മലപ്പുറം : നിലമ്പൂര്‍ വെള്ളക്കെട്ടയില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി അനന്തുവിന്(15) കണ്ണീരോടെ നാട് വിട നല്‍കി. വീടിന് സമീപത്തെ കുട്ടിക്കുന്ന് ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. അനന്തുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്.
സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് മൃതദേഹം വഴിക്കടവിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്നായിരുന്നു സംസ്‌കാരം.
അനന്തുവിന്റെ മരണം വൈദ്യുതി ആഘാതമേറ്റെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തില്‍ പൊള്ളലേറ്റ മുറിവുകളുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: