മലപ്പുറം : ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മരിച്ചു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ഇരുവരും മരിച്ചത്.
മലപ്പുറം നിലമ്പൂര്‍ എരുമമുണ്ട സ്വദേശി പുത്തന്‍ പുരക്കല്‍ തോമസ് (78) മകന്‍ ടെന്‍സ് തോമസ് (50 ) എന്നിവരാണ് മരിച്ചത്.
വീട്ടില്‍ കുഴഞ്ഞ് വീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.അപ്പോഴാണ് മകന്‍ ടെന്‍സ് വാഹനത്തില്‍ കുഴഞ്ഞ് വീണത്.
ഇരുവരെയും ചുങ്കത്തറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: