യു.പി. സന്തോഷ്

യു.പി. സന്തോഷ്

ഓണത്താറും ഓണപ്പൊട്ടനും

ഓണവുമായി ബന്ധപ്പെട്ട് ഉത്തരകേരളത്തില്‍ നിലനിന്നിരുന്ന രണ്ട് കലാരൂപങ്ങളാണ് ഓണത്താറും ഓണപ്പൊട്ടനും. ഈ രണ്ട് കലാരൂപങ്ങളും അനുഷ്ഠാനപൂര്‍വ്വം നിര്‍വ്വഹിക്കുന്നത് തെയ്യംകെട്ട് സമുദായങ്ങളായ വണ്ണാന്‍മാരും മലയന്മാരുമാണ്. ഉത്രാടം, തിരുവോണം നാളുകളില്‍...

ബലൂചിന് പ്രതീക്ഷ ഇന്ത്യയില്‍

പാക്കിസ്ഥാന്റെ 73 -ാം സ്വാതന്ത്ര്യദിനത്തില്‍ (ആഗസ്റ്റ് 14) ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യസമര പോരാളിയും വേള്‍ഡ് ബലൂച് വനിതാ ഫോറത്തിന്റെ പ്രസിഡന്റുമായ പ്രൊഫ. നൈല ഖാദ്രി ബലൂച് ഒരു പ്രസ്താവന...

മഴത്താളത്തിനൊപ്പം കര്‍ക്കടകത്തെയ്യം

ഇടവപ്പാതി മുതല്‍ തുലാംപത്ത് വരെ വടക്കെ മലബാറിലെ തെയ്യാട്ടങ്ങള്‍ക്ക് ഇടവേളയാണെങ്കിലും കര്‍ക്കടകമാസത്തില്‍ തെയ്യക്കോലധാരികള്‍ക്ക് ഒരു പ്രത്യേക അനുഷ്ഠാനമുണ്ട്. കര്‍ക്കടകത്തെയ്യങ്ങളെന്ന് വിളിക്കാവുന്ന ഉച്ചാടനദേവതാസങ്കല്‍പത്തില്‍ അധിഷ്ഠിതമാണ് ഈ അനുഷ്ഠാനം. തെയ്യം...

കാലഭൈരവന്‍

ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും തമ്മില്‍ ആരാണ് വലിയവന്‍ എന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്ക പരിഹാരത്തിന് ശിവനെ കണ്ടു. കൈലാസത്തില്‍ ഉള്ള വലിയ ശിവലിംഗത്തിന്റെ രണ്ടറ്റങ്ങളില്‍ ഏതെങ്കിലുമൊന്ന് (ശിവ ശീര്‍ഷം)...

പടമടക്കി ഭഗവതി

നീലേശ്വരം രാജാവും കൂട്ടരും കര്‍ണ്ണാടകയില്‍ നിന്നുള്ള ആക്രമണം ഭയന്ന്! ഒരിക്കല്‍ കോറോത്തെ നാഗ ഭഗവതി, കുട്ടിച്ചാത്തന്‍, ഭൈരവന്‍ എന്നിവരെ വിളിച്ചു പ്രാര്‍ഥിച്ചു. സംപ്രീതരായ ദേവകള്‍ തങ്ങളുടെ ഭക്തരുടെ ...

ക്ഷേത്രപാലകന്‍

വൈദിക ക്ഷേത്രങ്ങളിലെ ക്ഷേത്രപാലകന്‍ സങ്കല്‍പത്തില്‍നിന്ന് വ്യത്യസ്തമാണ് തെയ്യാട്ടത്തിലെ ക്ഷേത്രപാലകന്‍ (ക്ഷേത്രപാലന്‍). ഈ തെയ്യത്തിന്റെ ഉത്പത്തിപുരാവൃത്തം അതിന്റെ തോറ്റത്തിലുണ്ട്. മൂകാസുരന്റെ പുത്രനായ ദമുഖന്റെ ശല്യം കൈലാസത്തില്‍ വരെയെത്തി. കുപിതനായ...

എടലാപുരത്ത് ഭഗവതി

ശ്രീമഹാദേവന്‍ നാല്‍പത് ദിവസം ഹോമം ചെയ്ത്, നാല്‍പത്തിയൊന്നാം ദിവസം ഹോമകുണ്ഡത്തില്‍ നിന്ന് ജനിച്ച ഏഴ് ദേവതകളില്‍ ഏറ്റവും ശക്തിശാലിനിയായ ദേവതയാണ് എടലാപുരത്ത് ഭഗവതി. എട്ട് മുഖവും പതിനാറ്...

ആലിത്തെയ്യം

മാപ്പിളത്തെയ്യങ്ങളുടെ വിഭാഗത്തില്‍ പെട്ട ഒരു തെയ്യമാണ് ആലിത്തെയ്യം. ആലിച്ചാമുണ്ഡി എന്നും ഈ തെയ്യത്തിന് പേരുണ്ട്. കാസര്‍കോട് ജില്ലയിലെ കുമ്പള ആരിക്കാടിയിലെ കുന്നിലെപുര എന്ന തീയ്യഭവനത്തില്‍ താമസിക്കാനിടയായ ആലിമാപ്പിള...

വീരകാളി

പാര്‍വതീ ദേവിയുടെ അംശാവതാരമായി ഭൂമിയില്‍ ജന്‍മമെടുത്ത ദേവതയാണ് വീരകാളി. ശിവന്റെ ഭൂതഗണങ്ങളോട് ദേവി കോപിച്ചപ്പോള്‍ ആ കോപത്തില്‍ നിന്നും ഉണ്ടായ രൂപം ഭൂമിയില്‍ തന്റെ ഭക്തരുടെ മകളായി...

അത്തിക്കണ്ടത്തില്‍ ഭഗവതി

മണത്തണക്ക് സമീപമുള്ള അത്തിക്കണ്ടം കാവില്‍ കെട്ടിയാടുന്ന ശ്രീപോര്‍ക്കലീ സങ്കല്‍പത്തിലുള്ള ദേവതയാണ് അത്തിക്കണ്ടത്തില്‍ ഭഗവതി. മണത്തണയിലെ പ്രമുഖ നായര്‍ തറവാടായ കുളങ്ങരേത്ത് തറവാടില്‍ (കൊട്ടിയൂരിലെ നാല് ഊരായ്മാ തറവാടുകളിലൊന്ന്)...

വസൂരിമാല

രോഗദേവതകളിലൊന്നാണ് വസൂരിമാല. ദൈവകോപത്താല്‍ രോഗങ്ങളുണ്ടാകുന്നു എന്ന മതബോധത്തിലധിഷ്ഠിതമാണ് ഈ തെയ്യത്തിന്റെ സങ്കല്‍പം. ഇതനുസരിച്ച് രോഗശമനവും ദൈവത്തെ ആശ്രയിച്ചാണ്. വസൂരിമാല വസൂരിരോഗം വിതയ്ക്കുന്നു. അതേസമയം, വസൂരിമാല തെയ്യം ഐശ്വര്യവരദായിനി...

ആയിറ്റി ഭഗവതി

ആര്യനാട്ടില്‍ നിന്നും മലനാട്ടിലേക്ക് രണ്ടു കപ്പലുകളിലായി യാത്ര തിരിച്ച ദേവിമാരാണ് ആയിറ്റി ഭഗവതിയും ഉച്ചൂളിക്കടവത്ത് ഭഗവതിയും. ഉച്ചൂളിക്കടവത്ത് ഭഗവതിയുടെ കപ്പല്‍ അപകടത്തിലായപ്പോള്‍ ആയിറ്റി ഭഗവതി സ്വന്തം കപ്പലില്‍...

നടയില്‍ പോതി

അള്ളടം നാട്ടിലേക്ക് നീങ്ങിയ കോലത്തിരിയുടെ പടയെ കാത്ത ക്ഷേത്രപാലനും വൈരാജാതനും ബാലുശ്ശേരി വേട്ടക്കൊരുമകനും കൂടി തെക്കന്‍ കൊല്ലത്ത് (പന്തലായനികൊല്ലം) പട്ടുവാണിഭതെരുവില്‍ വട്ടാലിന്‍ മുരട്ട് വെച്ച് ഒത്തുചേര്‍ന്നു. പിന്നെയും...

വണ്ണാത്തിപ്പോതി

കനലാടി സമുദായങ്ങളില്‍ (തെയ്യംകെട്ട് സമുദായങ്ങള്‍) ഒന്നാണ് വണ്ണാന്‍ സമുദായം. തെയ്യംകെട്ടും അലക്കുമാണ് ഇവരുടെ കുലത്തൊഴില്‍. ഇവരില്‍ തെയ്യംകെട്ടി ആചാരപ്പെടുന്നവര്‍ പെരുവണ്ണാന്‍ എന്നറിയപ്പെടും. വണ്ണാന്‍സമുദായത്തിലെ സ്ത്രീകളെ വണ്ണാത്തി എന്ന്...

തോട്ടിന്‍കര ഭഗവതി

തീയ്യസമുദായത്തില്‍ പെട്ട ഒരു അമ്മയുടെ ദുരന്തപൂര്‍ണമായ കഥയാണ് തോട്ടിന്‍കര ഭഗവതിയുടേത്. നൊന്തുപെറ്റ പന്ത്രണ്ടു മക്കളും മരിച്ചതിന്റെ വേദന മറക്കാന്‍ ഇവര്‍ രാമായണപാരായണം നടത്തിക്കൊണ്ടിരിക്കെ ചിറക്കല്‍ തമ്പുരാന്റെ കാര്യസ്ഥന്‍...

പരവ ചാമുണ്ഡി

പരവ ചാമുണ്ഡി, അയ്യം പരവ എന്നീ പേരുകളിലറിയപ്പെടുന്ന ഈ തെയ്യം പരമേശ്വര പുത്രിയും മഹാരൗദ്രമൂര്‍ത്തി സങ്കല്പത്തിലുള്ളതുമാണ്. മന്ത്രവാദികള്‍ക്കു ഉപാസന മൂര്‍ത്തിയുമാണ്. വേലന്‍, മാവിലാന്‍ സമുദായക്കാരാണ് ഈ തെയ്യം...

ഹൃദയഭൂമിയിലെ ഇരട്ടശതകം

ഉത്തര്‍ പ്രദേശ്, മദ്ധ്യപ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ചത്തീസ്ഗഢ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയുമടങ്ങുന്ന ഹിന്ദി ഹൃദയഭൂമിയിലെ ജയപരാജയങ്ങളാണ് ഇന്ത്യ...

പനിയന്‍ തെയ്യം

തെയ്യങ്ങളിലെ കോമാളിയായാണ് പനിയന്‍ അറിയപ്പെടുന്നത്. മലയ സമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യം രണ്ടു തെയ്യങ്ങള്‍ക്കിടയിലെ പുറപ്പാട് സമയത്തില്‍ ദൈര്‍ഘ്യം കൂടുതലുണ്ടെങ്കില്‍ ആളുകളെ രസിപ്പിക്കുക എന്ന ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്....

മുതലത്തെയ്യം

കണ്ണൂര്‍ ജില്ലയിലെ അപൂര്‍വ്വം ചില കാവുകളില്‍ മാത്രം കെട്ടിയാടുന്ന തെയ്യമാണ് മുതലത്തെയ്യം. തൃപ്പണ്ടാരത്തമ്മ ദേവിയെയാണ് മുതലത്തെയ്യമായി കാവുകളില്‍ കെട്ടിയാടുന്നത്. മുതലയെ പോലെ ഇഴഞ്ഞു ക്ഷേത്രം വലം വെയ്ക്കുന്ന...

കക്കര ഭഗവതി

ഒരിക്കല്‍ കാളകാട് തന്ത്രി ഇല്ലത്ത് തേവാരം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഇല്ലത്തെ ഒരു പിഞ്ചോമനയുടെ കരച്ചില്‍ അദ്ദേഹത്തിന് അരോചകമായി തോന്നി. ഈ കുട്ടിയെ ആരും ഇല്ലേ എടുക്കാന്‍ എന്ന...

എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും

ജാതിക്കതീതമായ മനുഷ്യബന്ധത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായ രണ്ടു തെയ്യങ്ങളാണ് എമ്പ്രാന്‍ കുരിക്കളും ഐപ്പള്ളിയും. പുരാവൃത്തമനുസരിച്ച് ഒന്നിച്ച് ദൈവക്കരുവായതിനാല്‍ ഈ തെയ്യങ്ങള്‍ ഒന്നിച്ചാണ് കെട്ടിയാടുന്നത്. അഴീക്കോട്ട് ഒരു നമ്പൂതിരിയുടെ കൃഷി...

മൂലംപെറ്റ ഭഗവതി

മുത്തപ്പന്റെ ആരൂഢസ്ഥാനമായി കണക്കാക്കുന്ന കുന്നത്തൂര്‍ പാടിയില്‍ കെട്ടിയാടിക്കുന്ന തെയ്യമാണ് മൂലം പെറ്റ ഭഗവതി. മുത്തപ്പന്റെ വളര്‍ത്തച്ഛനായ അയ്യങ്കര ഇല്ലത്തെ വാണവരുടെ പത്‌നിയായ പാടികുറ്റിയമ്മയാണ് മൂലംപെറ്റ ഭഗവതി എന്നാണ്...

പാടാര്‍കുളങ്ങര ഭഗവതി

ശിവപുത്രിയായ കാളിയുടെ സങ്കല്‍പ്പത്തിലുള്ള ഉഗ്രരൂപിയായ ഒരു തെയ്യമാണ് പാടാര്‍കുളങ്ങര ഭഗവതി. ശിവന്റെ ഹോമാഗ്‌നിയില്‍ നിന്നും ഉത്ഭവിച്ച കാളി, ശിവന്റെ വസൂരി രോഗം ഭേദമാക്കിയ ശേഷം പത്തില്ലം പട്ടേരിമാര്‍ക്ക്...

ചോരക്കട്ടി ഭഗവതി

രൗദ്രമൂര്‍ത്തിയായ ചോരക്കട്ടിയമ്മ ഏഴ് സഹോദരിമാരില്‍ ഇളയവളാണ്. ഒരിക്കല്‍ ഇവര്‍ ഒരു യാത്രപുറപ്പെട്ടു.  യാത്രാമധ്യേദാഹിച്ചപ്പോള്‍  സഹോദരിമാരുടെ നിര്‍ദ്ദേശ പ്രകാരം വഴിയില്‍ കണ്ട പൊട്ടക്കിണറ്റില്‍ നിന്ന് പാളയില്‍ വെള്ളം കോരി...

ഗുരുക്കള്‍ തെയ്യം

കോലമന്നന്റെ അനുചരന്മാരാല്‍ ചതിക്കൊല ചെയ്യപ്പെട്ട മഹാമാന്ത്രികനാണ് ഗുരുക്കള്‍ തെയ്യം. കതിവന്നൂര്‍ വീരന്‍ തെയ്യത്തോടോപ്പം കെട്ടിയാടുന്ന തെയ്യമാണ് കുരിക്കള്‍ തെയ്യം. വണ്ണാന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. കൂടാളി നാട്ടിലെ...

ബപ്പിരിയന്‍ തെയ്യം

ആര്യപ്പട്ടരുടെയും ആര്യപട്ടത്തിയുടെയും സുന്ദരിയും സുശീലയുമായ മകളാണ് ആര്യപൂങ്കന്നി. വളര്‍ന്നു വലുതായപ്പോള്‍ ആഭരണങ്ങളില്‍ ഭ്രമം ഉണ്ടാകുകയും കൂടുതല്‍ വജ്രാഭരണങ്ങള്‍ അണിയാനുള്ള ദുര മൂത്ത് അവ കൈക്കലാക്കാന്‍ വേണ്ടി കടല്‍യാത്ര...

പെരുമ്പുഴയച്ചന്‍ തെയ്യം

വള്ളുവ സമുദായക്കാരുടെ പ്രധാന ആരാധനാ ദേവതയാണ് വൈഷ്ണവാംശ മൂര്‍ത്തിയായ പെരുമ്പഴയച്ചന്‍ തെയ്യം. വടുവ (വള്ളുവ) തറവാട്ടിലെ ദമ്പതിമാരായ കങ്കാളദേവനും വാരിക്കാദേവിയും കുഞ്ഞുങ്ങളില്ലാതെ വിഷ്ണുവിനെ ഭജിച്ച് വരം നേടി....

മടയില്‍ ചാമുണ്ഡി

പൊതുവാള്‍ സമുദായത്തിന്റെ കുലദൈവങ്ങളില്‍ ഒന്നാണ് മടയില്‍ ചാമുണ്ഡി. മൂന്നു ലോകങ്ങളെയും വിറപ്പിച്ചിരുന്നവരായിരുന്നു ചണ്ഡമുണ്ഡന്മാര്‍. അവരെ വധിച്ചതിനാലാണ്  ഈ ദേവി തെയ്യത്തെ ചാമുണ്ഡി എന്ന് വിളിക്കുന്നത്. ദേവാസുര യുദ്ധത്തില്‍...

ഉച്ചിട്ട

'അടിയേരി മഠത്തില്‍ ഉച്ചിട്ട ഭഗവതി' എന്നാണു ഈ ഭഗവതി അറിയപ്പെടുന്നത്.'വടക്കിനകത്തച്ചി' എന്നും വിളിപ്പേരുണ്ട്.  മന്ത്രവാദ പാരമ്പര്യമുള്ള ഇല്ലങ്ങളിലും വീടുകളിലും വിശേഷാല്‍ കെട്ടിയാടിക്കുന്ന തെയ്യമാണിത്. മലയ സമുദായത്തില്‍ പെട്ടവരാണ്...

കുട്ടിച്ചാത്തന്‍ തെയ്യം

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള പ്രശസ്തമായ കാളകാട്ടു ഇല്ലവുമായി ബന്ധപ്പെട്ട തെയ്യമാണ് വൈഷ്ണവാംശമുള്ള കുട്ടിച്ചാത്തന്‍. നമ്പൂതിരിമാര്‍ ആരാധിക്കുന്ന ഈ തെയ്യത്തെ ബ്രാഹ്മണേതര കുടുംബങ്ങളും ആരാധിച്ചു വരുന്നു. ഭൈരവാദി പഞ്ചമൂര്‍ത്തികളില്‍...

പുതിയ വാര്‍ത്തകള്‍