കോഴിക്കോട്: സ്കൂള്‍ സമയമാറ്റത്തെ വിമര്‍ശിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍. സ്കൂള്‍ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ട് മനസിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.
സമസ്ത ചരിത്രം- കോഫി ടേബിള്‍ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.സമസ്തയുടെ പേരില്‍ ഒരു പെറ്റി കേസ് പോലും ഇല്ല.
തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകള്‍ ഉണ്ട്. സമസ്ത ഒരു തുറന്ന പുസ്തകമാണ്. മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നമ്മള് ജീവിക്കുന്നത്. വര്‍ഗീയ കലാപമോ അനൈക്യമുണ്ടാക്കനായുള്ള പ്രവര്‍ത്തനമോ സമസ്ത നടത്തിയിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: