ന്യൂദല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ സി.ബി.ഐ അന്വേഷണം ആവശ്യമാണോയെന്ന് നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി. കെ.ജി.ബിയുടെ അനധികൃത സ്വത്ത് വിവരം അന്വേഷിക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി.ബോര്‍ഡിന് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്കി.
കെ.ജി. ബാലകൃഷ്ണന്റെ സ്വത്ത് വിവരം സംബന്ധിച്ച അന്വേഷണ വിശദാംശങ്ങള്‍ അറിയിക്കണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം. ജസ്റ്റിസ് ബാലകൃഷ്ണന്റെയും ബന്ധുക്കളുടെയും സ്വത്തു സംബന്ധിച്ച അന്വേഷണം നേരത്തെ തുടങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ സി.ബി.ഐ അന്വഷണം വേണമെന്ന ആവശ്യം ഉയര്‍ന്നു.
ഇത് തീരുമാനമെടുക്കാനായി രാഷ്ട്രപതിയുടെ മുന്നിലാണ്. ഇക്കാര്യത്തില്‍ ഉപദേശം നല്കാന് രാഷ്ടപതി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യം നിയമന്ത്രാലയത്തിനും ഇപ്പോള്‍ ആദായ നികുതി വകുപ്പിനും ആഭ്യന്തര മന്ത്രാലയം കത്തയച്ചത്.
ഇവരുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിക്ക് ആഭ്യന്തര മന്ത്രാലയം മറുപടി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: