പി.പി. ചെറിയാന്‍

പി.പി. ചെറിയാന്‍

ഏമി കോണി ബാരറ്റ് സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

രാത്രി 7 മണി വരെ നീണ്ടു നിന്ന ചർച്ചകൾക്കും, വോട്ടെടുപ്പിനും ശേഷമാണ് തീരുമാനമായത്. വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഏമി ഔദ്യോഗീകമായി ചുമതലയേറ്റു.

ജന്മദിനാഘോഷത്തിനിടെ അബദ്ധത്തിൽ വെടിയേറ്റ് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം

വെടിയേറ്റ കുട്ടിയെ ഉടൻ തൊട്ടടുത്തുള്ള ഫയർ സ്റ്റേഷനിൽ എത്തിച്ചു പ്രഥമ ശുശ്രൂഷകൾ നടത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ചൈനീസ് വൈറസ് ട്രംപിന്റെ നിലപാട് ശരിവെക്കുന്ന വെളിപ്പെടുത്തലുമായി ഡോ. ലീ മെംഗ് യാന്‍; ലോകാരോഗ്യ സംഘടനയ്‌ക്കും വീഴ്ച സംഭവിച്ചു

ഹോംഗ് കോംഗ് യൂണിവേഴ്സിറ്റിയിലെ മുൻ പോസ്റ്റ് ഡോക്ടറൽ ഫെല്ലോയായ ഡോ. ലീ മെംഗ് യാന്‍ കൊറോണ വൈറസ് ചൈനീസ് നിര്‍മ്മിതമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

ട്രംപിന്റെ പേര് ആലേഖനം ചെയ്ത ആന; വിദ്യാര്‍ത്ഥിയുടെ പാര്‍ക്കിംഗ് പാസ് റദ്ദാക്കി, നടപടിക്കെതിരേ വിദ്യാര്‍ത്ഥി കോടതയില്‍

സ്കൂളില്‍ എത്തി നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പല്‍ വിളിപ്പിച്ചു. വാഹനം പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ച് ചോദിച്ചറിയുന്നതിന് പിതാവ് സ്കൂളില്‍ എത്തിയെങ്കിലും സ്കൂള്‍ അധികൃതര്‍...

ഇന്ത്യന്‍ അമേരിക്കന്‍ അധ്യാപിക ഹേമലത ഭാസ്കരന് പ്രസിഡന്‍ഷ്യല്‍ എക്‌സലന്‍സ് പുരസ്കാരം

പാരിസ്ഥിതിക വിഷയങ്ങളില്‍ വിവിധ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ഗവേഷണങ്ങള്‍ യൂത്ത് എന്‍വയണ്‍മെന്റല്‍ ആല്‍സന്‍ സമ്മിറ്റില്‍ അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിലും ഹേമലത പ്രത്യേകം താത്പര്യം...

ഇരട്ടതലയുള്ള അപൂർവ ഇനത്തിൽപെട്ട പാമ്പിനെ പിടികൂടി

ശരീരത്തിൽ കറുത്ത നിറവും വെള്ള പാടുകളും ഇരട്ട തലയുമുള്ള ഈ പാമ്പിനെ ആദ്യമായാണ് ഇവിടെനിന്നും പിടികൂടുന്നതെന്ന് വൈൽഡ് ലൈഫ് അധികൃതർ പറഞ്ഞു.

യുഎസ് പ്രതിനിധി സഭയിലേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജ; പഞ്ചാബി സ്വദേശി നിഷ ശര്‍മ്മ മത്സരിക്കുന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി

നിലവിലുള്ള ഡമോക്രാറ്റിക് പ്രതിനിധി മാര്‍ക്ക് ഗൗലിയനിയറിനെ പരാജയപ്പെടുത്തി സീറ്റ് സ്വന്തമാക്കുന്നതിനുള്ള സജീവ പ്രവര്‍ത്തനത്തിലാണ് നിഷയും ടീം അംഗങ്ങളും.

നിഷ ശർമ യുഎസ് പ്രതിനിധി സഭാ റിപ്പബ്ലിക്കൻ സ്ഥാനാർഥി

പഞ്ചാബിൽ നിന്നും 16–ാം വയസ്സിലാണ് നിഷ അമേരിക്കയിലെത്തുന്നത്. വീണ്ടും ഇന്ത്യയിലെത്തി പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് ആന്റ് അകൗണ്ടിങ്ങിൽ ബിരുദമെടുത്താണ് അമേരിക്കയിൽ തിരിച്ചെത്തിയത്.

എമി ബാരറ്റിന് യുഎസ് ജുഡിഷ്യറി കമ്മിറ്റിയുടെ അംഗീകാരം; സെനറ്റ് വോട്ടെടുപ്പ് 26 ന്

ഒക്ടോബർ 26 തിങ്കളാഴ്ച യുഎസ് സെനറ്റിൽ വോട്ടെടുപ്പ് നടക്കും. 53 അംഗങ്ങളുള്ള റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ വോട്ടു ചെയ്താൽ, ഡമോക്രാറ്റിക് അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചാൽ പോലും എമി...

ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ട്; ദേശീയ സുരക്ഷാ വിഷയമെന്ന് പെലോസി, അക്കൗണ്ട് ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിൽ

എത്രയോ വര്‍ഷങ്ങളായി ട്രംപ് അവിടെ നികുതിപോലും അടക്കുന്ന ഒരു കസ്റ്റമര്‍ ആണെന്നാണ് തെളിവു സഹിതം ന്യൂയോര്‍ക്ക് ടൈംസ് പുറത്തു കൊണ്ടുവന്നത്. അങ്ങിനെ ട്രംപിന് ചൈനയുമായി അവിഹിത ബന്ധമുണ്ടെന്നുള്ള...

കാമുകിയെ കൊലപ്പെടുത്തിയ 21-കാരനെ കണ്ടെത്താന്‍ പോലീസ് സഹായം അഭ്യര്‍ത്ഥിച്ചു

തലയില്‍ വെടിയേറ്റ ജൂലിയെ മെമ്മോറിയല്‍ ഹെര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. കൂടെ സഞ്ചരിച്ചിരുന്ന യുവാവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ടെക്‌സസ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന, തിങ്കളാഴ്ച മാത്രം പ്രവേശിപ്പിച്ചത് 4,319 കോവിഡ് രോഗികളെ

ഓഗസ്റ്റ് 28 നായിരുന്നു ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത് (4,422). ഓഗസ്റ്റ് 28ന് ശേഷം ഹോസ്പിറ്റലൈസേഷന്‍ കുറഞ്ഞു വരുന്നതിനിടയിലാണ് ഇപ്പോള്‍ ഇത്രയും കോവിഡ്...

മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ ഭക്ഷണം നിഷേധിക്കാനാവില്ല; ഏഴുലക്ഷം മുതിര്‍ന്നവര്‍ക്ക് ഫുഡ് സ്റ്റാമ്പ് നിര്‍ത്തല്‍ ചെയ്തത് കോടതി തടഞ്ഞു

2020 മേയില്‍, ഒരു വര്‍ഷത്തെ കാത്തിരിപ്പിനും പഠനങ്ങള്‍ക്കും ശേഷമാണ് ട്രംപ് ഫുഡ് സ്റ്റാമ്പ് ലഭിക്കുന്നവരുടെ സംഖ്യ വെട്ടിക്കുറക്കുന്നതിന് തീരുമാനിച്ചത്.

അലബാമയില്‍ വധശിക്ഷയ്‌ക്ക് കാതോര്‍ത്ത് ഏറ്റവും കൂടുതല്‍ വര്‍ഷം ജയിലില്‍ കിടന്ന പ്രതി മരിച്ചു

ഓരോ തവണയും വധശിക്ഷയ്ക്കുള്ള തീയതി നിശ്ചയിക്കുമ്പോള്‍ നല്‍കിയ അപ്പീലുകള്‍ പരിഗണിച്ചു വധശിക്ഷ മാറ്റിവെക്കുകയായിരുന്നു.

കോവിഡ് പടരുന്നു; ഡാലസ് കൗണ്ടി വീണ്ടും റെഡ് റിസ്ക്ക് ലെവലിലേക്ക്

ഒക്‌ടോബര്‍ 14 ബുധനാഴ്ച പുതിയതായി 504 കോവിഡ് 19 പോസിറ്റീവ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് റെഡ് റിസ്ക് ലെവലിലേക്ക്...

ഹിന്ദു ചാരിറ്റീസ് ഓഫ് അമേരിക്ക സ്ഥാപകന്‍ ഹരീഷ് കൊട്ടേച്ചക്ക് സാന്ദ്ര നീസ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

കുട്ടികളുടെ ഭാവി, സുരക്ഷിതത്വം, അഭയം എന്നിവ സംരക്ഷിക്കുന്നതിന് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് വര്‍ഷംതോറും നല്‍കി വരുന്നതാണ് ഈ അവാര്‍ഡ്.

ടെക്‌സസില്‍ ഏര്‍ലി വോട്ടിംഗ് ആരംഭിച്ചു; ആദ്യദിനം കനത്ത പോളിംഗ്, ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിര

2016 ലെ തിരഞ്ഞെടുപ്പിനെ നിഷ്പ്രഭമാക്കുന്ന ആവേശത്തോടെയാണ് വോട്ടര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തന്നെ വോട്ടു ചെയ്യാനെത്തിയത്. പത്തും പതിനഞ്ചും മിനിട്ടാണ് ഓരോ വോട്ടര്‍മാര്‍ക്ക് വോട്ടു രേഖപ്പെടുത്തുവാന്‍ വേണ്ടി...

കൊറോണ വൈറസ് രണ്ടാമതും ഒരാളില്‍, അമേരിക്കയിലെ ആദ്യ സംഭവം, ഇക്കുറി ശരീരത്തിൽ പ്രവേശിച്ചിരിക്കുന്നത് ശക്തിയേറിയ വൈറസ്

അവശ്യ സര്‍വീസിലുള്ള സാമാന്യം ആരോഗ്യമുള്ള 25 വയസുകാരനില്‍ കഴിഞ്ഞ മാര്‍ച്ച് മാസമാണ് കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ചുമയും തൊണ്ടവേദനയും തലവേദനയും, തലചുറ്റലും, വയറിളക്കവുമാണ് ഈ രോഗിയില്‍...

കാണാതായ ഇന്ത്യന്‍ പ്രൊഫസര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തി, കാണാതായത് രാത്രിയിൽ ഹൈക്കിംഗിന് പോയപ്പോൾ

ഹൈക്കിംഗിനു പോയ രാത്രിയില്‍ മഞ്ഞ് വീഴ്ചയും, മഴയും ഉണ്ടായിരുന്നതായി നാഷണല്‍ പാര്‍ക്ക് റേഞ്ചര്‍ കെവിന്‍ പറയുന്നു. വളരെ അപകടംപിടിച്ച കുത്തനെയുള്ള പ്രദേശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യൂട്യൂബ് ഇ- വ്യാപാര മേഖലയിലേക്ക്, വീഡിയോ പോസ്റ്റ് ചെയ്യുന്നവർക്ക് കൂടുതൽ വരുമാനം

കോവിഡ് മഹാമാരി ഈ ലോകം മുഴുവന്‍ വ്യാപിച്ചപ്പോള്‍ അപ്പോള്‍ അതിന്റെ ക്ഷീണം യൂട്യൂബിനും സംഭവിച്ചു സാധാരണയുള്ള പരസ്യവരുമാനത്തില്‍ എന്റെ വലിയൊരു ഇടിവ് യൂട്യൂബില്‍ നിന്ന് ലഭിക്കുന്നതില്‍ സംഭവിച്ചു...

തട്ടിയെടുത്ത സ്കൂൾ ബസുമായി 11കാരന്റെ സാഹസികയാത്ര, കേസെടുത്ത് പോലീസ്

ബസിനു പിറകിൽ പന്ത്രണ്ടോളം പോലീസ് വാഹനങ്ങൾ പിന്തുടർന്നിരുന്നു. പോലീസ് വാഹനത്തെ മറികടന്ന സ്കൂൾ ബസിലിരുന്ന പതിനൊന്നുകാരൻ നടുവിരൽ ചൂണ്ടി പോലീസിനെ പരിഹസിച്ചിരുന്നു.

ഗവര്‍ണര്‍ വിറ്റ്മറെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തയാറാക്കിയവരില്‍ രണ്ട് മുന്‍ മറീനുകളും

ഡാനിയേല്‍ ഹാരിസ് ഗവര്‍ണറെ തട്ടിക്കൊണ്ടുപോകുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് ഫെഡറല്‍ ചാര്‍ജില്‍ പറയുന്നത് .ഈ കുറ്റത്തിന് 6 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

റെഡ് സോണുകളിൽ ആരാധന; ന്യൂയോര്‍ക്കില്‍ കോവിഡ് നിയമം ലംഘിച്ച 5 മത സ്ഥാപനങ്ങള്‍ക്ക് 150,000 ഡോളര്‍ പിഴ

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ശതമാനം ഒരാഴ്ചയ്ക്കുള്ളില്‍ കുറവു വന്നിട്ടുണ്ടെങ്കിലും ആശുപപത്രിയില്‍ പ്രവേശിപ്പിക്കുന്നവരെ എണ്ണം സെപ്റ്റംബര്‍ അഞ്ചിനേക്കാള്‍ ഇരട്ടിയായിട്ടുണ്ടെന്ന് ഒക്ടോബര്‍ 11 ന് ഗവര്‍ണര്‍ കുമോ അറിയിച്ചു.

ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സികെജിഎസ് സേവനം ഒക്ടബര്‍ 14 മുതല്‍ അവസാനിപ്പിക്കുന്നു

സികെജിഎസ് വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഒക്‌ടോബര്‍ 14 ആണ്. ഒക്‌ടോബര്‍ 16 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കാതെ തിരിച്ചയയ്ക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

19 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി, പുതിയ റിക്കാര്‍ഡ് സ്ഥാപിച്ച് കെവിനും റയനും ഏഞ്ചലയും

1,00,000 മുതല്‍ 3,00,000 പൈത്തോണ്‍ വരെ എവര്‍ ഗ്ലേഡിലുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. നാല് അടിയില്‍ കൂടുതല്‍ വലിപ്പമുള്ള പെരുമ്പാമ്പുകളെ പിടികൂടുന്നവര്‍ക്ക് 50 ഡോളര്‍ വീതം ലഭിക്കും. മുട്ടകളോടെ...

പരംജിത്ത് സിംഗിനെ കൊലപ്പെടുത്തിയ ക്രീറ്റര്‍ റോഡ്‌സിനെ വിട്ടയയ്‌ക്കാന്‍ ഉത്തരവ്, വിധി പുറപ്പെടുവിച്ചത് കലിഫോര്‍ണിയ ജഡ്ജി

17 സാക്ഷികളുടെ വിസ്താരം മൂന്നു ദിവസംകൊണ്ട് പൂര്‍ത്തിയാക്കിയശേഷം ഒക്‌ടോബര്‍ രണ്ടിനാണ് വിധി പ്രസ്താവിച്ചത്.

അരിസോണ ഏര്‍ലി വോട്ടിംഗില്‍ റിക്കാര്‍ഡ് പോളിംഗ്, ഏഴു ബൂത്തുകളിലായി 2922 വോട്ടര്‍മാർ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തി

2016-ല്‍ ഡൊണള്‍ഡ് ട്രംപിനെയായിരുന്നു അരിസോണ സംസ്ഥാനം പിന്തുണച്ചത്. രണ്ട് റിപ്പബിക്കന്‍ സെനറ്റര്‍മാരേയും സംസ്ഥാനം ജയിപ്പിച്ചതാണ്. പ്രസിഡന്റ് ട്രംപ് നിരവധി തവണ അരിസോണയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ഇനിയും അടച്ചിടാനാവില്ല, നൂറുശതമാനവും തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജഡ്ജി

ടെക്‌സസിലെ ബാറുകള്‍ നൂറു ശതമാനവും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി ഗവര്‍ണര്‍ ഇതിനകം നല്‍കിക്കഴിഞ്ഞിരുന്നു.

കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലാക്കിയ നിലയില്‍ 13 മനുഷ്യരെ കണ്ടെത്തി; അമേരിക്കയിലേക്ക് മനുഷ്യകടത്ത്

അനധികൃത കുടിയേറ്റക്കാരായ 13 പേരും ആരോഗ്യവാന്മാരായി കണ്ടെത്തിയതിനാല്‍ ആരേയും ആശുപത്രിയിലേക്ക് മാറ്റാതെ കസ്റ്റഡിയിലെടുത്തു.

ജേക്കബ് റസ്ക്ക

ജേക്കബ് റസ്ക്ക വെടിയേറ്റ് മരിച്ച കേസ്സിൽ രണ്ടുപേർ അറസ്റ്റിൽ

പ്രതികളും കൊല്ലപ്പെട്ട ജേക്കബും പരിചയക്കാരായിരുന്നുവെന്നും പ്രതികൾ ജേക്കബിനെ തന്നെ ലക്ഷ്യമിട്ടാണ് വെടിയുതിർത്തതെന്നും പോലീസ് കരുതുന്നു.

നോര്‍ത്ത് ടെക്‌സസ് പോലീസ് ഓഫീസര്‍ കോവിഡ് ബാധിച്ചു മരിച്ചു

കോവിഡിന് ശേഷം ന്യൂമോണിയ, സ്‌ട്രോക്ക് എന്നിവ ബാധിച്ചത് മരണത്തിന് കാരണമായതായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിപ്പില്‍ പറയുന്നു.

ലാല്‍ വര്‍ഗീസിന്റെ ലേഖന സമാഹാരം പ്രകാശനം ചെയ്തു

ബൈബിള്‍ സംബന്ധമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ലേഖന സമാഹാരത്തിന്റെ എഡിറ്റിംഗ് ഡോ. സാക്ക് വര്‍ഗീസ് (ലണ്ടന്‍) നിര്‍വഹിച്ചിരിക്കുന്നു. പുസ്തക വില്പനയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും അമേരിക്കന്‍ ഭദ്രാസനം...

ആമസോണ്‍ ജീവനക്കാരില്‍ 20,000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; പ്രവര്‍ത്തിച്ചത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നുവെന്ന ആക്ഷേപം

അമേരിക്കയിലെ മിക്കവാറും കമ്പനികള്‍ ലോക്ഡൗണിലായപ്പോള്‍ തുറന്നു പ്രവര്‍ത്തിച്ച കമ്പനിയാണ് ആമസോണ്‍.

അമേരിക്കയിലെ ഇന്ത്യന്‍ വംശജരില്‍ 6.5 ശതമാനം പേര്‍ ദാരിദ്ര്യരേഖയ്‌ക്ക് താഴെ

അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള ജനവിഭാഗങ്ങളില്‍ മദ്ധ്യവര്‍ത്തികളായ ഇന്ത്യന്‍ വംശജരുടെ വാര്‍ഷിക വരുമാനം 120,000 ഡോളറായിട്ടാണ് കണക്കാക്കിയിരുന്നത്

ഗ്രീന്‍കാര്‍ഡ്, എച്ച്1ബി വിസ ഫീസുകള്‍ കുത്തനെ ഉയര്‍ത്തിയത് കോടതി സ്റ്റേ ചെയ്തു

രാഷ്ട്രീയ അഭയം തേടുന്നവര്‍ക്ക് 50 ഡോളര്‍ ഫീസ് ഈടാക്കുന്നതിനും തീരുമാനിച്ചിരുന്നു. ലോകത്തെ ആകെ മൂന്നു രാഷ്ട്രങ്ങളാണ് (ഫിജി, ഓസ്‌ട്രേലിയ, ഇറാന്‍) ഇതുവരെ രാഷ്ട്രീയാഭയം തേടുന്നവരില്‍ നിന്നും ഫീസ്...

കോവിഡ് പരിശോധനകള്‍ക്കുശേഷം മൂക്കിലൂടെ മസ്തിഷ്ക ദ്രാവകം പുറത്തുവന്ന സ്ത്രീയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശക്തിയായി മൂക്കില്‍ സ്വാമ്പ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ അവിടെ വളര്‍ന്നു വന്നിരുന്ന കോശങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതാണ് കാരണമെന്ന് കണ്ടെത്തി.

തിമോത്തി ബ്രൗണ്‍ അന്തരിച്ചു; എച്ച്‌ഐവിയെ കീഴ്‌പ്പെടുത്തിയ ആദ്യ രോഗി, ബ്രൗണ്‍ മടങ്ങിയത് ശാസ്ത്ര ലോകത്തിലേക്ക് പുതിയൊരു വാതായനം തുറന്ന്

1990 ലാണ് തിമോത്തിക്ക് എച്ച്‌ഐവി ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയത്. 2006 ല്‍ ലുക്കീമിയ സ്ഥിരീകരിച്ചു. 2007, 2008 വര്‍ഷങ്ങളില്‍ മറ്റൊരു രോഗിയില്‍ നിന്നും സ്‌റ്റെം സെല്‍ ട്രാന്‍സ്...

ഇരട്ടകുട്ടികള്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം; ആശുപത്രിക്കെതിരെ അന്വേഷണം

ആശുപത്രിയില്‍ എത്തിയ അമാന്റയുടെ ആദ്യ കുഞ്ഞിനു ജന്മം നല്‍കുമ്പോള്‍ സഹായത്തിനായി നിലവിളിച്ചുവെങ്കിലും ആരും എത്തിയില്ല. കുട്ടിക്ക് ജീവന്‍ ഉണ്ടായിരുന്നതായും കുട്ടിയെ താന്‍ മാറോടണച്ചു പിടിച്ചുവെന്നും അമാന്റാ പറഞ്ഞു.

ബ്രിയോണ ടെയ്‌ലറുടെ മരണം: ഹൂസ്റ്റണിലും പ്രതിഷേധം, പുതിയ സമര മുറയുമായി പ്രതിഷേധക്കാർ

വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടയിൽ ഉറങ്ങി കിടന്നിരുന്ന മെഡിക്കൽ ജീവനക്കാരിയുമായ ബ്രിയോണ ടെയ്‌ലർ (26) കഴിഞ്ഞ മാർച്ച് മാസത്തിലാണ് വെടിയേറ്റു മരിച്ചത്.

ഫ്ലോറിഡയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 700000 കവിഞ്ഞു, മരിച്ചവരുടെ എണ്ണം 14100 പിന്നിട്ടു

മയാമി – ഡേയ്സ്, ബ്രൊവാർഡ്, പാംബീച്ച് കൗണ്ടികളിലാണ് കൊറോണ വൈറസ് കൂടുതൽ വ്യാപിച്ചിരിക്കുന്നത്. ഫ്ലോറിഡാ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങാനിരിക്കെ പുതിയ പോസിറ്റീവ് കേസുകളും മരണവും വർധിച്ചുവരുന്നതിൽ...

അനിശ്ചിതത്തിനു വിരാമമിട്ടു ട്രംപ്,.സുപ്രീംകോടതി ജഡ്ജിയെ പ്രഖ്യാപിച്ചു, പരസ്യമായി എതിർക്കാനാവാതെ ഡെമോക്രാറ്റിക്‌ പാർട്ടി

1972 ജനുവരി 28 നു ന്യൂ ഓർലിൻസിൽ (ലൂസിയാന) ജനിച്ച അമി ദത്തെടുത്ത രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു മക്കളുടെ മാതാവാണ് . ജെസ്സി ബാരേറ്റാണ് ഭർത്താവ്...

യുഎസ് സെനറ്റ്: ടെക്‌സസില്‍ ജോണ്‍ കോണനും എം.ജെ. ഹെഗറും തമ്മിലുള്ള പോരാട്ടം ശക്തം, ഒബാമയുടെ പിന്തുണ സ്ഥിതിഗതികള്‍ മാറ്റിമറിച്ചു

ഒബാമ എന്‍ഡോഴ്‌സ് ചെയ്ത ഏക ടെക്‌സനാണ് എം.ജെ. ഹെഗര്‍. റിപ്പബ്ലിക്കന്‍ ശക്തികേന്ദ്രമായ ടെക്‌സസ് സെനറ്റ് സീറ്റില്‍ നിലവിലുള്ള സെനറ്റര്‍ ജോണ്‍ കോണനെ പരാജയപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്‍ ഒബാമ ഉള്‍പ്പടെയുള്ളവര്‍...

ഇർവിങ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബിന് നവനേതൃത്വം, ജെയിംസ് ചെംപാനിക്കൽ പ്രസിഡന്റ്, അൻജു ബിജലി സെക്രട്ടറി

1996 ൽ ആരംഭിച്ച ഇന്ത്യൻ ലയൺസ് ക്ലബ് വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ അമേരിക്കയിലും ഇന്ത്യയിലും നടത്തി വരുന്നു. ഇൻഷ്വറൻസ് ഇല്ലാത്ത രോഗികൾക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭിക്കുന്നതിന്...

ഒക്കലഹോമയിലും ടെക്സസിലും ട്രംപിന് ‍ഡബിൾ ഡിജിറ്റ് ലീഡ്, തന്ത്രപ്രധാന സംസ്ഥാനങ്ങളിൽ കടുത്ത പോരാട്ടം

ഫ്ലോറിഡായിൽ ജൊ ബൈഡനേക്കാൾ ട്രംപ് നാല് പോയിന്റും മറ്റു സംസ്ഥാനങ്ങളിൽ 2, 3 പോയിന്റും വീതവും ട്രംപ് ബൈഡനേക്കാൾ മുന്നിലാണെന്നു സർവെ ചൂണ്ടി കാണിക്കുന്നു.

Page 8 of 12 1 7 8 9 12

പുതിയ വാര്‍ത്തകള്‍