പി.വി. കൃഷ്ണന്‍ കുറൂര്‍

പി.വി. കൃഷ്ണന്‍ കുറൂര്‍

മോക്ഷത്തിലേക്കുള്ള വഴി

മദമത്‌സരാദികള്‍ മനസ്സില്‍ തൊടാതെ ജന- മിതുകൊണ്ട് വാഴ്ത്തുക നമുക്കും ഗതിക്കു വഴി ഇതു കേള്‍ക്കതാ, നീതൊരു മൊഴി താന്‍ പഠിപ്പവനും പതിയാ ഭവാംബുധിയില്‍ നാരായണായ നമഃ പതിതിയാ-വീഴുകയില്ല,...

ഹരിനാമമാഹാത്മ്യം 63

കരുണാപയോധി ഗുരുനാഥനിസ്തുതിയെ വിരവോടു പാര്‍ത്തു പിഴ വഴിപോലെ തീര്‍ത്തരുള്‍ക ദുരിതാബ്ധി താന്‍ നടുവില്‍ മറിയുന്നവര്‍ക്കു പര- മൊരു പോതമായ് വരിക നാരായണായ നമഃ പയോധി-സമുദ്രം, അബ്ധി-സമുദ്രം, പോതം-ജലവാഹനം...

ഓങ്കാര മഹിമ

ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം, അറിയാവതല്ല തവ പരമാക്ഷരസ്യ പൊരുള്‍ അറിയാറുമായ് വരിക നാരായണായ നമഃ ക്ഷരിയായൊരക്ഷരം -ഒരിക്കലും നശിക്കാത്ത അക്ഷരം, പരമാക്ഷരസ്യ-ശുദ്ധവും ശാശ്വതവുമായ ബ്രഹ്മസ്വരൂപത്തിന്റെ. സൃഷ്ടിസ്ഥിതി സംഹാരങ്ങള്‍ക്കെല്ലാം...

ദീപമായ് തെളിയണം പരമാത്മസ്വരൂപം

ളത്വം കലര്‍ന്നിതുലകാരത്തിനപ്പരിചു തത്ത്വം നിനയ്ക്കിലൊരു ദിവ്യത്വമുണ്ടു തവ കത്തുന്ന പൊന്‍മണിവിളക്കെന്നപോലെ ഹൃദി നില്‍ക്കുന്ന നാഥ! ഹരി നാരായണായ നമഃ ളത്വം- 'ള' എന്ന അക്ഷരം, അപ്പരിചു-അപ്രകാരം. സംസ്‌കൃതഭാഷയില്‍...

ഹരിനാമമാഹാത്മ്യം 57

അചഞ്ചല ഭക്തിക്കായി ത്രിഗുണോപാസന  ശക്തിക്കു തക്ക വഴിയിത്ഥം ഭജിപ്പവനു ഭക്ത്യാവിദേഹദൃഢവിശ്വാസമോടു ബത ഭക്ത്യാ കടന്നു തവ തൃക്കാല്‍ പിടിപ്പതിന- യയ്ക്കുന്നതെന്നു ഹരി നാരായണായ നമഃ വിദേഹ ദൃഢവിശ്വാസം-...

ഭഗവദ്‌രൂപം മനസ്സില്‍ ധ്യാനിച്ച്

രവി കോടി തുല്യമൊരു ചക്രം കരത്തിലിഹ ഫണിരാജനെപ്പൊഴുമിരിപ്പാന്‍ കിടപ്പതിനും അണിയുന്നതൊക്കെ വനമാലാദി കൗസ്തുഭവു- മകമേ ഭവിപ്പതിനു നാരായണായ നമഃ രവികോടി- അനേകം സൂര്യന്മാര്‍, ഫണിരാജന്‍- അനന്തന്‍, വനമാല-...

മനുഷ്യനൊപ്പം ജനിക്കുന്ന മരണം

ഭക്ഷിപ്പതിന്നു ഗുഹപോലേ പിളര്‍ന്നു മുഖ- മയ്യോ കൃതാന്തനിഹ പിന്‍പേ നടന്നു മമ  എത്തുന്നു ദര്‍ദ്ദുരമുരത്തോടെ പിന്‍പെയൊരു  സര്‍പ്പം കണക്കെ ഹരിനാണായണായ നമഃ കൃതാന്തന്‍ ( കാലന്‍)  ദര്‍ദ്ദുരം(...

മോക്ഷത്തിന് മഹത്തരം കലിയുഗം

പലതും പറഞ്ഞു പകല്‍കളയുന്ന നാവു തവ തിരുനാമകീര്‍ത്തനമിതതിനായ് വരേണമിഹ കലിയായകാലമിതിലതുകൊണ്ടു മോക്ഷഗതി എളുതെന്നു കേള്‍പ്പു ഹരിനാരായണായ നമഃ കലികാലം മറ്റ് യുഗങ്ങളെക്കാള്‍ മോക്ഷത്തിന് എളുപ്പമുള്ളതാണ്.അതറിഞ്ഞിട്ടാണ് പരീക്ഷിത്ത് രാജാവ്...

അഹന്തയെ സംഹരിക്കുന്ന ശക്തി

ഥല്ലിന്നുമീതെ പരമില്ലെന്നുമോര്‍ത്തുമുട- നെല്ലാരൊടും കുതറിവാപേശിയും സപദി തള്ളിപ്പുറപ്പെടുമഹം ബുദ്ധികൊണ്ടു ബത! കൊല്ലുന്നു നീ ചിലരെ നാരായണായ നമഃ ഥല്ല് എന്ന വാക്കിനു ഭയമില്ലായ്മ എന്നും, വിവേകമില്ലാതെയുള്ള എടുത്തുചാട്ടം...

ചരാചരങ്ങളിലെ സത്തയായി ജഗദീശ്വരന്‍

തത്ത്വാര്‍ത്ഥമിത്ഥമഖിലത്തിന്നുമുണ്ടു ബത! ശബ്ദങ്ങളുള്ളില്‍ വിലസീടുന്നതിന്നിടയില്‍ മുക്തിക്കു കാരണമിതേ ശബ്ദമെന്നു തവ വാക്യങ്ങള്‍ തന്നെ ഹരി നാരായണായ നമഃ ഇങ്ങനെ ചിന്തിക്കുമ്പോള്‍, ഈ ലോകത്തിലുള്ള സകല വസ്തുക്കളിലും സത്തയായി...

എല്ലാം ലയിച്ചുചേരുന്ന ഓംകാരം

ഠായങ്ങള്‍ ഗീതമിവ നാദപ്രയോഗമുട- നേക ശ്രുതീങ്കലൊരുമിക്കുന്ന പോലെ പര- മേകാക്ഷരത്തിലതടങ്ങിന്നു സര്‍വവുമി- താകാശ സൂക്ഷ്മ തനു നാരായണായ നമഃ  ഠായങ്ങള്‍ എന്നത് സംഗീതശാസ്ത്രത്തിലെ ഗമകങ്ങള്‍ ആണ്. ഗീതം...

ഈശ്വരന്‍ അന്തര്യാമി

ജന്തുക്കളുള്ളില്‍  വിലസീടുന്ന നിന്നുടയ ബന്ധം വിടാതെ  പരിപൂര്‍ണ്ണാത്മനാ സതതം തന്തൗ മണി പ്രകര  ഭേദങ്ങള്‍ പോലെ പര- മെന്തെന്തു ജാതമിഹ  നാരായണായ നമഃ സകല ജീവജാലങ്ങളിലും ഈശ്വരചൈതന്യം ...

ഹരിനാമമാഹാത്മ്യം

ഛന്നത്വമാര്‍ന്ന കനല്‍ പോലെ നിറഞ്ഞുലകില്‍ ചിന്നുന്ന നിന്‍ മഹിമയാര്‍ക്കും തിരിക്കരുത് അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക- ളെന്നത്ര തോന്നി ഹരി നാരായണായ നമഃ സകല വൃക്ഷങ്ങളിലും അഗ്‌നി...

ഭക്തന്റെ രക്ഷ ഭഗവാന് പ്രധാനം

ചമ്മട്ടി പൂണ്ടു കടിഞ്ഞാണും മുറുക്കിയുട നിന്ദ്രാത്മജന്നു യുധി തേര്‍പൂട്ടി നിന്നു ബത! ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടു കൊന്നതുമൊ- രിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ കൃഷ്ണാവതാരത്തില്‍, കുരുക്ഷേത്ര...

കുബ്ജയുടെ കൂനുമാറ്റിയ ഭഗവത് കാരുണ്യം

ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ  ഊനം വരുത്തിയൊരു നക്തഞ്ചരിക്കു ബത! കൂനോരുദാസിയെ മനോജ്ഞാംഗിയാക്കിയതു  മൊന്നെല്ലെയാളു ഹരിനാരായണായ നമ: ങാനം-ങ  തുടങ്ങിയ തുടങ്ങിയ അനുനാസികങ്ങള്‍ ങ, ഞ,ണ ന, മ.  ശ്രീരാമന്‍...

ശങ്കരം പ്രണമാമ്യഹം

'ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്ത: പ്രഭവിതും  നചേദേവം ദേവോ നഖലു കുശലഃ സ്പന്ദിതുമപി   അതസ്ത്വാമാരാധ്യാം ഹരിഹര വിരിഞ്ചാദിഭരപി'  പ്രണന്തും സ്‌തോതും വാ കഥമകൃതപുണ്യ:പ്രഭവതി ശിവന്‍ ശക്തിയോടുകൂടി...

മോക്ഷമാര്‍ഗം തെളിക്കുന്ന ഭഗവദ് ലീലകള്‍

കഷ്ടം ഭവാനെയൊരു പാണ്ഡ്യന്‍ ഭജിച്ചളവ- ഗസ്‌ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ നക്രേണ കാല്‍ക്കഥ കടിപ്പിച്ചതെന്തിനിതു- മോര്‍ക്കാവതല്ല ഹരി നാരായണായ നമഃ പണ്ട് പാണ്ഡ്യദേശത്ത് ഇന്ദ്രദ്യുമ്‌നന്‍ എന്നൊരു രാജാവുണ്ടായിരുന്നു....

മായാമോഹമകറ്റാന്‍ ഭഗവത് സ്മരണ

അംഭോജസംഭവനുമന്‍പോടു നീന്തി ബത! വന്‍മോഹവാരിധിയിലെന്നേടമോര്‍ത്തു മമ വന്‍പേടിപാരമിവനന്‍പോടതായ്‌വതിനു  മുമ്പേതൊഴാമടികള്‍ നാരായണായ നമ: ഭഗവാന്റെ നാഭീകമലത്തില്‍ നിന്നുണ്ടായ ബ്രഹ്മാവിനു പോലും വലിയമോഹസമുദ്രത്തില്‍ കിടന്നുഴന്ന് നീന്തി സ്ഥലകാലങ്ങളറിയാതെ ഭയപ്പെട്ട് മുങ്ങിയും...

ഈശ്വരന്‍ നിറയുന്ന തത്ത്വങ്ങള്‍

ഐയഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട- നവ്വണ്ണമെട്ടുമുടനെണ്‍മൂന്നുമേഴുമഥ  ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതില്‍ മേവുന്ന നാഥ ജയ നാരായണായ നമഃ   ജീവാത്മാവ് തൊണ്ണൂറ്റി ആറ് തത്ത്വങ്ങളില്‍ നിറഞ്ഞ് സ്ഥിതി ചെയ്യുന്നതായി ഈ ശ്ലോകത്തില്‍ വിവരിക്കുന്നു....

സത്യദര്‍ശനത്തിനുള്ള വ്യഗ്രത

ഏകാന്തയോഗികളിലാകാംക്ഷ കൊണ്ടു പര-  മേകാന്തമെന്നവഴി പോകുന്നതെന്‍മനവും കാകന്‍ പറന്നു പുനന്നങ്ങള്‍ പോയവഴി  പോകുന്നപോലെ ഹരിനാരായണായനമഃ എപ്പോഴും സത്യത്തെ മാത്രം പിന്തുടരുന്ന ഏകാന്ത യോഗികളുടെ മാര്‍ഗം സ്വീകരിച്ച് സഞ്ചരിക്കണമെന്നാണ്...

ഓരോ ഭഗവന്നാമവും അര്‍ത്ഥവത്ത്

 ഋൗ സ്മാദി ചേര്‍ത്തൊരു പൊരുത്തം   നിനയ്ക്കിലുമി  തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം  ഒരു കോടി കോടി തവ തിരുനാമമുള്ളവയി  ലരുളാത്തതില്ല ഹരി നാരായണായനമ: ഓരോരുത്തര്‍ക്കും ഓരോ നാമപ്പൊരുത്തങ്ങളുണ്ട്....

മാനാപമാനങ്ങളെ ഭയപ്പെടേണ്ടതില്ല

 ഋൗഭോഷെന്നു ചിലര്‍ ഭാഷിക്കിലും ചിലര്‍ ക  ളീപ്പാപിയെന്നു പറയുന്നതാകിലും  ആവോ നമുക്കു തിരിയായെന്നുറച്ചു തിരു  നാമങ്ങള്‍ ചൊല്‍ക ഹരിനാരായണായ നമ: ഇവനാരെടാ വിടു ഭോഷനോ? എന്നു ചിലര്‍...

ഏകാഗ്രതയോടെ നാമജപം

ഊരിന്നു വേണ്ട ചില ഭാരങ്ങള്‍ വേണ്ടതിനു നീരിന്നു വേണ്ട നിജദാരങ്ങള്‍ വേണ്ടതിനു നാരായണച്യുതഹരേയെന്നതിന്നൊരുവര്‍- നാവൊന്നെവേണ്ടു ഹരിനാരായണായ നമഃ ഭഗവന്നാമം ജപിക്കുവാന്‍ ഉചിതമായ ഒരു സ്ഥലമോ ഹോമകുണ്ഡമോ ചമതയോ...

ആസുരഭാവങ്ങള്‍ അകലട്ടെ!

ഉള്ളില്‍ കനത്ത മദമാത്‌സര്യമെന്നിവക- ളുള്ളോരുകാലമുടനെന്നാകിലും മനസി ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു നല്ലൂ ഗതിക്കു വഴി നാരായണായ നമഃ മദം, മാത്‌സര്യം, അഹങ്കാരം, കാമം, ക്രോധം, മോഹം, പാരുഷ്യം, അജ്ഞാനം...

മോഹങ്ങളൊഴിയാന്‍ നാമസങ്കീര്‍ത്തനം

പുത്രമിത്രകളത്രാദികള്‍, സമ്പത്ത്, ഗൃഹങ്ങള്‍, പശുക്കള്‍- ഇവയൊക്കെ നമ്മുടെ മായാമോഹങ്ങളില്‍പ്പെടുന്നു. ഈ മോഹങ്ങള്‍ ശമിക്കണമെങ്കില്‍ ഭഗവാന്റെ തിരുനാമങ്ങള്‍ നിരന്തരം ജപിക്കുകയേ വഴിയുള്ളൂ. കലികാലത്ത് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം ഇതാണെന്ന് ഭാഗവതത്തിലും...

വിരാടപുരുഷനെ ധ്യാനിക്കുക

ഇക്കണ്ട വിശ്വമതു മിന്ദ്രാദി ദേവകളു- മര്‍ക്കേന്ദു വഹ്‌നികളൊടൊപ്പം ത്രിമൂര്‍ത്തികളും അഗ്രേ വിരാട് പുരുഷ! നിര്‍മൂലമക്ഷരവു- മോര്‍ക്കായ് വരേണമിഹ നാരായണ നമഃ നാനാരൂപത്തില്‍ കാണപ്പെടുന്ന ഈ പ്രപഞ്ചവും ഇന്ദ്രന്‍,...

പ്രപഞ്ചം പരബ്രഹ്മത്തില്‍ നിന്നുണ്ടായി, നിലകൊള്ളുന്നു

ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി- താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി ആദ്യക്ഷരാലിവയിലോരോന്നെടുത്തുപരി- കീര്‍ത്തിപ്പതിന്നരുള്‍ക നാരായണായ നമഃ ഇക്കാണുന്ന പ്രപഞ്ച വസ്തുക്കളെല്ലാം പരബ്രഹ്മത്തില്‍ നിന്നുïായവയാണ്. ഈ പ്രപഞ്ചം ആ പരബ്രഹ്മത്തില്‍ത്തന്നെ നിലനില്‍ക്കുന്നു; അതില്‍ത്തന്നെ ലയിക്കുകയും ചെയ്യുന്നു....

ഗുരുകൃപയില്ലാതെ ഒന്നും സാധ്യമല്ല

അന്‍പേണമെന്‍ മനസി ശ്രീനീലകണ്ഠഗുരു മംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ അമ്പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി- ലന്‍പോടുചേര്‍ക്ക ഹരിനാരായണായ നമഃ ശ്രീ നീലകണ്ഠഗുരുവും  മഹാവിഷ്ണുവും  സ്‌നേഹാനുഗ്രഹങ്ങള്‍ ചൊരിയുന്നതിന്നായി ഞാനിതാ അവരെ സ്തുതിക്കുന്നു.  അമ്പത്തൊന്നക്ഷരവും ഓരോന്നായി...

ബ്രഹ്മം മാത്രമാണ് സത്യം

മല്‍പ്രാണനും പരനുമൊന്നെന്നുറപ്പവനു തല്‍പ്രാണദേഹവുമനിത്യം കളത്ര ധനം സ്വപ്‌നാദിയില്‍ പലതുകïാലുണര്‍ന്നവനൊ- ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമഃ  തന്റെ ചൈതന്യവും അപരന്റെ ചൈതന്യവും ബ്രഹ്മസ്വരൂപം തന്നെ എന്നറിയുന്നവന് ഈ...

ധര്‍മ്മരാജന്റെ ശിക്ഷാവിധി

യെന്‍പാപമൊക്കെയറിവാന്‍ ചിത്രഗുപ്തനുടെ സമ്പൂര്‍ണലേഖനഗിരം കേട്ടു ധര്‍മ്മപതി എന്‍പക്കലുള്ള ദുരിതം പാര്‍ത്തുകാണുമള- വംഭോരുഹാക്ഷ! ഹരിനാരായണായ നമഃ ഞാന്‍ ചെയ്തിട്ടുള്ള പാപങ്ങളെല്ലാം ചിത്രഗുപ്തന്‍ കൃത്യമായി എഴുതിവച്ചിട്ടുണ്ട്. ആ കണക്കുകളുടെ അടിസ്ഥാനത്തില്‍...

ഈശ്വരനില്‍ ആത്മസമര്‍പ്പണം നടത്തണം

ഗര്‍ഭസ്ഥനായ് ഭൂവിജനിച്ചും മരിച്ചു മുദ- കപ്പോളപോലെ ജനനാന്ത്യേന നിത്യഗതി ത്വല്‍ഭക്തിവര്‍ദ്ധനമുദിക്കേണമെന്‍ മനസി നിത്യം തൊഴായ്‌വരിക നാരായണായ നമഃ ഗര്‍ഭാവസ്ഥ  മുതല്‍ മരണം വരെയുള്ള നമ്മുടെ ജീവിതം  നീര്‍ക്കുമിള...

ചാക്രികമായ ജനനമരണങ്ങള്‍

ശ്രീമൂലമായ പ്രകൃതീങ്കല്‍ത്തുടങ്ങി ജന- നാന്ത്യത്തോളം പരമഹാമായ തന്റെ ഗതി ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി കര്‍മത്തിനും പരമ നാരായണായ നമഃ മൂലപ്രകൃതി മഹാമായ തന്നെയാണ്. ആ മായയില്‍ നിന്ന്...

പുതിയ വാര്‍ത്തകള്‍