കൊല്ലം: പ്രശസ്ത നാടക-ചലച്ചിത്ര നടന് കൈനകരി തങ്കരാജ് (77) അന്തരിച്ചു. . കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം.
സംസ്കാരം നാളെ രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. 35 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്, ലൂസിഫര്‍, ഹോം, അണ്ണന് തമ്പി, ഈ മ യൗ, ആമേന്‍ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാച്ചന് ആയിരുന്നു ആദ്യ ചിത്രം.
പതിനായിരത്തിലധികം നാടകവേദികളില്‍ പ്രധാനവേഷത്തിലെത്തിയ നടനായിരുന്നു തങ്കരാജ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ എന്ന ചിത്രത്തിലെ മുഖ്യവേഷത്തിലൂടെ സിനിമാപ്രേമികള്‍ക്കും അദ്ദേഹം സുപരിചിതനായി. ഹോമിലെ അപ്പച്ചന് എന്ന കഥാപാത്രവും വളരെ ശ്രദ്ധ നേടിയിരുന്നു. കെഎസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചായിരുന്നു അഭിനയത്തിലേക്ക് കടന്നുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: