ചെന്നൈ: പ്രശസ്ത നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശിയാണ്. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സിനിമയിലെത്തിയ കാലം മുതൽക്കേ കാവ്യ മാധവന് എല്ലാ പിന്തുണയും നൽകി പിതാവ് ഒപ്പമുണ്ടായിരുന്നു.
കുട്ടിക്കാലത്ത് വേദികളിലും സിനിമാസെറ്റുകളിലും കാവ്യയ്‌ക്കൊപ്പം ഇദ്ദേഹവുമെത്തിയിരുന്നു. പല അഭിമുഖങ്ങളിലും താരം തന്റെ പിതാവിന്റെ പിന്തുണയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള മകന്‍: മിഥുന്‍(ഓസ്‌ട്രേലിയ) മരുമക്കള്‍: റിയ(ഓസ്‌ട്രേലിയ), നടന്‍ ദിലീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: