തിരുവനന്തപുരം: പബ്ലിസിറ്റിക്കു വേണ്ടി തിരക്കഥ തയാറാക്കുമ്പോൾ ചിറയിൻകീഴ് എന്ന ഗ്രാമത്തെക്കുറിച്ചും, അവിടെ കുടികൊള്ളുന്ന ഗ്രാമദേവതയായ ശാർക്കര ഭഗവതിയെക്കുറിച്ചും, ഒന്ന് തിരക്കണമായിരുന്നുവെന്ന് നടൻ ടിനിടോമിന് മറുപടിയുമായി ശാർക്കര നാട്ടുക്കൂട്ടം പ്രസിഡൻ്റ് ഹരി ജി ശാർക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്. താൻ പറഞ്ഞപ്രകാരം നസ്സീർ സാറിന് അവസാനകാലം സിനിമ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹം വന്നിരുന്നു സങ്കടപ്പെടുന്നത് ശാർക്കര ഭഗവതിക്ക് മുന്നിലായിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു.
പ്രേംനസീറിന് ഒരു സങ്കടം വന്നാൽ സിനിമ നിർമ്മിക്കുവാൻ റഷീദ് മുതലാളി, ശോഭനാ പരമേശ്വരൻ തുടങ്ങിയ വൻകിട പ്രൊഡ്യൂസർമാർ ചിറയിൻകീഴിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഇല്ലെങ്കിൽ നാട്ടുകാർ പിരിവെടുത്ത് സിനിമ നിർമ്മിക്കുമെന്ന് അദ്ദേഹത്തിനും അറിയാം. താൻ പറഞ്ഞപോലെ മേക്കപ്പും ഇട്ട് ആരുടേയും മുന്നിൽ പോയി കരയില്ല. അതിന് ശാർക്കര ഭഗവതി അനുവദിക്കില്ല. ശാർക്കര ക്ഷേത്രത്തിൽ ആദ്യമായി ഒരു ആനയെ നടക്കിരുത്തിയത് അദ്ദേഹമാണ്. ഒരു ക്ഷേത്രത്തിലെ ആനയുടെ പേര് നസീർ എന്നിട്ട നാട്ടുകാരാ ഇവിടുള്ളതെന്നും ഹരി ജി ശാർക്കര വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ്:
ടാ ചെക്കാ ടിനി ടോമേ….. നീ തൊട്ടു കളിച്ചത് ആരെ എന്നറിയാമോ….. കലാഗ്രാമമായ ശാർക്കരയുടെ പുത്രനെയാ….. ഇവിടെ തുള്ളൽപ്പുരയിൽ കാളിയൂട്ട് നാളുകളിൽ കാളീനാടകം കണ്ട് വളർന്ന മഹാപ്രതിഭ, ശാർക്കര ഭഗവതിയുടെ സ്വന്തം പുത്രൻ പ്രേം നസ്സീറിനെയാണ്. സിനിമയിൽ വന്നില്ലായിരുന്നു വെങ്കിൽ ശാർക്കര ഭഗവതിയുടെ തിരുനടയിൽ പൂകെട്ടി ജീവിക്കുമായിരുന്നു എന്ന് പറഞ്ഞ മഹാപ്രതിഭ… ഇവിടെ തളിരിട്ട ഒരു മൊട്ടും വാടിക്കരിഞ്ഞിട്ടില്ല … ഭരത് ഗോപി , നാടകാചാര്യൻ ശങ്കരപ്പിള്ള , നടൻ ജി കെ പിള്ള , ചിറയിൻകീഴ് ശ്രീ കണ്ഠൻ നായർ, നിർമ്മാതാവ് ശോഭനാ പരമേശ്വരൻ , കുമാരനാശാൻ, ദളവ അയ്യപ്പൻ ചെമ്പകരാമൻ, കായംകുളം യുദ്ധം വിജയിപ്പിച്ച ആക്കോട്ട് ആശാൻ, ഗാനരചയിതാവ് ചിറയിൻകീഴ് രാമകൃഷ്ണൻ നായർ തുടങ്ങി നിരവധി പേർ , ജനിച്ച് ധന്യമാക്കിയ മണ്ണാണ്. അസ്സേ യുടെ (നസ്സീർ സാറിന്റെ ) സിനിമ പ്രദർശിപ്പിക്കുവാൻ വേണ്ടി തുടങ്ങിയ ഖദീജ തിയേറ്റർ / സജ്ന തിയേറ്റർ, തുടങ്ങിയവയുടെ മുതലാളി ശ്രീ റഷീദ് പ്രേം നസ്സീറിന്റെ അടുത്ത ബന്ധുവാണ്. (കൊറിയോഗ്രാഫർ സജ്ന നജാമിന്റെ ഉപ്പൂപ്പ )
ചിറയിൻകീഴിൽ നാട്ടുകാർക്കുവേണ്ടി നസ്സീർസാർ സ്വന്തം സാമ്പാദ്യത്തിൽ നിന്നും നിർമ്മിച്ചു കൊടുത്ത നിരവധി സ്ഥപനങ്ങൾ ഉണ്ട്.
താൻ പറഞ്ഞപ്രകാരം നസീർ സാറിന് അവസാനകാലം സിനിമ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹം വന്നിരുന്നു സങ്കടപ്പെടുന്നത് ശാർക്കര ഭഗവതിക്ക് മുന്നിലായിരിക്കും. അദ്ധേഹത്തിന് ഒരു സങ്കടം വന്നാൽ സിനിമ നിർമ്മിക്കുവാൻ റഷീദ് മുതലാളി, ശോഭനാ പരമേശ്വരൻ തുടങ്ങിയ വൻകിട പ്രൊഡ്യൂസർമാർ ചിറയിൻകീഴിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു. ഇല്ലെങ്കിൽ നാട്ടുകാർ പിരിവെടുത്ത് സിനിമ നിർമ്മിക്കുമെന്ന് അദ്ദേഹത്തിനും അറിയാം…. താൻ പറഞ്ഞപോലെ മേക്കപ്പും ഇട്ട് ആരുടേയും മുന്നിൽ പോയി കരയില്ല …. അതിന് ശാർക്കര ഭഗവതി അനുവദിക്കില്ല. ശാർക്കര ക്ഷേത്രത്തിൽ ആദ്യമായ് ഒരു ആനയെ നടക്കിരുത്തിയത് അദ്ധേഹമാണ്. ഒരു ക്ഷേത്രത്തിലെ ആനയുടെ പേര് നസ്സീർ എന്നിട്ട നാട്ടുകാരാ ഇവിടുള്ളത്.
നീ പബ്ലിസിറ്റിക്കു വേണ്ടി തയ്യാറാക്കിയ തിരക്കഥക്കു മുൻപ് ചിറയിൻകീഴ് എന്ന ഗ്രാമത്തെക്കുറിച്ചും, അവിടെ കുടികൊള്ളുന്ന ഗ്രാമദേവതയായ ശാർക്കര ഭഗവതിയെക്കുറിച്ചും, ഒന്ന് തിരക്കിയിട്ട് മതിയായിരുന്നു. ഇത് ജാതി, മത ചിന്തകൾക്കതീതമായ നാടാണ്, ശാർക്കര ഭഗവതിയുടെ കൃപാകടാക്ഷം ഏറ്റുവാങ്ങിയ നാടാണ്. അന്നും ഇന്നും നാടിന് വേണ്ടി ഇറങ്ങുന്ന സമ്പന്നന്മാരാൽ ധന്യമായ നാടാണ്. രാജസ്ഥാൻ മാർബിൾ വിഷ്ണുഭക്തൻ, ഫാമിലി പ്ലാസ്റ്റിക് സിംസൺ, തുടങ്ങി ഒട്ടനവധി ഈ തലമുറയുടെ കോടീശ്വരന്മാരുടെ ഉൾപ്പെട്ട നാടാണ്. അന്നും ഇന്നും ഇവിടത്തെ ഒരു കലാകാരന് സങ്കടം വന്നാൽ പരിഹരിക്കുവാൻ ശാർക്കര ഭഗവതിയും ചിറയിൻകീഴിലെ നാട്ടുകാരും കൂടെയുണ്ടാകും…. താൻ വിഷമിക്കേണ്ട … ഇന്നും പ്രശ്സ്തരായ നിരവധി കലാകാരന്മാർക്ക് ജന്മം നൽകിക്കൊണ്ടിരിക്കുന്ന നാടാണ് ചിറയിൻകീഴ് ………
ഞങ്ങൾ ചിറയിൻകീഴുകാർ / പ്രത്യേകിച്ച് ശാർക്കരക്കാർ അങ്ങനാ……..
ഇങ്ങനെ ഒരു ഓർമ്മപ്പെടുത്തൽ എഴുതിയില്ലെങ്കിൽ അത് നന്ദികേടാകും …… ഈ നാടിന് മൊത്തം അപമാനമാകും… ഇത് ചിറയിൻകീഴിന്റെ പ്രത്യേകിച്ച് ശാർക്കരയിലെ നാട്ടുകാരുടെ മറുപടിയായ് കരുതിയാൽ മതി….
‘സ്നേഹത്തോടെ
ഹരി ജി ശാർക്കര
പ്രസിഡൻ്റ് ശാർക്കര നാട്ടുക്കൂട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: