്‍ ഉന്നതനിലവാരം പുലര്‍ത്തുന്നുണ്ട്. ചെലവ് കുറഞ്ഞ രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന ഹെല്‍ത്ത് പാക്കേജ് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന രീതിയിലുള്ള സുരക്ഷ ഉറപ്പാക്കുന്നു. ഇത് കൂടാതെ കിംസ് ഹോസ്പിറ്റല്‍ കൊച്ചിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആക്സിഡന്റ് ആന്റ്എമര്ജന്സി ഡിപ്പാര്‍ട്ടുമെന്റ്, ട്രോമാകെയര്‍, സിടി സ്കാന്‍, എക്സ്റേ, അള്‍ട്രാസൗണ്ട്, ലബോറട്ടറി, ഫാര്‍മസി എന്നിവയും സജ്ജീകരിച്ചിരിക്കുന്നു.
ആരോഗ്യ വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ കണക്കിലെടുത്ത് കിംസ് ഹോസ്പിറ്റല്‍ കൊച്ചി വിദേശത്തുള്ള രോഗികളെ ചികിത്സിക്കാനും സുസജ്ജമാണ്.
സാധാരണക്കാര്‍ക്ക് താങ്ങാനാവാതെ ചികിത്സാചെലവുകള്‍ വര്‍ധിച്ചിരിക്കുന്ന ഇക്കാലത്ത് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് കിംസ് ഹോസ്പിറ്റല്‍ കൊച്ചി ചികിത്സാചെലവുകള്‍ കുറക്കുന്നതിനായി എല്ലാവിധ പദ്ധതികളും പ്ലാനുകളും തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഉദ്ദേശ്യം ‘ഉന്നത നിലവാരത്തിലുള്ള ചികിത്സ എല്ലാവര്ക്കും’ എന്ന കിംസിന്റെ ആശയം പ്രാവര്‍ത്തികമാക്കുക എന്നതാണ്. സാമൂഹികമായിട്ടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനായി കിംസ് കൊച്ചി, ആരോഗ്യ പരിപാലന ക്യാമ്പുകള്‍, സെമിനാറുകള്‍, വാക്സിനേഷന്, സ്ക്രീനിംഗ് പ്രോഗ്രാമുകള്‍ തുടങ്ങിയവ നടപ്പാക്കുന്നുണ്ട്. തിരുവനന്തപുരത്തുള്ള കിംസ് ഹോസ്പിറ്റല്‍ പോലെ കിംസ് ഹോസ്പിറ്റല്‍ കൊച്ചിയും ദേശീയമായും അന്തര്‍ദേശീയവുമായ ഗുണമേന്മ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കുവാന്‍ താമസംവിനാ ശ്രമം ആരംഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: