ബറേലി: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.പി മനേക ഗാന്ധി രംഗത്ത്. വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന കള്ളപ്പണത്തിന്റെ പകുതിയും കോണ്‍ഗ്രസ് നേതാക്കളുടേതാണെന്ന് അവര്‍ പറഞ്ഞു.
സി.ബി.ഐയെ കോണ്‍ഗ്രസ് ലോക്കറില്‍ വച്ച് പൂട്ടിയിരിക്കുകയാണ്. അവരുടെ സൗകര്യപൂര്‍വം സി.ബി.ഐയെ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും മനേക മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
അഴിമതിക്കും, കള്ളപ്പണത്തിനമെതിരെ ബാബ രാംദേവും അന്നാ ഹസാരെയും നടത്തിയ സമരങ്ങളെ തരംതാഴ്ന്നതെന്ന പരാമര്‍ശം നടത്തിയ കോണ്‍ഗ്രസിനെ മനേക രൂക്ഷമായി വിമര്‍ശിച്ചു.
വിദേശ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുള്ളതിനാല്‍ അതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ കോണ്‍ഗ്രസിന് അടിച്ചമര്‍ത്തേണ്ടി വന്നതായും അവര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: