ആരും തെരുവില്‍ പുഴുവിനെപ്പോലെ ജീവിക്കേണ്ടി വരരുത്; സുഗതകുമാരി, അശരണര്‍ക്ക് ആലയമൊരുക്കിയ അമ്മ
പേയാട് തച്ചോട്ടുകാവ് മഞ്ചാടിയില്‍ 1986 ല്‍ സുഗതകുമാരി ടീച്ചര്‍ അഭയഗ്രാമം എന്ന പേരില്‍ ജീവിതത്തില്‍ തനിച്ചായവര്‍ക്ക് ഒരു കേന്ദ്രമുണ്ടാക്കിയത്. അന്ന് അഭയയ്ക്ക് തറക്കല്ലിട്ട ടിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈലാമ...


































