തിരുവനന്തപുരം : അടിയന്തിരാവസ്ഥയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ച് കേരള സര്‍വകലാശാലാ സെനറ്റ് ഹാളില്‍ ശ്രീപത്മനാഭ സേവാ സമിതി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ അപമാനിച്ച രജിസ്ട്രാര്‍ക്കെതിരെ നടപടി വൈകുന്നതില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാര്‍ ടി ജി നായര്‍,പി എസ് ഗോപകുമാര്‍ എന്നിവര്‍ ആശങ്ക രേഖപ്പെടുത്തി.
പരിപാടി തുടങ്ങുന്നതിന് തൊട്ടുമുമ്പ് വേദി കയ്യടക്കി സെനറ്റ് ഹാള്‍ ഉപയോഗിക്കാനുള്ള അനുമതി റദ്ദാക്കുമെന്ന് പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച രജിസ്ട്രാര്‍ സര്‍വീസ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടത്തിയത്. മാത്രമല്ല, ഗവര്‍ണ്ണര്‍ വേദിയില്‍ എത്തി പരിപാടി ആരംഭിച്ച ശേഷം ഹാളിനുള്ള അനുമതി റദ്ദാക്കിയ രജിസ്ട്രാറുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഇടത് സിന്‍ഡിക്കേറ്റംഗങ്ങളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് രജിസ്ട്രാര്‍ ഇത്തരത്തില്‍ ചാന്‍സലറെ അപമാനിക്കാന്‍ തയാറായത്. ഈ സാഹചര്യത്തില്‍ ചട്ടലംഘനം നടത്തിയ രജിസ്ട്രാര്‍ക്കെതിരെ ചാന്‍സലര്‍ക്കും വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കി ഒരാഴ്ച പിന്നിടുമ്പോഴും നടപടി സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അടിയന്തിരമായി സിന്‍ഡിക്കേറ്റ് യോഗം വിളിച്ചു ചേര്‍ത്ത് വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു
ഡോ. വിനോദ് കുമാര്‍ ടി ജി നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: