ആദ്യ ജനസംഘ സ്മരണകള്‍
ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പരമേശ്വര്‍ജിയുടെ സഹായിയായി 1967 ലെ പൊതുതെരഞ്ഞെടുപ്പിനുശേഷമാണ് ഞാന്‍ നിയോഗിക്കപ്പെട്ടത്. ജനസംഘത്തില്‍ പ്രവര്‍ത്തിച്ചുവന്ന മുതിര്‍ന്ന പ്രചാരകന്‍ രാ. വേണുഗോപാല്‍ ഭാതീയ മസ്ദൂര്‍ സംഘത്തില്‍ ദത്തോപന്ത്...








































